കൊറോണ : അണു നാശിനി തളിക്കുന്നത് ഹാനികരം

April 19th, 2020

corona-covid-19-spraying-disinfectant-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസിനെ നശിപ്പിക്കു വാനായി ജന ങ്ങളുടെ ശരീര ത്തില്‍ അണു നാശിനി തളിക്കുന്നത് ശാരീരികവും മാനസിക വുമായി ഹാനി കരം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം  മുന്നറി യിപ്പു നല്‍കി.

സോഡിയം ഹൈപ്പോ ക്ലോറൈറ്റ് എന്ന രാസ ലായനി യാണ് ഇതിനായി ഉപ യോഗി ക്കുന്നത്. സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ശ്വസന പ്രക്രിയയെ തടസ്സ പ്പെടുത്തും. മൂക്കിലെയും തൊണ്ട യിലെ യും ചെറു പാളി കള്‍ക്ക് അസ്വസ്ഥത യും ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവക്കു കാരണമാകും. ഇതില്‍ അടങ്ങിയ ക്ലോറിന്‍ കണ്ണിനും വിഷമം ഉണ്ടാക്കും എന്നും വിദഗ്ധര്‍ പറയുന്നു.

കൊവിഡ്-19 വ്യാപനത്തെ തടയുവാൻ അണു നശീ കരണ ത്തിനായി മനുഷ്യ രുടെ ശരീര ത്തില്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് തളിക്കുന്നു എന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഈ രീതി പല തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളും പിന്തുട രുക യും ചെയ്യുന്നു. ഈ സാഹ ചര്യ ത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറി യിപ്പു നല്‍കി യത്. രോഗ ബാധിതനായ ഒരാളുടെ ശരീര ത്തിന്ന് ഉള്ളിലാണ് വൈറസ് ഉള്ളത് എന്നതിനാല്‍ ശരീര ത്തിനു മേല്‍ അണു നാശിനി തളിക്കുന്നത് ഉപകാര പ്പെടില്ല.

വസ്ത്രത്തിനു മുകളിലോ ശരീരത്തിലോ അണു നാശിനി തളിക്കുന്നതി ലൂടെ വൈറ സിനെ നശിപ്പിക്കാന്‍ കഴിയും എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടും ഇല്ല എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ്-19 വൈറസ് ബാധിതര്‍ അല്ലെങ്കില്‍ രോഗം ഉണ്ട് എന്ന് കരുതുന്നുവര്‍ പതിവായി ഇട പെടുന്ന ഭാഗ ങ്ങള്‍, അവര്‍ തൊടുന്ന ഉപരി തല ങ്ങള്‍ മാത്രം വൃത്തി യാക്കാനും അണു വിമുക്ത മാക്കു വാനും മാത്രമേ രാസ അണു നാശി നി കള്‍ ശുപാര്‍ശ ചെയ്യുന്നത്.

മാത്രവുമല്ല ഗ്ലൗസും ഫേസ് മാസ്ക് പോലുള്ള മറ്റു സുരക്ഷാ കവച ങ്ങളും ഉപയോഗിച്ച് അണു നാശിനി പ്രയോഗി ക്കണം എന്നുമാണ് നിര്‍ദ്ദേശം.

- pma

വായിക്കുക: , , , ,

Comments Off on കൊറോണ : അണു നാശിനി തളിക്കുന്നത് ഹാനികരം

ലോക്ക് ഡൗണ്‍ : പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുമായി കേന്ദ്രം

April 15th, 2020

covid-19-india-lock-down-for-21-days-ePathram
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയമ ങ്ങളില്‍ ഇളവു കള്‍ അനുവദിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രിൽ 20 മുതൽ ഇളവു കൾ പ്രാബല്യത്തില്‍ വരും.

എന്നാല്‍ കൊവിഡ്-19 ഹോട്ട് സ്പോട്ട് ആയി തരം തിരിച്ച പ്രദേശ ങ്ങളിലെ ഇളവു കള്‍ സംബന്ധിച്ച കാര്യ ങ്ങള്‍ അതാതു സംസ്ഥാന ങ്ങള്‍ക്ക് തീരുമാനിക്കാം എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

അവശ്യ വസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും. മെഡിക്കല്‍ ലാബുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വ്യോമ -റെയിൽ -വാഹന പൊതു ഗതാഗത സംവിധാന ങ്ങള്‍ ലോക്ക് ഡൗണ്‍ പൂര്‍ത്തി യാവുന്ന മെയ് 3 വരെ ആരംഭിക്കുകയില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.

ആരാധനാലയ ങ്ങളും വിദ്യാഭ്യാസ സ്ഥാപന ങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപന ങ്ങളും വ്യാപാര സ്ഥാപന ങ്ങളും വ്യവസായ ശാലകളും അടഞ്ഞു തന്നെ കിടക്കും. മദ്യം, സിഗരറ്റ് എന്നിവ വില്പന പാടില്ല.

ബാറുകള്‍, മാളുകള്‍, തിയ്യേറ്ററുകള്‍ തുടങ്ങിയവ തുറക്കു വാന്‍ പാടില്ല. പൊതു സ്ഥല ങ്ങളിലും ജോലി സ്ഥല ങ്ങളിലും ഫേസ് മാസ്ക്കു കള്‍ നിര്‍ബ്ബന്ധം ആക്കി യിട്ടുണ്ട്. മരണം – വിവാഹ ചടങ്ങ് എന്നിവക്കും നിയ ന്ത്രണങ്ങള്‍ ഉണ്ട്.

- pma

വായിക്കുക: , , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ : പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുമായി കേന്ദ്രം

ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

April 14th, 2020

narendra modi-epathram
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയു വാനായി രാജ്യത്തു നില നില്‍ക്കുന്ന ലോക്ക് ഡൗണ്‍ (സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍) മെയ് മൂന്നു വരെ നീട്ടി യതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

കൊറോണ ക്ക് എതിരായ പോരാട്ടം ഇതുവരെ ഫലപ്രദം ആയിരുന്നു. വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് തുടര്‍ന്നും കർശ്ശന നടപടികൾ ആവശ്യമാണ്. അടുത്ത ആഴ്ച ഏറെ നിര്‍ണ്ണായകം ആയതിനാല്‍ ഒരാഴ്ചക്കാലം രാജ്യത്ത് ആകെയും കർശ്ശന നിയന്ത്രണം നടപ്പാക്കും.

ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. തുടര്‍ന്ന് കൂടുതൽ ഹോട്ട് സ്പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാന ങ്ങൾക്ക് ഉപാധികളോടെ ഇളവുകള്‍ നല്‍കും.

സ്ഥിതി മോശം ആവുകയാണെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ തുടരേണ്ടി വരും. കൊറോണ വൈറസ് പടരു മ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗ മാണ്. ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

April 14th, 2020

narendra modi-epathram
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയു വാനായി രാജ്യത്തു നില നില്‍ക്കുന്ന ലോക്ക് ഡൗണ്‍ (സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍) മെയ് മൂന്നു വരെ നീട്ടി യതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

കൊറോണ ക്ക് എതിരായ പോരാട്ടം ഇതുവരെ ഫലപ്രദം ആയിരുന്നു. വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് തുടര്‍ന്നും കർശ്ശന നടപടികൾ ആവശ്യമാണ്. അടുത്ത ആഴ്ച ഏറെ നിര്‍ണ്ണായകം ആയതിനാല്‍ ഒരാഴ്ചക്കാലം രാജ്യത്ത് ആകെയും കർശ്ശന നിയന്ത്രണം നടപ്പാക്കും.

ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. തുടര്‍ന്ന് കൂടുതൽ ഹോട്ട് സ്പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാന ങ്ങൾക്ക് ഉപാധികളോടെ ഇളവുകള്‍ നല്‍കും.

സ്ഥിതി മോശം ആവുകയാണെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ തുടരേണ്ടി വരും. കൊറോണ വൈറസ് പടരു മ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗ മാണ്. ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

പ്രവേശനപ്പരീക്ഷ : ഭിന്ന ശേഷിക്കാർക്ക് സഹായിയെ വെക്കാം

April 12th, 2020

specially-abled-in-official-avoid-disabled-ePathram
കാസര്‍ഗോഡ് : കേന്ദ്ര സർവ്വ കലാശാല കളിലേക്ക് നടക്കുന്ന പ്രവേശന പ്പരീക്ഷ എഴുതു വാൻ ഭിന്നശേഷി വിദ്യാർത്ഥി കൾക്ക് സഹായിയെ വെക്കാം. 40 % ത്തിനു മുകളില്‍ വൈകല്യം ഉള്ള ഭിന്ന ശേഷിക്കാര്‍ക്കാണ് സഹായിയെ വെക്കുവാൻ അനുവാദം നല്‍കി യിരി ക്കുന്നത്.

ഈ സംവിധാനം ആവശ്യമുള്ളവർ പ്രത്യേകം എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം പരീക്ഷാ കേന്ദ്രങ്ങളിലെ സൂപ്രണ്ടിന് സമര്‍പ്പിക്കണം. സഹായി യായി വരുന്ന യാള്‍ക്ക് സർവ്വ കലാ ശാല 500 രൂപ വീതം നൽകും.

നിലവിൽ മേയ് 30, 31 ജൂൺ 6, 7 തീയ്യതി കളിൽ പരീക്ഷ നടത്തു വാനാണ് തീരു മാനി ച്ചിട്ടുള്ളത്. വിവര ങ്ങള്‍ക്ക് പരീക്ഷാ സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടണം.

- pma

വായിക്കുക: , , ,

Comments Off on പ്രവേശനപ്പരീക്ഷ : ഭിന്ന ശേഷിക്കാർക്ക് സഹായിയെ വെക്കാം

Page 41 of 89« First...102030...3940414243...506070...Last »

« Previous Page« Previous « ക്വാറന്റൈന്‍ ലംഘനം : യു. എ. ഇ. യില്‍ 129 പേർക്ക് എതിരെ നിയമ നടപടി
Next »Next Page » തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്ന വരെ കൊണ്ടു പോകാത്ത രാജ്യ ങ്ങൾക്ക് എതിരെ കര്‍ശ്ശന നടപടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha