പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

January 6th, 2021

logo-porookkara-pravasi-family-ePathram
ദുബായ് : പ്രവാസി കൂട്ടായ്മ ‘പൊറൂക്കര പ്രവാസി ഫാമിലി’ പുതുവർഷ ആഘോഷം സംഘടിപ്പിച്ചു.

വിവിധ ഭാഗങ്ങളിലെ പൊറൂക്കര നിവാസികള്‍ ഓണ്‍ ലൈനില്‍ സംഗമിച്ച പരിപാടി എടപ്പാൾ പഞ്ചായത്തു പ്രസിഡണ്ട് സുബൈദ ടീച്ചർ ഉൽഘടനം ചെയ്തു. പൊറൂക്കര പ്രവാസി ഫാമിലി കൂട്ടായ്മ പ്രസിഡണ്ട് ഷാജി ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു.

വിശിഷ്ടാതിഥി ഡോക്ടര്‍. രണ്‍ദീപ് മോഹൻ, വാർഡ് മെമ്പർ ഷമ്മ റഫീഖ്, പിന്നണി ഗായകൻ എടപ്പാൾ വിശ്വന്‍, രക്ഷാധികാരി അബ്ബാസ് മേലെ വളപ്പിൽ എന്നിവർ സംസാരിച്ചു. രജേഷ് ചുങ്കത്ത് സ്വാഗതം ആശംസിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ പങ്കാളികൾ ആയ പൊറൂക്കര യിലെ ആരോഗ്യ പ്രവർത്ത കരെ ആദരിച്ചു.

ജനറൽ സെക്രട്ടറി സുജീഷ് പല്ലികാട്ടില്‍ നേതൃത്വം നല്‍കിയ ക്വിസ്സ് മത്സരങ്ങളും മജീഷ്യൻ മനോജ് കെ. ചന്ദ്രൻ, പ്രമോദ് എടപ്പാൾ, രജീഷ് എന്നിവരും ‘പൊറൂ ക്കര പ്രവാസി ഫാമിലി’ അംഗ ങ്ങളും അവതരിപ്പിച്ച വൈവിധ്യ മാര്‍ന്ന കലാ പരിപാടി കളും പുതു വല്‍സര ആഘോഷങ്ങള്‍ക്കു മിഴിവേകി.

 

- pma

വായിക്കുക: , ,

Comments Off on പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്

December 31st, 2020

ogo-norka-roots-ePathram
കൊച്ചി : ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ബിർള പബ്ലിക് സ്‌കൂളിലേക്ക് നോർക്ക റൂട്സ് വഴി അദ്ധ്യാപകർ അടക്കം വിവിധ തസ്തിക കളിലേക്ക് നിയമനം നൽകുന്നു. ഏകദേശം 70,000 രൂപക്കും 89,000 രൂപക്കും ഇടയില്‍ അടിസ്ഥാന ശമ്പളം ലഭിക്കും. അദ്ധ്യാപകര്‍ക്കും മറ്റു ഓഫീസ് ജോലികളിലേക്കും പ്രവൃത്തി പരിചയം ഉള്ള വർക്ക് ജനുവരി 10 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. വിവരങ്ങൾ നോര്‍ക്ക റൂട്സ്വെബ് സൈറ്റില്‍ ലഭിക്കും.

ജോലി സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.  ടോൾ ഫ്രീ നമ്പർ: 1800 425 3939.  (പി. എൻ. എക്‌സ്. 4540/2020

- pma

വായിക്കുക: , , ,

Comments Off on ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്

ജനുവരി മൂന്നിന് സ്കൂള്‍ തുറക്കുന്നു

December 30th, 2020

abudhabi-police-campaign-near-schools-ePathram
ദുബായ് : യു. എ. ഇ. യിലെ സ്കൂളുകളില്‍ ജനുവരി മൂന്നിന് ക്ലാസ്സുകൾ തുടങ്ങും. ആദ്യരണ്ടാഴ്ച ഇ – ലേണിംഗി നു ശേഷം മാത്രമേ കുട്ടികള്‍ സ്കൂളിൽ എത്തിയുള്ള പഠനം തുടങ്ങുക യുള്ളൂ എന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ജീവനക്കാര്‍ക്ക് സ്കൂള്‍ അങ്കണത്തില്‍ പ്രവേശനം അനുവദിക്കുക.

- pma

വായിക്കുക: , ,

Comments Off on ജനുവരി മൂന്നിന് സ്കൂള്‍ തുറക്കുന്നു

നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന റഡാറുകൾ ജനുവരി ഒന്നു മുതല്‍

December 28th, 2020

cell-phone-talk-on-driving-ePathram
അബുദാബി : ഡൈവര്‍മാരുടെ മൊബൈൽ ഫോണ്‍ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതെ യുള്ള യാത്ര തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന റഡാറുകൾ ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിന്റെ രീതികള്‍ വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അബുദാബി പോലീസ് പ്രസിദ്ധീകരിച്ചു. മലയാളം അടക്കം നാലു ഭാഷകളിൽ ഇത് ലഭ്യമാണ്.

യാത്രയും അതോടൊപ്പം റോഡുകളും കൂടുതൽ സുരക്ഷിതവും അപകട രഹിതവും ആക്കി മാറ്റുവാന്‍ ലക്ഷ്യം വെച്ചു കൊണ്ടാണ് വെഹിക്യുലർ അറ്റൻഷൻ ആൻഡ് സേഫ്റ്റി ട്രാക്കർ എന്ന നൂതന റഡാര്‍ സംവിധാനം സ്ഥാപിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിര്‍മ്മിത ബുദ്ധി) സഹായത്തോടെ വാഹനങ്ങൾക്ക് ഉള്ളിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചു കൊണ്ടാണ് നിയമ ലംഘകരെ കണ്ടെത്തുന്നത്. മാത്രമല്ല അതോടൊപ്പം വാഹന ഉടമക്ക് എസ്. എം. എസ്. ആയി വിവരം അറിയിക്കുകയും ചെയ്യും.

- pma

വായിക്കുക: , , , , ,

Comments Off on നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന റഡാറുകൾ ജനുവരി ഒന്നു മുതല്‍

ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് : ഗള്‍ഫ് പ്രവാസി കള്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരമില്ല

December 16th, 2020

election-ink-mark-ePathram
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് (ഇ – തപാല്‍ വോട്ട്) ചെയ്യുവാനുള്ള സംവിധാനം ഒരുക്കും. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യ ങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് സൗകര്യം ഉണ്ടാവുകയില്ല എന്നും വിദേശ കാര്യ മന്ത്രാലയം.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നില നിൽക്കുന്ന അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്‌, ജപ്പാന്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആയിരിക്കും ആദ്യ ഘട്ടത്തില്‍ ഇ – തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക.

വോട്ടിംഗ് സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളായതു കൊണ്ടാണ് ഗള്‍ഫിലെ പ്രവാസി കള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ആദ്യ ഘട്ട ത്തില്‍ അനുവദിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതാനും മാസങ്ങള്‍ക്ക് ഉള്ളില്‍ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കു വാന്‍ ഇരിക്കെ, വിദേശത്തു ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസി വോട്ടർ മാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് സംവി ധാനം ഒരുക്കുകയും ഇതിന്നായി ഏറ്റവും അധികം മുറ വിളി കൂട്ടിയ ഗള്‍ഫ് പ്രവാസി സമൂഹ ത്തിന്ന് ഇതില്‍ പങ്കാളികള്‍ ആവാന്‍ കഴിയാതെ വരിക യും ചെയ്യുന്നത് വിരോധാഭാസം തന്നെ.

 * പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി

 * പ്രവാസി വോട്ട്: നിയമ ഭേദഗതി ബിൽ രാജ്യ സഭയില്‍   

- pma

വായിക്കുക: , , ,

Comments Off on ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് : ഗള്‍ഫ് പ്രവാസി കള്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരമില്ല

Page 122 of 320« First...102030...120121122123124...130140150...Last »

« Previous Page« Previous « അശ്ലീല ചിത്രങ്ങള്‍ തിരയുന്നവര്‍ പോലീസ് നിരീക്ഷണത്തില്‍
Next »Next Page » കാര്‍ഷിക നിയമം : കേരള നിയമ സഭ യുടെ പ്രത്യേക സമ്മേളനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha