ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

May 6th, 2023

go-first-airways-flights-cancelled-until-12-th-may-2023-ePathram
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഗോ ഫസ്റ്റ് എയർ ലൈൻ മെയ് 12 വരെയുള്ള സർവ്വീസുകൾ നിർത്തി വെച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്ര ക്കാർക്ക് മുഴുവൻ തുകയും മടക്കി നൽകും എന്നും കമ്പനി അറിയിച്ചു. കൂടാതെ, വാഡിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഗോ ഫസ്റ്റ് എയർ ലൈൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻ‌. സി‌. എൽ‌. ടി.) മുമ്പാകെ പാപ്പരത്ത പരിഹാര നടപടി കൾക്കു വേണ്ടി അപേക്ഷ നൽകി. കൊവിഡ് മൂലം പ്രതിസന്ധിയിലായ എയർ ലൈനിന്‍റെ കടവും ബാദ്ധ്യതകളും പുനർ രൂപീകരിക്കുന്നതിനാണ് കമ്പനിയുടെ അപ്പീൽ.

ഗോ ഫസ്റ്റിന്‍റെ ടിക്കറ്റ് ബുക്കിംഗ് മെയ് 15 വരെ നിർത്തി വെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി. ജി. സി. എ.) അറിയിച്ചു.

കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്തുന്ന ഗോ ഫസ്റ്റ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. അതു കൊണ്ടു തന്നെ ഗോഫസ്റ്റ് സർവ്വീസുകൾ റദ്ദാക്കാനുള്ള തീരുമാനം യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. എയര്‍ ലൈനിന്‍റെ ഈ നടപടിക്ക് എതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമായി.

- pma

വായിക്കുക: , , , , , , ,

Comments Off on ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

May 5th, 2023

wizz-air-budget-airlines-ePathram
അബുദാബി : വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ വിമാന സര്‍വ്വീസുകള്‍ നടത്തി വരുന്ന വിസ് എയര്‍ അബുദാബി യില്‍ നിന്നും 179 ദിര്‍ഹം ടിക്കറ്റ് നിരക്കില്‍ ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങും. ഇതിനുള്ള അനുമതിക്കായി നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൂര്‍ത്തിയാകുന്ന മുറക്ക് റൂട്ടുകള്‍ പ്രഖ്യാപിക്കും എന്നും വിസ് എയര്‍ ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ജൊഹാന്‍ എയ്ദ്‌ഗെന്‍ പറഞ്ഞു.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്‍റെ ഭാഗമായി ഖലീജ് ടൈംസ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

179 ദിർഹം നിരക്കില്‍ അബുദാബിയില്‍ നിന്നും യൂറോപ്യൻ നഗരങ്ങളിലേക്കും ദമ്മാം, മസ്കറ്റ്, സലാല തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വ്വീസ് നടത്തി വരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ സൗദി അറേബ്യയിലെ പ്രവാചക നഗരിയായ മദീനയിലേക്ക് വിസ് എയര്‍ സര്‍വ്വീസ് ആരംഭിച്ചതോടെ ഏറെ ജനകീയമായി.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

യാത്രക്കാരുടെ ആശങ്ക അകറ്റണം : കെ. എം. സി. സി.

May 4th, 2023

go-first-sudden-flight-cancellation-ePathram
അബുദാബി : വിമാന സര്‍വ്വീസുകള്‍ പലതും നിര്‍ത്തല്‍ ചെയ്തു യാത്രക്കാരെ ആശങ്കയില്‍ ആക്കുന്ന ഗോ ഫസ്റ്റ് എയര്‍ ലൈന്‍ നടപടി പ്രതിഷേധാര്‍ഹം എന്ന് അബുദാബി സംസ്ഥാന കെ. എം. സി. സി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി യാത്രക്കാരുടെ ആശങ്ക അകറ്റണം എന്നും കെ. എം. സി. സി. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

യാത്രയുടെ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം സര്‍വ്വീസ് റദ്ദ് ചെയ്യുന്നതായി അറിയിക്കുന്നതു കാരണം പ്രവാസികള്‍ക്ക് കടുത്ത മാനസിക പ്രയാസവും വലിയ സാമ്പത്തിക ബാദ്ധ്യതയും വരുത്തി വെക്കുന്നു. നേരെത്തെ തന്നെ ഗോ ഫസ്റ്റ് എയര്‍ ലൈന്‍ ടിക്കറ്റ് എടുത്തവര്‍ ഇപ്പോള്‍ മറ്റൊരു കമ്പനിയുടെ ടിക്കറ്റ് എടുക്കുന്നതിന് ഇരട്ടിയില്‍ അധികം പണം നല്‍കേണ്ടതായ അവസ്ഥയാണ്.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ഗോ ഫസ്റ്റ് എയര്‍ ലൈന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കി. വരും ദിവസ ങ്ങളിലും ഇത് തുടരും എന്നു തന്നെയാണ് പ്രവാസി സമൂഹം ആശങ്കപ്പെടുന്നത്.

അവധിക്കാലം എത്തുന്നതോടെ നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ അവസ്ഥ കൂടുതല്‍ ദുരിത പൂര്‍ണ്ണമായിമാറും. അതു കൊണ്ടു തന്നെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര – കേരള സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണം എന്നും വിദേശ വിമാന കമ്പനികള്‍ക്ക് അധിക സര്‍വ്വീസ് നടത്തുവാന്‍ ഉടന്‍ അനുമതി നല്‍കണം എന്നും വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണം. പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണം എന്നും അബുദാബി സംസ്ഥാന കെ. എം. സി. സി. ആവശ്യപ്പെട്ടു. Image Credit : Twitter

- pma

വായിക്കുക: , , , , , ,

Comments Off on യാത്രക്കാരുടെ ആശങ്ക അകറ്റണം : കെ. എം. സി. സി.

ആഘോഷ നാളുകള്‍ : സിറ്റി ചെക്ക് ഇൻ നിരക്കിൽ ഇളവ്

December 25th, 2022

abudhabi-air-port-city-terminal-by-morafik-aviation-ePathram
അബുദാബി : ക്രിസ്തുമസ്‌, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് സിറ്റി ചെക്ക് ഇൻ സേവനം ഉപയോഗിക്കുന്ന യാത്രക്കാർക്ക് സേവന നിരക്കില്‍ 10 ദിര്‍ഹം ഇളവു പ്രപിഖ്യാച്ച് മൊറാഫിക് ഏവിയേഷൻ സർവ്വീസ്. ഒരു യാത്രക്കാരന് ഇനി മുതൽ സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യുന്നതിന് 35 ദിർഹം നൽകിയാൽ മതി. മുൻപ് 45 ദിർഹം ആയിരുന്നു നിരക്ക്. ഡിസംബർ 21 മുതൽ പുതിയ നിരക്ക് പ്രാബല്ല്യത്തില്‍ വന്നു. കുട്ടികൾക്ക് 25 ദിർഹം നിരക്കിലും ചെക്ക് ഇന്‍‍ ചെയ്യാം.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവര്‍ത്തി സമയം. യാത്രക്ക് 24 മണിക്കൂർ മുൻപ് മുതൽ 4 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ നടപടികൾ പൂർത്തീകരിക്കാം. നിലവില്‍ ഇത്തിഹാദ്, വിസ് എയർ, ഈജിപ്റ്റ് എയർ യാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സര്‍വ്വീസ് പ്രയോജനപ്പെടുത്താം.

wizz-air-budget-airlines-ePathram

മൂന്ന് ഇന്ത്യൻ വിമാന കമ്പനികൾ ഉൾപ്പെടെ ആറു വിമാന ക്കമ്പനികൾ കൂടി ഉടൻ സിറ്റി ടെർമിനലിന്‍റെ ഭാഗമാകും എന്ന് മൊറാഫിക് ഏവിയേഷൻ സർവ്വീസ് അറിയിച്ചു.

വിവരങ്ങൾക്ക് 02 – 58 33 345, 800 66 72 347 എന്നീ നമ്പറു കളില്‍ വിളിക്കാം.

- pma

വായിക്കുക: , ,

Comments Off on ആഘോഷ നാളുകള്‍ : സിറ്റി ചെക്ക് ഇൻ നിരക്കിൽ ഇളവ്

മദീനയിലേക്ക് 179 ദിര്‍ഹം നിരക്കില്‍ വിസ് എയര്‍ ഫെബ്രുവരി മുതല്‍

December 16th, 2022

wizz-air-budget-airlines-ePathram
അബുദാബി : സൗദി അറേബ്യയിലെ പുണ്യ നഗരമായ മദീനയിലേക്ക് വിസ്‌ എയർലൈൻ 179 ദിർഹം നിരക്കിൽ അബുദാബിയിൽ നിന്നും പുതിയ വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. 2023 ഫെബ്രുവരിയിലാണ് സർവ്വീസ് തുടക്കമാവുക എന്ന് വിസ്‌ എയർ ലൈൻ വൃത്തങ്ങൾ അറിയിച്ചു.

വിസ്‌ എയർ വെബ് സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി വൺവേ ടിക്കറ്റുകൾ 179 ദിർഹം നിരക്കിൽ ലഭ്യമാണ്. ദമ്മാമിനു ശേഷം സൗദി അറേബ്യ യിലേക്കുള്ള വിസ് എയറിന്‍റെ രണ്ടാമത് ഡെസ്റ്റിനേഷനാണ് മദീന.

Wizz Twitter

- pma

വായിക്കുക: , , , , , ,

Comments Off on മദീനയിലേക്ക് 179 ദിര്‍ഹം നിരക്കില്‍ വിസ് എയര്‍ ഫെബ്രുവരി മുതല്‍

Page 3 of 1712345...10...Last »

« Previous Page« Previous « സന്ദര്‍ശക വിസ പുതുക്കാന്‍ രാജ്യം വിടണം
Next »Next Page » ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha