ന്യൂഡൽഹി : പ്രവാസികള്‍ക്ക് ഇന്ത്യ യില്‍ എത്താതെ തന്നെ വോട്ട് ചെയ്യുവാനുള്ള പ്രോക്സി വോട്ട് (മുക്ത്യാർ വോട്ട്) സം വിധാന ത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ തീരുമാനം നടപ്പിലാക്കു ന്നതിന് മുന്നോടി യായി ജന പ്രാതി നിധ്യ നിയമം ദേദ ഗതി ചെയ്യുന്ന തിനായി പുതിയ ബില്ല് കേന്ദ്ര സർക്കാർ ഉടൻ സഭ യിൽ അവ തരി പ്പിക്കും.
പ്രവാസി കൾക്ക് അവർ വോട്ടർ പട്ടിക യിലുള്ള മണ്ഡല ങ്ങളിൽ വോട്ട് ചെയ്യു വാൻ കഴിയില്ല എങ്കിൽ പകരം പ്രതി നിധി യെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്ന താണ് പ്രോക്സി വോട്ടിംഗ്.
വിദേശത്തു കഴിയുന്ന ഇന്ത്യ ക്കാർ രാജ്യത്തു നടക്കുന്ന തെരഞ്ഞെ ടുപ്പു കളിൽ വോട്ടു രേഖ പ്പെടു ത്തുവാന്‍ നേരിട്ട് രാജ്യത്ത് എത്തണം എന്നതാണ് നില വിലുള്ള നിയമം. എന്നാല്‍, അവർ താമസി ക്കുന്ന രാജ്യ ങ്ങളില്‍ വോട്ടിംഗി നുള്ള അവസരം ഒരുക്കു കയോ അവരുടെ ഒരു പ്രതി നിധിയെ സ്വന്തം മണ്ഡല ത്തിൽ വോട്ടു ചെയ്യു വാനുള്ള അവസരം നൽകു കയോ വേണം എന്നത് ഉള്‍പ്പെ ടെ യുള്ള നിർദ്ദേശ ങ്ങളാണ് കേന്ദ്ര സർക്കാറിനു മുന്നിലുള്ളത്.
ഇതു കൂടാതെ ബാലറ്റ് പേപ്പറുകള്‍ ഒാൺലൈനായി എംബസി കളിലോ കോൺസുലേറ്റു കളിലോ എത്തിച്ച് വോട്ടു രേഖപ്പെടു ത്തുന്ന രീതിയും കേന്ദ്രം പരി ഗണി ക്കുന്നു. പോസ്റ്റൽ ബാലറ്റാ യാണ് ഇത് രേഖ പ്പെടു ത്തുക.
പ്രോക്സി വോട്ട് (മുക്ത്യാർ വോട്ട്) സം വിധാന ത്തിൽ വോട്ട് ചെയ്യാൻ നിയോഗി ക്കുന്ന പ്രതി നിധി ആരാണ് എന്ന് വ്യക്തമാക്കി തെരഞ്ഞെടു പ്പിന്റെ ആറു മാസം മുൻപ് റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ നൽകണം. ഒരു തവണ നിയോഗി ക്കുന്ന പ്രതിനിധിക്ക്, അതേ പ്രവാസിക്ക് വേണ്ടി തുടർന്നുള്ള എല്ലാ തെരഞ്ഞെ ടുപ്പു കളിലും വോട്ട് ചെയ്യാൻ അവസരം ലഭി ക്കുകയും ചെയ്യും.
പ്രവാസി വോട്ടവകാശം ഉറപ്പു വരുത്തുന്ന ബിൽ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ച തോടെ ഇനി പാർലമെന്റിൽ ഇത് അവതരി പ്പിക്കും.
പാർലമെന്റും ബിൽ അംഗീകരിച്ചാൽ ലോകത്ത് ആക മാനമുള്ള 1.6 കോടി പ്രവാസി ഇന്ത്യ ക്കാർക്ക് അവരുടെ മണ്ഡല ങ്ങളിൽ പ്രതിനിധി കളെ നിയമിച്ചു കൊണ്ടോ ഇലക്ട്രോ ണിക് രീതി യിലോ വോട്ടു രേഖപ്പെടു ത്തുവാന്‍ അവസരം ലഭിക്കും.