ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു

August 29th, 2023

isro-first-image-from-moon-chandrayan-3-chaste-ePathram

ബെംഗളൂരു : ചന്ദ്രനില്‍ ഇറങ്ങിയ ചന്ദ്രയാന്‍-3 നടത്തിയ ആദ്യ പരിശോധനാ ഫലം ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടു. ദക്ഷിണ ധ്രുവത്തിലെ താപ നില സംബന്ധിച്ച വിവരങ്ങളാണ് ഇത്.

ചന്ദ്രനിലെ താപ വ്യതിയാനം നിരീക്ഷിക്കുവാന്‍ വേണ്ടി വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച ചന്ദ്രാസ് സര്‍ഫസ് തെര്‍മോ ഫിസിക്കല്‍ എക്സ്പിരിമെന്‍റ് (ചാസ്തേ-ChaSTE) നടത്തിയ ആദ്യ നിരീക്ഷണ ഫലങ്ങളാണ് ഇത്.

ചാസ്തേയുടെ പ്രധാന ഉദ്ദേശ്യം ഉപഗ്രഹത്തിലെ മണ്ണിന്‍റെ താപനില പഠിക്കുക എന്നതാണ്. പത്ത് സെന്‍സറുകള്‍ അടങ്ങുന്ന ദണ്ഡിന്‍റെ രൂപത്തിലുള്ള ഉപകരണമാണ് ഇത്. ചാസ്തേയുടെ സെന്‍സറുകള്‍ ചന്ദ്രോപരിതലത്തില്‍ താഴ്ത്തിയാണ് താപ നിലയിലെ വ്യത്യാസം അളക്കുന്നത്.

മേൽ തട്ടിൽ ചൂട് 60 ഡിഗ്രി വരെ എന്നും 8 സെന്‍റി മീറ്റർ ആഴത്തിൽ മൈനസ് 10 താപ നില എന്നുമുള്ള ആദ്യ ഘട്ട വിവരങ്ങളാണ് പുറത്തു വിട്ടത്.

ചന്ദ്രോപരിതലത്തിലെ താപനില ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യാറുണ്ട്. താപനിലയിലെ വ്യത്യാസവും ചന്ദ്രോപരിതലത്തിന്‍റെ താപ പ്രതി രോധ ശേഷിയും പഠിക്കുവാന്‍ ചാസ്തേ ശേഖരിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും.

റോവറിന്‍റെ സഞ്ചാര പാതയില്‍ മൂന്നു മീറ്റര്‍ മുന്നിലായി നാലു മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തം കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് 23 ന് സോഫ്റ്റ് ലാന്‍ഡ് ചെയ്തതിന് ശേഷം ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി സഞ്ചാരം തുടങ്ങിയ ദൃശ്യങ്ങളും ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു

ഐതിഹാസിക ചിഹ്നമായ മഹാ രാജയെ ഒഴിവാക്കി എയര്‍ ഇന്ത്യ ; പുതിയ ലോഗോ ഡിസംബര്‍ മുതല്‍

August 13th, 2023

air-india-maharaja-epathram

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ലോഗോയില്‍ മാറ്റം വരുത്തി ടാറ്റ ഗ്രൂപ്പ്. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പുതിയ ലോഗോ ഉണ്ടായിരിക്കും എന്നും പുതിയ ഇന്ത്യയുടെ സത്ത അടങ്ങുന്നതാണ് ഈ ലോഗോ എന്നും ടാറ്റ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

air-india-kick-out-maharaja-unveiles-new-logo-ePathram

എയര്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഐതി ഹാസിക ചിഹ്നമാണ് മഹാരാജ. അതേ സമയം കമ്പനിയുടെ ഭാവി പദ്ധതികളില്‍ മഹാരാജയെ ഉള്‍പ്പെടുത്തും എന്നും ആ ചിഹ്നത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ല എന്നും എയര്‍ ഇന്ത്യ സി. ഇ. ഒ. കാംപല്‍ വില്‍സന്‍ പറഞ്ഞു.

എയര്‍ ഇന്ത്യയെ ലോകോത്തര എയര്‍ലൈന്‍ ആക്കി മാറ്റുവാന്‍ കൂടിയാണ് ലോഗോ മാറ്റത്തിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്. പുതിയ ഇന്ത്യയെ ആഗോള തലത്തില്‍ അഭിമാനത്തോടെ അടയാളപ്പെടുത്തുക യാണ് ഉദ്ദേശം എന്നും അധികൃതര്‍ അറിയിച്ചു.

Image Credit : Twitter  & Air India OLD LOGOS

- pma

വായിക്കുക: , , , , , ,

Comments Off on ഐതിഹാസിക ചിഹ്നമായ മഹാ രാജയെ ഒഴിവാക്കി എയര്‍ ഇന്ത്യ ; പുതിയ ലോഗോ ഡിസംബര്‍ മുതല്‍

കരിപ്പൂർ വിമാനത്താവള വികസനം : ഭൂമി നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ട പരിഹാരം ഉറപ്പാക്കും

August 1st, 2023

chat-with-m-l-a-kmcc-kondotty-mandalam-ePathram
അബുദാബി : കോഴിക്കോട് അന്താരാഷ്‌ട്ര വിമാന ത്താവള വികസനത്തിന് വേണ്ടി ഭൂമി നഷ്ടപ്പെടുന്ന വർക്ക് ഏറ്റവും മികച്ച നഷ്ട പരിഹാരം ഉറപ്പാക്കും എന്ന് കൊണ്ടോട്ടി നിയോജക മണ്ഡലം എം. എൽ. എ. ടി. വി. ഇബ്രാഹിം.

വിമാനത്താവള വികസനത്തിന് വേണ്ടി രണ്ടിൽ കൂടുതൽ തവണ ഭൂമി നഷ്ടപ്പെടുകയും വീട് മാറി താമസിക്കുകയും ചെയ്തവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു എന്നും അവരുടെ സഹകരണം വാക്കുകൾക്ക് അതീതമാണ് എന്നും അബുദാബി കൊണ്ടോട്ടി മണ്ഡലം കെ. എം. സി. സി. സംഘടിപ്പിച്ച ‘ചാറ്റ് വിത്ത് എം. എൽ. എ.’ എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും പൊതു കാര്യങ്ങളെ കുറിച്ചും പ്രവർത്ത കരുമായി നേരിട്ട് സംവദിച്ച പരിപാടിയിൽ കൊണ്ടോട്ടി നഗരത്തിന്‍റെ പൈതൃകം നില നിർത്തി ക്കൊണ്ടുള്ള നഗര വികസനം, എടവണ്ണപ്പാറയിലെ ഗതാഗത കുരുക്ക്, കുടി വെള്ള പദ്ധതി, വിവിധ റോഡുകളുടെ വികസന പ്രവർത്തികൾ, കർഷകരുടെ പ്രതിസന്ധികൾ എല്ലാം ചർച്ച ചെയ്തു.

അബുദാബി കെ. എം. സി. സി. ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാനവാസ് പുളിക്കൽ’ചാറ്റ് വിത്ത് എം. എൽ. എ.’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.

കെ. എം. സി. സി. കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ട് മിജുവാദ് അദ്ധ്യക്ഷത വഹിച്ചു. ഹിദായത്തുള്ള പറപ്പൂർ, കബീർ ഹുദവി, അബ്ദുൽ ഖാദർ ഒളവട്ടൂർ തുടങ്ങിയവർ സംസാരിച്ചു. അജാസ് മുണ്ടക്കുളം സ്വാഗതവും അബ്‌ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on കരിപ്പൂർ വിമാനത്താവള വികസനം : ഭൂമി നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ട പരിഹാരം ഉറപ്പാക്കും

ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

May 6th, 2023

go-first-airways-flights-cancelled-until-12-th-may-2023-ePathram
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഗോ ഫസ്റ്റ് എയർ ലൈൻ മെയ് 12 വരെയുള്ള സർവ്വീസുകൾ നിർത്തി വെച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്ര ക്കാർക്ക് മുഴുവൻ തുകയും മടക്കി നൽകും എന്നും കമ്പനി അറിയിച്ചു. കൂടാതെ, വാഡിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഗോ ഫസ്റ്റ് എയർ ലൈൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻ‌. സി‌. എൽ‌. ടി.) മുമ്പാകെ പാപ്പരത്ത പരിഹാര നടപടി കൾക്കു വേണ്ടി അപേക്ഷ നൽകി. കൊവിഡ് മൂലം പ്രതിസന്ധിയിലായ എയർ ലൈനിന്‍റെ കടവും ബാദ്ധ്യതകളും പുനർ രൂപീകരിക്കുന്നതിനാണ് കമ്പനിയുടെ അപ്പീൽ.

ഗോ ഫസ്റ്റിന്‍റെ ടിക്കറ്റ് ബുക്കിംഗ് മെയ് 15 വരെ നിർത്തി വെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി. ജി. സി. എ.) അറിയിച്ചു.

കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്തുന്ന ഗോ ഫസ്റ്റ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. അതു കൊണ്ടു തന്നെ ഗോഫസ്റ്റ് സർവ്വീസുകൾ റദ്ദാക്കാനുള്ള തീരുമാനം യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. എയര്‍ ലൈനിന്‍റെ ഈ നടപടിക്ക് എതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമായി.

- pma

വായിക്കുക: , , , , , , ,

Comments Off on ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

May 5th, 2023

wizz-air-budget-airlines-ePathram
അബുദാബി : വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ വിമാന സര്‍വ്വീസുകള്‍ നടത്തി വരുന്ന വിസ് എയര്‍ അബുദാബി യില്‍ നിന്നും 179 ദിര്‍ഹം ടിക്കറ്റ് നിരക്കില്‍ ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങും. ഇതിനുള്ള അനുമതിക്കായി നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൂര്‍ത്തിയാകുന്ന മുറക്ക് റൂട്ടുകള്‍ പ്രഖ്യാപിക്കും എന്നും വിസ് എയര്‍ ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ജൊഹാന്‍ എയ്ദ്‌ഗെന്‍ പറഞ്ഞു.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്‍റെ ഭാഗമായി ഖലീജ് ടൈംസ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

179 ദിർഹം നിരക്കില്‍ അബുദാബിയില്‍ നിന്നും യൂറോപ്യൻ നഗരങ്ങളിലേക്കും ദമ്മാം, മസ്കറ്റ്, സലാല തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വ്വീസ് നടത്തി വരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ സൗദി അറേബ്യയിലെ പ്രവാചക നഗരിയായ മദീനയിലേക്ക് വിസ് എയര്‍ സര്‍വ്വീസ് ആരംഭിച്ചതോടെ ഏറെ ജനകീയമായി.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

Page 4 of 18« First...23456...10...Last »

« Previous Page« Previous « മുഖ്യമന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം റദ്ദാക്കിയതില്‍ ദുരൂഹത : കെ. സുധാകരന്‍
Next »Next Page » ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha