പ്രവാസി ഭാരതീയ സമ്മാൻ അവാര്‍ഡ് : അപേക്ഷകൾ ക്ഷണിച്ചു

February 19th, 2020

pravasi-bharathiya-samman-awards-ePathram

അബുദാബി : അടുത്ത വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാൻ അവാര്‍ഡി നുള്ള (PBSA-2021) അപേക്ഷ കൾ ക്ഷണിച്ചു കൊണ്ട് അബുദാബി യിലെ ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയം വാര്‍ത്താക്കുറിപ്പ് ഇറക്കി.

പ്രവാസ ലോകത്ത് വിവിധ മേഖല കളിൽ ശ്രദ്ധേയ പ്രവര്‍ത്ത നങ്ങള്‍ കാഴ്ച വെച്ച ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യൻ വംശജർ, സ്ഥാപന ങ്ങൾ എന്നിവര്‍ക്ക് മാർച്ച് 16 നു മുന്‍പായി അപേക്ഷിക്കാം.

*Image Credit :  DeshVidesh

- pma

വായിക്കുക: , , ,

Comments Off on പ്രവാസി ഭാരതീയ സമ്മാൻ അവാര്‍ഡ് : അപേക്ഷകൾ ക്ഷണിച്ചു

മലയാളി സമാജ ത്തിലെ എംബസ്സി സേവനങ്ങൾ 21ന്

February 19th, 2020

abudhabi-indian-embassy-logo-ePathram
അബുദാബി : മലയാളി സമാജത്തിൽ നടന്നു വരുന്ന എംബസ്സി സേവന ങ്ങൾ ഫെബ്രുവരി 21 വെള്ളി യാഴ്ച നടക്കും.

പുതിയ പാസ്സ്പോര്‍ട്ട് അപേക്ഷകള്‍, പാസ്സ് പോര്‍ട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങി യവ യാണ് മുസ്സഫ യിലും പരിസര ങ്ങളിലും ഉള്ള പ്രവാസികൾക്ക് സൗകര്യ പ്രദമായ രീതി യിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ ഉണ്ടായിരിക്കും.

എല്ലാ മാസത്തിലെയും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച കളി ലാണ് വിവിധ സേവനങ്ങള്‍ മല യാളി സമാജ ത്തില്‍ ലഭ്യമാകുന്നത്. വെള്ളി യാഴ്ച എംബസ്സിക്ക് അവധി യാണ് എങ്കിലും സമാജത്തില്‍ ഉദ്യോ ഗസ്ഥര്‍ എത്തി സേവന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും എന്നു സമാജം ഭാര വാഹികള്‍ അറിയിച്ചു. വിശദ വിവര ങ്ങൾക്ക് സമാജം ഓഫീ സുമായി ബന്ധപ്പെടുക. 02 5537600

- pma

വായിക്കുക: , , ,

Comments Off on മലയാളി സമാജ ത്തിലെ എംബസ്സി സേവനങ്ങൾ 21ന്

എക്സ്‌പോ 2020 : ഇന്ത്യ ക്കാർക്ക് വിസ സൗജന്യം

January 19th, 2020

pavan-kapoor-indian-ambassador-to-uae-ePathram
അബുദാബി : യു. എ. ഇ. യുടെ എക്സ്‌പോ 2020 യിൽ ഭാഗ മാകു വാന്‍ എത്തുന്ന ഇന്ത്യ ക്കാർക്ക് എന്‍ട്രി വിസ സൗജന്യം ആക്കുവാന്‍ യു. എ. ഇ. സർക്കാർ തീരു മാനി ച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. കേരളാ സോഷ്യൽ സെന്റര്‍ യുവ ജനോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായി രുന്നു അദ്ദേഹം.

യു. എ. ഇ. യിലുള്ള 35 ലക്ഷത്തിലധികം ഇന്ത്യ ക്കാരില്‍ – 15 ലക്ഷ ത്തിൽ അധികം പേര്‍ മലയാളി കളാണ്. യു. എ. ഇ. യുടെ വ്യാവ സായിക വാണിജ്യ രംഗത്ത് എന്ന പോലെ കലാ – സാമൂഹിക – സാംസ്‌കാരിക മണ്ഡല ങ്ങ ളിലും ശ്രദ്ധേയമായ പ്രവർ ത്തന ങ്ങളാണ് മലയാളി സമൂഹം കാഴ്ച വെക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സമൂഹ ത്തിന്റെ പൂർണ്ണ സഹ കരണവും പങ്കാളിത്തവും യു. എ. ഇ. സർ ക്കാറിന്റെ എല്ലാ പ്രവർ ത്തന ങ്ങളിലും ഉണ്ടാവും എന്നും എക്‌സ്‌പോ 2020 ൽ ഇന്ത്യ യുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

യു. എ. ഇ. പൗരന്മാര്‍ക്ക് ഇന്ത്യയി ലേക്കു പോകുവാന്‍ e വിസ (വിസ ഓണ്‍ അറൈവല്‍) സംവിധാനം നില വില്‍ വന്നതിനെ കുറിച്ചും അദ്ദേഹം സാന്ദര്‍ഭി കമായി സൂചിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on എക്സ്‌പോ 2020 : ഇന്ത്യ ക്കാർക്ക് വിസ സൗജന്യം

ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം സമർപ്പിച്ചു 

November 10th, 2019

pavan-kapoor-indian-ambassador-to-uae-ePathram

അബുദാബി : ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റ അംബാസ്സഡര്‍ പവൻ കപൂർ അധികാര പത്രം സമർപ്പിച്ചു. യു. എ. ഇ. വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രോട്ടോക്കോൾ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷിഹാബ് അൽ ഫഹീമിനെ സന്ദര്‍ശിച്ചാണ് അധികാര പത്രം സമര്‍പ്പിച്ചത്.

indian-ambassedor-pavan-kapoor-submit-official-document-to-ministry-ePathram

യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി യായി പവന്‍ കപൂര്‍ ഒക്ടോബര്‍ 31 വ്യാഴാഴ്ച യാണ് ചുമതലയേറ്റത്.

ദീർഘദർശിയായ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാ ന്റെ ഭരണ ത്തിൽ യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതല ഏൽക്കാൻ കഴിഞ്ഞത് സന്തോഷം നല്‍കുന്നു എന്നും അധി കാര പത്രം സമർപ്പിച്ചു  കൊണ്ട് പവന്‍ കപൂര്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്ത മായി നിലനിർത്തു വാനായി മികച്ച സേവനം നല്‍കു വാന്‍ കഴിയട്ടെ എന്ന് ഷിഹാബ് അല്‍ ഫഹീം സ്ഥാന പതിയെ ആശംസിച്ചു.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം സമർപ്പിച്ചു 

ഇന്ത്യാ സോഷ്യൽ സെന്റർ യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് ഡിസംബറില്‍

October 31st, 2019

logo-isc-abudhabi-india-social-center-ePathram
അബുദാബി :  യു. എ. ഇ. യിലെ പ്രവാസി ഇന്ത്യ ക്കാരുടെ ഏറ്റവും വലിയ സാമൂഹ്യ സാംസ്കാ രിക സംഘടന യായ ഇന്ത്യാ സോഷ്യൽ സെന്റർ (ഐ. എസ്. സി.) സംഘടി പ്പി ക്കുന്ന പത്താമത് യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് വൈവിധ്യ മാർന്ന പരിപാടി കളോടെ 2019 ഡിസംബർ 5, 6, 7 തീയ്യതി കളി ലായി ഐ. എസ്. സി. അങ്കണത്തിൽ നടക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പത്താമത് യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് ആമുഖമായി നവംബർ 28 ന് പ്രശസ്ത ഗായ കരായ ശങ്കർ മഹാദേവൻ ഇഹ്‌സാൻ ലോയ് ടീമി ന്റെ സംഗീത നിശ  അവ തരി പ്പിക്കും. പ്രോഗ്രാമി ലേക്കുള്ള പ്രവേ ശനം ടിക്കറ്റു വഴി നിയന്ത്രിക്കും.

ഡിസംബർ 5, 6, 7 തീയ്യതി കളിൽ വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി 12 മണി വരെ നടക്കുന്ന ഇന്ത്യാ ഫെസ്റ്റ് പ്രവേശന ടിക്കറ്റിന് പത്ത് ദിർഹം നൽകണം.

മൂന്നു ദിവസ ങ്ങളിലും ഉപ യോഗി ക്കാവുന്ന ഈ കൂപ്പൺ നമ്പറു കൾ നറു ക്കിട്ട്, അതിൽ വിജയികൾ ആവുന്ന വർക്ക് സമ്മാനങ്ങൾ നൽകും. ഒന്നാം സമ്മാനം റിനോ ഡസ്റ്റർ കാർ നൽകും.

വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ വിഭവങ്ങൾ, വസ്ത്ര ങ്ങളും ആഭരണങ്ങളും പുസ്തക ങ്ങളും വിവിധ സ്റ്റാളു കളി ലായി ലഭിക്കും.

മാത്രമല്ല ചിത്രകലാ പ്രദർശനങ്ങൾ, നാണയം, കറൻസി, സ്റ്റാമ്പ് പ്രദർശനം വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള കലാ കാര ന്മാരുടെ പ്രകടന ങ്ങൾ, സംഗീത നിശ എന്നിവ യും മൂന്ന് ദിവസം നീണ്ട് നിൽ ക്കുന്ന ഇന്ത്യാ ഫെസ്റ്റിനെ കൂടുതൽ ആകർഷകം ആക്കി മാറ്റും.

ഇന്ത്യൻ എംബസി, അബുദാബി സിറ്റി മുൻസി പ്പാലിറ്റി യുടെയും സഹ കരണ ത്തോടെ സംഘടി പ്പിക്കുന്ന പത്താ മത് യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് സന്ദർ ശിക്കു വാൻ മുപ്പതി നായിര ത്തോളം പേർ എത്തും എന്ന് സംഘാ ടകർ പ്രതീക്ഷി ക്കുന്നു.

ഐ. എസ്. സി. പ്രസിഡണ്ട് ഡി. നട രാജൻ, വൈസ് പ്രസിഡണ്ട് രാധാ കൃഷ്ണ ൻ വലിയത്താൻ, ജനറൽ സെക്ര ട്ടറി പി. സത്യ ബാബു, ട്രഷറർ ലിംസൻ. കെ. ജേക്കബ്ബ്, എന്റർ ടൈൻമെൻറ് സെക്രട്ടറി ജോസഫ് ജോർജ്, ഇന്ത്യാ ഫെസ്റ്റ് കൺ വീനർ വി. കെ. ഷാജി, യു. എ. ഇ. എക്സ് ചേഞ്ച് സോണൽ ഹെഡ് അനൂപ് രാജ ഗോപാൽ, ജെമിനി ഗ്രൂപ്പ് എക്സി ക്യൂട്ടീവ് ഡയറക്ടർ വിനീഷ് ബാബു, അൽ മസൂദ്‌ ഓട്ടോ മൊബൈ ൽസ് മാർക്കറ്റിങ് ഹെഡ് വാസിം ദെർബി, ലുലു എക്സ് ചേഞ്ച് അസി സ്റ്റന്റ് വൈസ് പ്രസി ഡണ്ട് തമ്പി സുദർ ശനൻ, ഗൾഫ് ഇലക്ട്രോണിക്സ് റീട്ടെയിൽ സെയിൽസ് ഡയറക്ടർ സുമൻ പലിത് എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ഇന്ത്യാ സോഷ്യൽ സെന്റർ യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് ഡിസംബറില്‍

Page 16 of 32« First...10...1415161718...30...Last »

« Previous Page« Previous « കേരള സോഷ്യൽ സെന്ററിൽ ‘ഭൂമി മലയാളം’
Next »Next Page » ബംഗാൾ ഉപതെരഞ്ഞെടുപ്പ് : ഇടതു മുന്നണി – കോൺഗ്രസ്സ് സഖ്യം വീണ്ടും  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha