ദുബായ് : അന്താരാഷ്ട്ര പ്രമേഹദിന ത്തിൽ പ്രമേഹ രോഗം നിർമ്മാർജ്ജനം ചെയ്യുന്നതി നായി ലോക ജനതയോടൊപ്പം രാജ്യവും കൈ കോര്‍ക്കുന്നു എന്ന് യു. എ. ഇ. ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം.
പ്രമേഹ രോഗത്തിന്റെ സങ്കീർണ്ണതകൾ തടയുന്നതിനും രോഗവു മായി ബന്ധപ്പെട്ട റെറ്റിനോപ്പതി നേരത്തേ കണ്ടെത്തുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ക്ലിനിക്കുകൾ തുറന്നു പ്രവര്‍ത്തനം ആരംഭി ച്ചിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു.
19% of the UAE population suffers from diabetes. To help manage and increase awareness, our team of specialized Diabetes Nurse Educators provides self-management training and support for people with diabetes and those who care for them. Call 80050 to learn more.#WorldDiabetesDay
— SEHA – شركة صحة (@SEHAHealth) November 14, 2020
പ്രമേഹത്തിന് ആഗോള തലത്തിൽ അംഗീകരിച്ച ഏറ്റവും പുതിയ ചികിത്സ യും പ്രതി രോധ മരുന്നുകളും രാജ്യത്ത് ലഭ്യമാണ്. രാജ്യത്തെ മൊത്തം ജന സംഖ്യ യുടെ 19% ജന ങ്ങളിലും രോഗബാധ കണ്ടെത്തി യിട്ടുണ്ട്.
നടത്തം, നീന്തല്‍, സൈക്കിളിംഗ് അടക്കമുള്ള പതിവ് വ്യായാമം, ശരീര ഭാരം മിത പ്പെടുത്തല്‍, ആരോഗ്യകര മായ ഭക്ഷണം, പുകയില ഉപ യോഗി ക്കാതിരി ക്കല്‍ എന്നിവ യിലൂടെ ‘ടൈപ്പ് രണ്ട്’ പ്രമേഹത്തെ തടയുവാന്‍ കഴിയും എന്നും അന്താരാഷ്ട്ര പ്രമേഹ ദിനത്തില്‍ അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
Image Credit : WikiPedia #WorldDiabetesDay
പ്രമേഹരോഗ ചികിത്സയുടെ മാനദണ്ഡം മാറ്റുന്നു
പ്രമേഹ ബോധവല്‍ക്കരണം പ്രധാനം : വിദഗ്ദര്‍
പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണ ശീലം പ്രധാനം