ദുബായ് : പുതുവത്സരാഘോഷത്തിന് ഇത്തവണ ദുബായില്‍ എത്തിയത് 20 ലക്ഷത്തോളം ആളുകള്‍ എന്ന് റിപ്പോര്‍ട്ട്. നഗരം ആഘോഷ രാവ് ആയി മാറിയ കരിമരുന്നു ദൃശ്യ വിസ്മയം വീക്ഷിക്കുവാനായി10 ലക്ഷം പേർ എത്തിയ തായും കണക്കുകള്‍ പറയുന്നു.
من #دبي إلى العالم.. كل عام وأنتم بخير#رأس_السنة_في_دبي pic.twitter.com/K0mJ6WKKcj
— Dubai Media Office (@DXBMediaOffice) December 31, 2019
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലും ദുബായില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഗ്ലോബൽ വില്ലേജ്, കൂടാതെ ബുർജ് അൽ അറബ്, അൽ സീഫ്, ദ ബീച്ച് തുടങ്ങിയ 25 സ്ഥലങ്ങളില്‍ ആയിട്ടായിരുന്നു ആഘോഷം.
جانب من احتفالات #دبي بالعام الجديد من برواز #دبي.#رأس_السنة_في_دبي pic.twitter.com/WFQu4YOrTG
— Dubai Media Office (@DXBMediaOffice) December 31, 2019
ലോകം കണ്ടതിൽ വെച്ച് ഏറ്റവും വർണ്ണാഭമായ പുതു വത്സരാ ഘോഷം സംഘടിപ്പിച്ച ടീമിനെ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തൂം അഭിനന്ദിച്ചു.