ഇന്ത്യ യിലും മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കും

October 31st, 2019

india-to-adopt-brazil-model-human-milk-bank-ePathram
ന്യൂഡൽഹി : രാജ്യത്ത് ശിശു മരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യം മുന്‍ നിറുത്തി മുല പ്പാൽ ബാങ്കുകള്‍ സ്ഥാപിക്കും എന്ന് കേന്ദ്ര ആരോഗ്യ വകുപ്പു സഹ മന്ത്രി അശ്വിനി കുമാർ ചൗബേ. ബ്രസീൽ വിജയകരമായി നടപ്പാക്കിയ മുലപ്പാൽ ബാങ്കുളുടെ മാതൃക യിലാണ് ഇന്ത്യയിലും ഇതു നടപ്പാക്കുക എന്നും മന്ത്രി അറിയിച്ചു.

ശേഖരിച്ച മുലപ്പാൽ പാസ്ച്വറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ചു 6 മാസം വരെ കേടു വരാതെ റഫ്രി ജറേ റ്ററിൽ സൂക്ഷിക്കാൻ കഴി യുന്ന സംവി ധാന മാണ് മുലപ്പാൽ ബാങ്കുകളില്‍.

പ്രസവ സമയത്തും വാക്സി നേഷനു വരുമ്പോഴുമാണ് മുലപ്പാല്‍ ശേഖരിക്കുക. ബ്രിക് രാജ്യ ങ്ങളിലെ ആരോഗ്യ മന്ത്രി മാരുടെ സമ്മേളനം കഴിഞ്ഞു വന്ന തിനു ശേഷം മാധ്യമ ങ്ങളോടു സംസാരി ക്കുകയാ യിരുന്നു മന്ത്രി.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യ യിലും മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കും

അഞ്ചു മണ്ഡല ങ്ങളില്‍ ഉപ തെരഞ്ഞെടുപ്പ്

October 21st, 2019

logo-inc-cpm-congress-communist-party-election-2019-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ചു നിയമ സഭാ മണ്ഡലങ്ങളിലേ ക്കുള്ള ഉപ തെര ഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. രാവിലെ ഏഴു മണിക്കു തന്നെ പോളിംഗ് ആരംഭിച്ചു എങ്കിലും തുലാവര്‍ഷം ശക്തമായതോടെ വോട്ടര്‍ മാരുടെ കുറവ് പോളിംഗ് സ്റ്റേഷനു കളില്‍ അനുഭവ പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാ കുളം, മഞ്ചേ ശ്വരം എന്നീ അഞ്ച് നിയമ സഭ മണ്ഡല ങ്ങളിലെ വോട്ടര്‍ മാരാണ് ഇന്നു പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. വൈകു ന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ് സമയം. വൈദ്യുതി തകരാര്‍ മൂലം പല ബൂത്തു കളിലും പോളിംഗ് വൈകുന്നു എന്നാണ് വിവരം.

മഴ ശക്ത മായ തിനാല്‍ വോട്ടര്‍ മാരുടെ സൗകര്യത്തി നായി വോട്ടിംഗ് സമയം ദീര്‍ഘി പ്പിക്കും എന്നും അതി നുള്ള സാങ്കേതിക സാഹചര്യ ങ്ങള്‍ നിരീക്ഷിച്ചു വരി കയാണ് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അഞ്ചു മണ്ഡല ങ്ങളില്‍ ഉപ തെരഞ്ഞെടുപ്പ്

ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനു കള്‍ പുനഃസ്ഥാപിച്ചു

October 14th, 2019

aadhaar-not-must-for-mobile-sim-card-ePathram
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവന ങ്ങള്‍ 72 ദിവസ ങ്ങള്‍ക്കു ശേഷം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് പുനഃ സ്ഥാപിച്ചു. എന്നാല്‍ ഇന്റര്‍ നെറ്റ് സേവന ങ്ങള്‍ ഇപ്പോഴും പുനഃ സ്ഥാപിച്ചിട്ടില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യു ന്നതു മായി ബന്ധപ്പെട്ടാണ് ഇവിടെ ഇന്റര്‍ നെറ്റ് – മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയം തടയു ന്നതിന് വേണ്ടി യാണ് ഇന്റര്‍ നെറ്റ് – ഫോണ്‍ സേവന ങ്ങള്‍ക്കു നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടു ത്തിയത് എന്നായി രുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനു കള്‍ പുനഃസ്ഥാപിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

October 9th, 2019

logo-government-of-india-ePathram
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത അഞ്ചു ശത മാനം വര്‍ദ്ധി പ്പിച്ചു. ഇന്നു രാവിലെ പ്രധാന മന്ത്രി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് ക്ഷാമ ബത്ത കൂട്ടാന്‍ തീരുമാനി ച്ചത്‌. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാര മാണ് കേന്ദ്ര സർക്കാർ ജീവക്കാർക്ക് ഡി. എ. അഞ്ചു ശതമാനം വർദ്ധനവ് അനു വദിച്ചത്. ജൂലായ് മുതൽ മുൻ കാല പ്രാബല്യം ഉണ്ടാവും.

ജീവനക്കാർക്കു സർക്കാർ നൽകുന്ന ദീപാവലി സമ്മാനം എന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ വിശേഷി പ്പിച്ചത്.

അമ്പതു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതി ന്റെ പ്രയോ ജനം ലഭിക്കും. എന്നാല്‍ പതിനാറാ യിരം കോടി രൂപ യുടെ അധിക ബാദ്ധ്യത ഉണ്ടാകും. ഇതോടെ 12 ശതമാന ത്തിൽ നിന്ന് ക്ഷാമ ബത്ത 17 ശത മാന മായി ഉയരും. പെന്‍ഷന്‍കാര്‍ക്കുള്ള ഡി. എ. അഞ്ച് ശതമാനം വര്‍ദ്ധി പ്പിച്ചു. 62 ലക്ഷത്തോളം പെൻഷൻ കാർക്ക് ഇത് പ്രയോ ജനപ്പെടും.

- pma

വായിക്കുക: , , , ,

Comments Off on കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

എസ്. സി. – എസ്. ടി. നിയമ ഭേദഗതി : സുപ്രീം കോടതി പുനഃപരിശോധിക്കും

October 1st, 2019

supreme-court-allows-centre-s-review-against-dilution-of-sc-st-act-ePathram
ന്യൂഡല്‍ഹി : എസ്. സി – എസ്. ടി.  വിഭാഗ ങ്ങള്‍ക്ക് നേരെ യുള്ള അതിക്രമം തടയു വാനുള്ള നിയമ ത്തില്‍ ഭേദഗതി വരുത്തിയ വിധി സുപ്രീം കോടതി പുനഃ പരിശോധിക്കും. കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം നല്‍കിയ പുനഃ പരിശോധനാ ഹര്‍ജി, ജസ്റ്റിസ്സ് അരുണ്‍ മിശ്ര, എം. ആര്‍. ഷാ, ബി. ആര്‍. ഗവി എന്നിവരുടെ മൂന്നംഗ ബെഞ്ച് സ്വീകരിക്കാന്‍ തീരുമാനിച്ചു.

സുപ്രീം കോടതിയുടെ 2018 മാര്‍ച്ച് 28 ലെ വിധിയാണ് പുനഃ പരിശോധിക്കുക. എസ്. സി – എസ്. ടി.  വിഭാഗ ക്കാര്‍ക്ക് എതിരായ അതി ക്രമ പരാതി കളില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് എടുക്കുവാന്‍ പാടുള്ളൂ എന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.

ഈ ഉത്തരവിന് എതിരെ നാനാ ഭാഗ ങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന തോടെ വിധി മറി കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ല മെന്റില്‍ നിയമ ഭേദ ഗതി പാസ്സാക്കു കയും ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on എസ്. സി. – എസ്. ടി. നിയമ ഭേദഗതി : സുപ്രീം കോടതി പുനഃപരിശോധിക്കും

Page 43 of 84« First...102030...4142434445...506070...Last »

« Previous Page« Previous « വിദ്യാഭ്യാസ ഗുണ നില വാര സൂചിക യില്‍ കേരളം ഒന്നാമത്
Next »Next Page » ദർശന സാംസ്‌കാരിക വേദി ഓണാഘോഷം വെള്ളിയാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha