മുഷ്റിഫ് മാളിൽ വിസ സ്ക്രീനിംഗ് സെന്‍റര്‍ : അവധി ദിനങ്ങളില്‍ മെഡിക്കല്‍ ടെസ്റ്റ്

November 3rd, 2022

logo-seha-ePathram
അബുദാബി : വിസ സ്റ്റാമ്പിംഗ് സംബന്ധമായ രക്ത പരിശോധനക്കുള്ള മെഡിക്കല്‍ ടെസ്റ്റ് സെന്‍റര്‍ അബു ദാബി മുഷ്റിഫ് മാളിലും തുറന്നു പ്രവര്‍ത്തനം തുടങ്ങി. സേഹയുടെ കീഴിലുള്ള വിസ സ്ക്രീനിംഗ് സെന്‍റര്‍ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ പ്രവര്‍ത്തിക്കും.

വാരാന്ത്യ അവധി ദിനങ്ങളിലും സേഹ സെന്‍റര്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് പൊതു ജന സേവനം ഊർജ്ജിതം ആക്കുന്നതിന്‍റെ ഭാഗമായാണ്.

നിലവില്‍ മെഡിക്കല്‍ ടെസ്റ്റിനായി സേഹ ആപ്പിലൂടെ ബുക്കിംഗ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ മുഷ്റിഫ് മാളിലെ വിസ സ്ക്രീനിംഗ് സെന്‍ററില്‍ ബുക്കിംഗ് ഇല്ലാതെയും എത്തി ടെസ്റ്റ് നടത്താം.

- pma

വായിക്കുക: , , , ,

Comments Off on മുഷ്റിഫ് മാളിൽ വിസ സ്ക്രീനിംഗ് സെന്‍റര്‍ : അവധി ദിനങ്ങളില്‍ മെഡിക്കല്‍ ടെസ്റ്റ്

ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പുതിയ ഭാരവാഹികള്‍

November 1st, 2022

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡണ്ട് : എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ), വൈസ് പ്രസിഡണ്ട് : പി. എം. അബ്ദുല്‍ റഹിമാന്‍, (ഇ-പത്രം), ജനറല്‍ സെക്രട്ടറി : ടി. എസ്. നിസാമുദ്ദീന്‍ (ഗള്‍ഫ് മാധ്യമം), ജോയിന്‍റ് സെക്രട്ടറി അനില്‍ സി. ഇടിക്കുള (ദീപിക), ട്രഷറര്‍ : ഷിജിന കണ്ണന്‍ ദാസ് (കൈരളി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ima-indian-media-abu-dhabi-committee-2022-23-ePathram

ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), റസാഖ് ഒരുമനയൂര്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), റാഷിദ് പൂമാടം (സിറാജ്), സമീര്‍ കല്ലറ (24/7 ന്യൂസ്), സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി) എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ റാഷിദ് പൂമാടം അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പുതിയ ഭാരവാഹികള്‍

തിരുമുൽ കാഴ്ച അരങ്ങേറി

October 31st, 2022

abu-dhabi-samskarika-vedhi-onam-celebration-2022-ePathram
അബുദാബി : കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യമായ അബുദാബി സാംസ്കാരിക വേദിയുടെ ഓണാഘോഷ പരിപാടിയായ ‘തിരുമുൽ കാഴ്ച-2022’ വൈവിധ്യമാർന്ന പരിപാടി കളോടെ അബുദാബി മലയാളി സമാജത്തിൽ വെച്ച് നടന്നു.

പ്രശസ്ത പിന്നണി ഗായകന്‍ വി. ദേവാനന്ദ് ‘തിരുമുൽ കാഴ്ചയു’ ടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സാംസ്കാരിക വേദി പ്രസിഡണ്ട് അനൂപ് നമ്പ്യാർ അദ്ധ്യ ക്ഷത വഹിച്ചു. അബുദാബിയിലെ പ്രമുഖ സംഘടനാ സാരഥികൾ ചടങ്ങിൽ സംബന്ധിച്ചു. അബുദാബി സാംസ്കാരിക വേദി സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.

ചടങ്ങിൽ വെച്ച് സാംസ്കാരിക വേദി സ്ഥാപക അംഗവും മുൻ സെക്രട്ടറിയുമായ നിസാമുദ്ധീനെ പൊന്നാട അണിയിച്ച് ആദരിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി ഓണസദ്യ, സാംസ്കാരിക വേദി കുടുംബങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ, സ്ത്രീകളുടെ വഞ്ചിപ്പാട്ട്, മാവേലി എഴുന്നള്ളത്ത്, ഗാനമേള എന്നിവ അരങ്ങേറി.

- pma

വായിക്കുക: , , , , ,

Comments Off on തിരുമുൽ കാഴ്ച അരങ്ങേറി

പെരുമ പയ്യോളി പുനഃസംഘടിപ്പിച്ചു

October 31st, 2022

logo-peruma-payyyoli-ePathram
ഷാർജ : സാംസ്കാരിക കൂട്ടായ്മ പെരുമ പയ്യോളി യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു.സാജിദ് പുറത്തൂട്ട് (പ്രസിഡണ്ട്), സുനിൽ പാറേമ്മൽ (ജനറല്‍ സെക്രട്ടറി), ഷമീർ കാട്ടടി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

payyoli-peruma-uae-committee-2022-2023-ePathram

രാജൻ കൊളാവിപ്പാലം, ബഷീർ തിക്കോടി, ഇസ്മായിൽ മേലടി, അസിസ് മേലടി, അബ്ദുറഹിമാൻ അങ്ങാടി കടവത്ത്, സഹദ് പുറക്കാട് (രക്ഷാധികാരികൾ). അഡ്വ. മുഹമ്മദ് സാജിദ്, ജ്യോതിഷ് ഇരിങ്ങൽ, സുരേഷ് പള്ളിക്കര (വൈസ് പ്രസിഡണ്ട്). കരീം വടക്കയിൽ, ശ്രീജേഷ് കൊടക്കാട്, ഷഹനാസ് തിക്കോടി (ജോയിന്‍റ് സെക്രട്ടറി). വേണു പുതുക്കുടി (ജോയിന്‍റ് ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.

ചടങ്ങിൽ അസീസ് മേലടി, പ്രമോദ് തിക്കോടി, ബിജു പണ്ടാരപ്പറമ്പിൽ, ഷാജി ഇരിങ്ങൽ, സതീശൻ പള്ളിക്കര, റമീസ് മേലടി, റിയാസ് കാട്ടടി, സത്യൻ പള്ളിക്കര, മൊയ്തീൻ പട്ടായി, ഷാമിൽ മൊയ്തീൻ, ഷാജി പള്ളിക്കര എന്നിവർ സംസാരിച്ചു. ബാബു വയനാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പെരുമ പയ്യോളി പുനഃസംഘടിപ്പിച്ചു

ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു

October 27th, 2022

british-prime-minister-rishi-sunak-ePathram
ലണ്ടന്‍ : ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രിയായി ചുമതലയേറ്റു. ബ്രിട്ടനില്‍ പ്രധാന മന്ത്രി പദ ത്തില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന സവിശേഷതയും ഇദ്ദേഹത്തിന് സ്വന്തം.

കിഴക്കൻ ആഫ്രിക്കയിൽ നിന്നും ബ്രിട്ടണില്‍ കുടിയേറിയ ഇന്ത്യൻ മാതാ പിതാക്കളുടെ മകനായി 1980 മെയ് 12 ന് സതാംപ്ടണിൽ ജനിച്ച സുനക്, വിൻചെസ്റ്റർ കോളേജില്‍ നിന്നും വിദ്യാഭ്യാസം നേടി. തുടർന്ന് ഓക്സ് ഫോഡിലെ ലിങ്കൺ കോളേജിൽ തത്ത്വ ചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ യില്‍ ബിരുദമെടുത്തു. പിന്നീട് സ്റ്റാൻഫോഡ് യൂണി വേഴ്സിറ്റിയില്‍ നിന്നും എം. ബി. എ. കരസ്ഥമാക്കി. 2015 ലെ പൊതു തെരഞ്ഞെടുപ്പിൽ റിച്ച് മോണ്ടിലേക്ക് (യോർക്ക്) തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്‍ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനം അനുഷ്ഠിച്ചു.

ഋഷി സുനകിന്‍റെ ഭാര്യ അക്ഷത മൂർത്തി, ഇൻഫോസിസ് സ്ഥാപകനും ഇന്ത്യൻ കോടീശ്വരനു മായ വ്യവസായി എൻ. ആർ. നാരായണ മൂർത്തിയുടെ മകളാണ്.

- pma

വായിക്കുക: , , , ,

Comments Off on ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു

Page 119 of 325« First...102030...117118119120121...130140150...Last »

« Previous Page« Previous « കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവി യുടേയും ഗണപതിയുടെയും ചിത്രങ്ങള്‍ വേണം : കെജ്രിവാള്‍
Next »Next Page » അൽ മഹബ്ബ മീലാദ് ഫെസ്റ്റ് ബാഹിയയിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha