റിപ്പബ്ലിക് ദിനം വര്‍ണ്ണാഭ മായ പരിപാടി കളോടെ ആഘോഷിച്ചു

January 27th, 2020

republic-day-celebration-indian-school-abudhabi-ePathram
അബുദാബി : ഇന്ത്യയുടെ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബു ദാബി ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച വർണ്ണാഭ മായ പരിപാടി യിൽ വിവിധ പ്രായ ത്തി ലുള്ള ആയിരത്തി അഞ്ഞൂറോളം കുട്ടി കള്‍ അണി നിരന്നു.

ഇന്ത്യയുടെ വിവിധ സംസ്ഥാന ങ്ങളുടെ പര മ്പരാ ഗത വേഷ വിധാന ത്തിലും തനതു കലാ – സാംകാരിക പരിപാടി കളും നൃത്ത ചുവടു കളും ആയിട്ടാണ് കുട്ടികള്‍ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗമായത്.

അബുദാബി മുറൂറിലെ ഇന്ത്യൻ സ്‌കൂൾ പ്രിൻ സിപ്പൽ നീരജ് ഭാർഗ്ഗവ, സ്‌കൂൾ ചെയർമാൻ ഡോ. ബി. ആർ. ഷെട്ടി എന്നിവര്‍ ചേര്‍ന്ന് പതാക ഉയർത്തി യ തോടെ ആഘോഷ പരി പാടി കൾക്ക് തുടക്കമായി. സ്‌മൃതി ഭാർഗ്ഗവ ആഘോ ഷ പരിപാടി കൾക്ക് തേതൃത്വം നൽകി.

സ്‌കൂൾ ബോർഡ് ഓഫ് ഗവേർണസ് സർവ്വോത്തം ഷെട്ടി, വിദ്യാഭാസ വകു പ്പിൽ നിന്നും അമൽ അൽ അലി, സ്‌കിൽസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതി നിധി ഡോക്ടർ അമർ വെൽ, അബ്‌ദുല്ല മധുമൂൽ, അബു സെലാഹ, അനിസ് ലുക്മാൻ നദ് വി, സീമ ഷെട്ടി, രവി റായ് തുടങ്ങി യവർ വിശിഷ്ട അതിഥികൾ ആയിരുന്നു. കുട്ടി കളുടെ കലാ പരി പാടി കൾ ആസ്വദി ക്കുവാനായി നിരവധി രക്ഷ കർത്താ ക്കളും സ്‌കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു.

ആഘോഷ ഭാഗമായി യു. എ. ഇ. യുടെ ദേശീയ വൃക്ഷ മായ ഗാഫ്‌ മരം സ്കൂളു കളിലും വില്ല കളിലും വച്ചു പിടിപ്പി ക്കുന്ന പദ്ധതിക്കും സ്കൂളിൽ തുടക്കമായി.

പ്രിൻസിപ്പാൾ നീരജ് ഭാർഗ്ഗവ, ചെയർ മാൻ ബി. ആർ. ഷെട്ടിക്ക് വൃക്ഷ തൈ നൽകി കൊണ്ട് പദ്ധതിക്കു തുടക്ക മിട്ടു. അബുദാബി വിദ്യാഭ്യാസ വകുപ്പ് അധി കൃതരും വിവിധ സംഘടനാ ഭാര വാഹികളും സംബന്ധിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on റിപ്പബ്ലിക് ദിനം വര്‍ണ്ണാഭ മായ പരിപാടി കളോടെ ആഘോഷിച്ചു

‘ഇന്ത്യാ ഫെസ്റ്റ്-2020’ ഫെബ്രുവരി യിൽ

January 23rd, 2020

islamic-center-india-fest-2020-broucher-release-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടി പ്പിക്കുന്ന ‘ഇന്ത്യാ ഫെസ്റ്റ്-2020’ ബ്രോഷർ പ്രകാശനം ചെയ്തു. ഫെബ്രുവരി 6 ,7, 8 തീയ്യതി കളി ലാണ് ഇന്ത്യൻ
ഇസ്ലാമിക് സെന്ററിൽ ‘ഇന്ത്യാ ഫെസ്റ്റ്-2020’ അരങ്ങേ റുന്നത്.

ഇന്ത്യയുടെ ഐക്യവും സ്നേഹ വും സംസ്കാര ങ്ങളും ഭക്ഷണ ങ്ങളും ജനങ്ങൾ ആഘോ ഷിക്കപ്പെടണം. യു. എ. ഇ. ലോക ത്തിന് മാതൃക യാണ് ഇക്കാര്യത്തിൽ. ഒരുമ യും പരസ്പര സ്നേഹ വും ബഹു മാനവും ഇല്ലെങ്കിൽ ആർക്കും ജീവിത ത്തിൽ പുരോ ഗതി കൈ വരിക്കു വാന്‍ ആവുകയില്ല എന്നും ബ്രോഷർ പ്രകാശനം ചെയ്തു കൊണ്ട് യു. എ. ഇ. എക്സ് ചേഞ്ച് സി. ഇ. ഒ. പ്രമോദ് മാങ്ങാട് അഭി പ്രായപ്പെട്ടു.

ഇന്ത്യാ ഫെസ്റ്റിനെ കുറിച്ചുള്ള ഡോക്യു മെന്ററി ചിത്രീ കരണം പ്രമോദ് മാങ്ങാട് സ്വിച്ച് ഓൺ കർമ്മം നിർവ്വ ഹിച്ചു. ഇന്ത്യാ ഫെസ്റ്റ് പ്രവാസ ലോക ത്തെ ഏറ്റവും വലിയ ആഘോഷം ആക്കി മാറ്റുവാൻ ഉള്ള തയ്യാറെടു പ്പിലാണ് ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ എന്ന് ഭാര വാഹി കള്‍ അറി യിച്ചു.

സെന്റർ ആക്ടിംഗ് പ്രസിഡണ്ട് ടി. കെ. അബ്ദുൾ സലാം, ജനറൽ സെക്ര ട്ടറി എം. പി. എം. റഷീദ്, ട്രഷറർ ഹംസ നടുവിൽ, അബു ദാബി കെ. എം. സി. സി. പ്രസി ഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, സുന്നി സെന്റർ പ്രസിഡണ്ട് റഹൂഫ് അഹ്സനി, മറ്റു ഭാര വാഹി  കളായ എം. എം. നാസർ കാഞ്ഞ ങ്ങാട്, അബ്ദുൾ ഖാദർ ഒളവട്ടൂർ, സാബിർ മാട്ടൂൽ, സ്വാലിഹ് വാഫി, റഫീഖ് പൂവത്താണി തുടങ്ങി യവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ‘ഇന്ത്യാ ഫെസ്റ്റ്-2020’ ഫെബ്രുവരി യിൽ

സമാജത്തില്‍ ക്രിസ്മസ് ട്രീ അലങ്കാര മത്സരം

January 22nd, 2020

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം വനിതാ വിഭാഗം ഒരുക്കുന്ന ക്രിസ്മസ് ട്രീ അലങ്കാര മത്സരം ജനു വരി 23 വ്യഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ ആരംഭിക്കും.

വിജയി കൾക്ക് ക്യാഷ് അവാർഡും ആകർഷക ങ്ങളായ സമ്മാന ങ്ങളും നൽകും എന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 02 5537600

- pma

വായിക്കുക: , , ,

Comments Off on സമാജത്തില്‍ ക്രിസ്മസ് ട്രീ അലങ്കാര മത്സരം

ഐ. എസ്. സി. ബേബി ഷോ വെള്ളിയാഴ്ച

January 22nd, 2020

logo-isc-abudhabi-india-social-center-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടി പ്പിക്കുന്ന ഐ. എസ്. സി. – അഹല്യ ബേബി ഷോ ജനുവരി 24 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കും. ഒരു വയസ്സു മുതൽ ആറു വയസ്സു വരെ യുള്ള അൻപതോളം കുരുന്നുകൾ ബേബി ഷോ യുടെ ഭാഗ മാവും.

കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ താൽപര്യ മുള്ള മാതാ പിതാ ക്കൾ ഐ. എസ്. സി. ഓഫീസു മായി ബന്ധപ്പെടണം എന്ന് ഭാര വാഹികള്‍ അറിയിച്ചു.

ഫോണ്‍ : 02 67 300 66

- pma

വായിക്കുക: , ,

Comments Off on ഐ. എസ്. സി. ബേബി ഷോ വെള്ളിയാഴ്ച

അബുദാബി സാംസ്‌കാരിക വേദി ജവാൻ മാരെ ആദരിക്കുന്നു

January 21st, 2020

salute-the-real-heroes-samskarikha-vedhi-ePathram
അബുദാബി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സാംസ്കാരിക കൂട്ടായ്മ യായ ‘അബുദാബി സാംസ്‌കാരിക വേദി’ ധീര ജവാൻമാരെ ആദരിക്കുന്നു.

ഇന്ത്യൻ സൈന്യ ത്തിൽ സേവനം അനുഷ്ടിച്ച വരും ഇപ്പോള്‍ പ്രവാസ ജീവിതം നയി ക്കുകയും ചെയ്യുന്ന 30 മുൻ കാല സൈനി കരെ യാണ് 2020 ജനുവരി 24 വെള്ളി യാഴ്ച, മുസ്സഫ യിലെ അഹല്യ ആശുപത്രി ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന ചടങ്ങിൽ  ആദരിക്കുക.

വിവരങ്ങള്‍ക്ക് : 055 705 9769, 050 671 1437,

- pma

വായിക്കുക: , , , , ,

Comments Off on അബുദാബി സാംസ്‌കാരിക വേദി ജവാൻ മാരെ ആദരിക്കുന്നു

Page 45 of 114« First...102030...4344454647...506070...Last »

« Previous Page« Previous « വിദ്യാര്‍ത്ഥി കള്‍ക്കായി പ്രബന്ധ രചനാ മത്സരം 
Next »Next Page » കെ. എസ്. സി. വിന്റർ സ്പോർട്ട്സ് ഫെസ്റ്റ് വെള്ളിയാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha