അബുദാബി : അമ്പതു വയസ്സ് കഴിഞ്ഞ രാജ്യത്തെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ കുത്തി വെപ്പ് താമസ സ്ഥലങ്ങളില്‍ എത്തിക്കുന്ന നവീന ആശയം പ്രാബല്ല്യ ത്തില്‍ വരുത്തി അബുദാബി ആരോഗ്യ സേവന വിഭാഗം സേഹ. We Reach You Wherever You Are എന്ന പദ്ധതി വഴി വാക്സിന്‍ കുത്തി വെപ്പ് സൗകര്യം ലഭിക്കുവാന്‍ SEHA യുടെ 800 50 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം.