തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഏപ്രില്‍ 30 വരെ യുളള എല്ലാ പി. എസ്. സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചു. സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.

- pma
വായിക്കുക: covid-19, job-opportunity, kerala-government-, ആരോഗ്യം, നിയമം, സാമൂഹികം
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം അധികരിച്ചതിനാല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്യുകയും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെക്കുകയും ചെയ്തു. 10, 12 ക്ലാസ്സു കളിലെ സി. ബി. എസ്. ഇ. ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്തു വാനാണ് തീരുമാനിച്ചിരുന്നത്.
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെയുള്ള പഠന – പ്രകടന മികവിന്റെ അടിസ്ഥാന ത്തില്‍ മാർക്കു നൽകും. ഇത് തൃപ്തികരമല്ല എങ്കില്‍ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും സി. ബി. എസ്. ഇ. പത്താം ക്ലാസ്സുകാര്‍ക്ക് ഇതേ രീതിയാണ് അവലംബിച്ചത്.
#cbseboardexams2021#CBSE2021#boardexams2021@SanjayDhotreMP @OfficeOfSDhotre @KVS_HQ @ncert pic.twitter.com/WujnCZurZ8
— CBSE HQ (@cbseindia29) April 14, 2021
ജൂൺ ഒന്നു വരെയുള്ള കൊവിഡ് സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.
- pma
വായിക്കുക: cbse, covid-19, ആരോഗ്യം, കുട്ടികള്‍, കേരളം, നിയമം, മനുഷ്യാവകാശം, വിവാദം, സാങ്കേതികം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തി. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിന്‍, എറണാകുളത്ത് 78,000 ഡോസ് വാക്‌സിന്‍, കോഴിക്കോട് 54,000 ഡോസ് വാക്‌സിന്‍ എന്നിങ്ങനെയാണ് എത്തിയിട്ടുള്ളത് എന്ന് ആരോ ഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.
- pma
വായിക്കുക: covid-19, ആരോഗ്യം, വൈദ്യശാസ്ത്രം, സാമൂഹികം
തിരുവനന്തപുരം : കൊവിഡ് വ്യാപനം അതി രൂക്ഷം ആയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ബസ്സുകളിലും ട്രെയിനിലും ഇരുന്നു യാത്ര ചെയ്യുവാന്‍ മാത്രമേ അനുവദിക്കൂ. ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നത് തടയുവാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാവരും കൊവിഡ് ജാഗ്രത സൈറ്റിൽ റജിസ്റ്റർ ചെയ്യണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കും.
കടകളും ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും രാത്രി 9 മണി വരെ തുറക്കുവാന്‍ പാടുള്ളൂ. ഹോട്ടലു കളിലും റസ്റ്റോറൻറുകളിലും 50 % ആളുകളെ മാത്രമേ അനുവദി ക്കാവൂ. ഹോം ഡെലിവറി സംവിധാനം ഏർപ്പെടു ത്തണം.
പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും പരിപാടി നടക്കുന്നതിന് 72 മണി ക്കൂറിനുള്ളില്‍ ആര്‍. ടി. പി. സി. ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചവരോ കൊവിഡ് വാക്സിന്‍ എടുത്തവരോ ആയിരിക്കണം.
വിവാഹം, ഉത്സവങ്ങള്‍, കലാ കായിക സാംസ്‌കാരിക ആഘോഷ പരിപാടി കള്‍ തുടങ്ങി എല്ലാറ്റിനും ഇതു ബാധകമാണ്. അടച്ചിട്ട ഹാളുകളിലെ പരിപാടി കളില്‍ നൂറു പേര്‍ക്കും തുറന്ന വേദി കളിലെപരിപാടി കളില്‍ 200 പേര്‍ക്കും മാത്രമേ പ്രവേശന അനുമതി ഉള്ളൂ.
- pma
വായിക്കുക: covid-19, kerala-government-, ആരോഗ്യം, ഉത്സവം, പ്രതിരോധം, വിവാദം, വൈദ്യശാസ്ത്രം, സാമൂഹികം