കൊവിഡ് വാക്സിൻ എടുത്തവർക്ക് ക്വാറന്റൈനില്‍ ഇളവ്

May 30th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് അബുദാബി ആരോഗ്യ വകുപ്പ്. കൊവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ കൊവിഡ് വാക്സിൻ എടുത്തവർ എങ്കില്‍ 5 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി.

നാലാം ദിവസം പി. സി. ആർ. ടെസ്റ്റ് നടത്തി നെഗറ്റിവ് എങ്കില്‍ ഇവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

എന്നാല്‍ വാക്സിന്‍ എടുക്കാത്ത വ്യക്തികള്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ ചുരുങ്ങിയത് 10 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതിനിടെ എട്ടാം ദിവസം ഇവർ പി. സി. ആർ. ടെസ്റ്റ് നടത്തുകയും വേണം.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് വാക്സിൻ എടുത്തവർക്ക് ക്വാറന്റൈനില്‍ ഇളവ്

സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം വേണം 

April 29th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
അബുദാബി : ഗവണ്മെന്റ് സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും പ്രവേശിക്കുവാന്‍ ഇടപാടുകാര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ കൊവിഡ് നെഗറ്റീവ് റിസല്‍റ്റ് കാണിക്കണം എന്നു നിര്‍ബ്ബന്ധമാക്കി. മാത്രമല്ല രണ്ടു ഡോസ് വാക്സിനേഷന്‍ എടുത്തവര്‍ ആയിരിക്കണം എന്നും നിബന്ധനയുണ്ട്.

72 മണിക്കൂറിനു ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട് കാണിക്കുന്ന അല്‍ ഹൊസ്ന്‍ ആപ്പ് കൗണ്ടറില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കാണിച്ചു ബോദ്ധ്യപ്പെടുത്തി മാത്രമേ അകത്തേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.

ഇമിഗ്രേഷന്‍, ട്രാഫിക്ക് ഡിപ്പാര്‍ട്ട് മെന്റ്, വിവിധ മിനിസ്റ്റ്രികള്‍ തുടങ്ങി നിത്യവും ഇട പെടുന്ന സ്ഥല ങ്ങളിലാണ് ഈ കര്‍ശ്ശന നിയന്ത്രണം നിലവില്‍ വന്നിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , ,

Comments Off on സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം വേണം 

എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി

April 27th, 2021

pjhs-94-batch-farewell-to-akm-madayi-ePathram
അബുദാബി : കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ (PJHS) ’94 ബാച്ച് കൂട്ടായ്മ ‘ഓട്ടോ ഗ്രാഫ്-94’ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വെച്ച് എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി. 42 വർഷത്തെ പ്രവാസ ജീവിത അനുഭവങ്ങളു മായാണ് എ. കെ. എം. മാടായി നാട്ടിലേക്ക് നടങ്ങുന്നത്.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന പരിപാടി യില്‍, നാടിന്റെ സ്വന്തം കലാകാരനും വരകൾ കൊണ്ട് വിസ്മയം തീർക്കുന്ന ജാബിർ മാടായി യെ ആദരിച്ചു.

puthiyangadi-jamath-auto-graph-94-batch-ePathram

എ. കെ. എം. മാടായിക്ക് റാഷിദ് പുഴക്കലും, ജാബിർ മാടായിക്ക് സി. എം. വി. ഫത്താഹും മൊമൻ്റോ നൽകി. കൊവിഡ് കാല ജീവ കാരുണ്യ പ്രവർത്തന ത്തിൽ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ച വെച്ച സി. എം. വി. ഫത്താഹ്, അബ്ദുൽ ഫത്താഹ് സൈദു മ്മാടത്ത് എന്നിവരെ മൊമൻ്റോ നൽകി ആദരിച്ചു. അന്തരിച്ച ഹൈസ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ മുസ്തഫ മാഷിന് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി.

റാഷിദ് പുഴക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാരിസ് അബ്ബാസ്, എ. കെ. എം. മാടായി, ജാബിർ മാടായി, സി. എം. വി. ഫത്താഹ്‌, സാദിഖ്, ആദം, സക്കരിയ്യ, എന്നിവർ സംസാരിച്ചു. ഫൈസൽ ഹംസ സ്വാഗതവും ഷക്കീർ ചാലിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി

ബദർ ദിന പ്രാർത്ഥനാ സംഗമം വ്യാഴാഴ്ച

April 27th, 2021

logo-risala-study-circle-rsc-ePathram
അബുദാബി : രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി), ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) എന്നിവ യുടെ സംയുക്ത ആഭിമുഖ്യത്തില്‍ റമദാന്‍ 17 (ഏപ്രില്‍ 29) വ്യാഴാഴ്ച രാത്രി 9.30 ന് ബദർ ദിന പ്രാർത്ഥനാ സംഗമം നിരവധി പേരെ പങ്കെടുപ്പിച്ചു കൊണ്ട് ഓണ്‍ ലൈനില്‍ സംഘടിപ്പിക്കുന്നു.

ബദർ മൗലിദ്, ബദർ അനുസ്മരണം, ദുആ എന്നിവയാണ് ബദർദിന പ്രാർത്ഥനാ സംഗമ ത്തില്‍ ഉണ്ടാവുക. സയ്യിദ് ഇബ്രാഹിമുല്‍ ഖലീൽ ബുഖാരി നേതൃത്വം നൽകും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ബദർ ദിന പ്രാർത്ഥനാ സംഗമം വ്യാഴാഴ്ച

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റൈന്‍ പാലിക്കണം : മുഖ്യമന്ത്രി

April 26th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : ജനിതക മാറ്റം വന്ന കൊവിഡ് വൈറസു കളുടെ സാന്നിദ്ധ്യം രണ്ടാം തരംഗ ത്തിൽ കേരളത്തിലും ശക്തമായി ബാധിച്ച തിനാല്‍ മറ്റു സംസ്ഥാന ങ്ങളിൽ നിന്നും എത്തുന്നവര്‍ കര്‍ശ്ശനമായും ക്വാറന്റൈന്‍ പാലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ക്വാറന്റൈന്‍ ലംഘിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. ബ്രേയ്ക്ക് ദ ചെയിൻ കാമ്പയിനുകള്‍ ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ ശക്തമാക്കണം. അതിന്റെ ഉത്തര വാദിത്വം അതാത് തദ്ദേശ ഭരണ സ്ഥാപന ങ്ങൾ ഏറ്റെടുക്കണം.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, മാസ്ക് ധരിക്കുക ഉൾപ്പെടെ കൊവിഡ് പ്രതിരോധ മാർഗ്ഗ ങ്ങള്‍ എല്ലാം കൃത്യമായി നടപ്പിൽ വരുത്തുന്നു എന്ന് ഉറപ്പിക്കാൻ ഓരോ തദ്ദേശ ഭരണ സ്ഥാപനവും ആരോഗ്യകര മായ മത്സര ബുദ്ധിയോടെ പ്രവർത്തിക്കണം. അത്തര ത്തിൽ മികച്ച പ്രവർത്തനങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നടത്താനാകണം എന്നും ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനമൊട്ടാകെയുള്ള 15000 ത്തോളം വരുന്ന വി. എച്ച്. എസ്. സി., എൻ. എസ്. എസ്. വോളണ്ടിയർമാർ അവരവരുടെ പ്രദേശ വാസികൾക്ക് വേണ്ടി കൊവിഡ് വാക്‌സിൻ ഓൺ ലൈൻ രജിസ്‌ടേഷന്‍ ചെയ്യുവാന്‍ ടെലി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. (പി. എൻ. എക്സ്. 1408/2021) 

- pma

വായിക്കുക: , , , , ,

Comments Off on മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റൈന്‍ പാലിക്കണം : മുഖ്യമന്ത്രി

Page 120 of 320« First...102030...118119120121122...130140150...Last »

« Previous Page« Previous « ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു 
Next »Next Page » വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha