കെ. എസ്. സി. വനിതാ വിഭാഗം – ബാല വേദി കമ്മിറ്റി

May 19th, 2023

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ (കെ. എസ്. സി.) 2023-24 പ്രവർത്തന വർഷത്തെ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രീത നാരായണൻ (കൺവീനർ), ചിത്ര ശ്രീവത്സൻ, ഷൽമ സുരേഷ് (ജോയിന്‍റ് കൺവീനർമാർ) എന്നിവര്‍ നേതൃത്വം നല്‍കുന്ന വനിതാ വിഭാഗം കമ്മിറ്റിയിൽ അഞ്ജലി ജസ്റ്റിൻ, സുമ വിപിൻ, ബോബി ബിജിത്ത്, മിനി രവീന്ദ്രൻ, അനു ജോൺ, അനീഷ ഷഹീർ, പ്രജിന അരുൺ, പ്രീതി സജീഷ്, രജിത വിനോദ്, റീന നൗഷാദ്, സൗമ്യ അനൂപ്, ഡോ. പ്രതിഭ, നാസിയ ഗഫൂർ, അമീന ഹിഷാം, ശ്രീജ വർഗ്ഗീസ് എന്നിവരേയും അംഗങ്ങളായി തെരഞ്ഞെടുത്തു.

പുതിയ പ്രവർത്തന വർഷത്തെ ബാലവേദി ഭാരവാഹി കളായി അഥീന ഫാത്തിമ (പ്രസിഡണ്ട്), നീരജ് വിനോദ് (സെക്രട്ടറി), അമുദ വിനയൻ, ഷസാ സുനീർ (വൈസ് പ്രസിഡണ്ടുമാര്‍), സൈറ ഗ്രേസ് ഷിജു, യാസീൻ അയൂബ് (ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

* KSC Twitter

- pma

വായിക്കുക: , , , , , ,

Comments Off on കെ. എസ്. സി. വനിതാ വിഭാഗം – ബാല വേദി കമ്മിറ്റി

നേഹ സുധീറിനു നോളജ് ചാമ്പ്യൻ ട്രോഫി

May 15th, 2023

neha-sudheer-knowledge-champion-2023-ePathram
ഷാർജ : നോളജ് ചാമ്പ്യൻ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഷാർജയിലെ മലയാളി വിദ്യാർത്ഥി നേഹ സുധീർ. യു. എ. ഇ., ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരത്തിലാണ് നേഹ സുധീർ രണ്ടാം സമ്മാനം കരസ്ഥമാക്കിയത്.

തൃശൂർ ജില്ലയിലെ എടമുട്ടം സ്വദേശി സുധീർ ഖാലിദ് – സെനീന സുധീർ ദമ്പതികളുടെ മകൾ നേഹ സുധീർ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

സീനിയർ വിഭാഗത്തിൽ യു. എ. ഇ. യിൽ നിന്നുള്ള ഏക മത്സരാർത്ഥി നേഹ സുധീർ ആയിരുന്നു. റണ്ണർ അപ്പ് പ്രൈസ് ലഭിച്ച നേഹ സുധീറിന് ജർമ്മനിയിൽ നിന്നും സംഘാടകർ അയച്ചു കൊടുത്ത ട്രോഫിയും സർട്ടിഫിക്കറ്റും സ്‌കൂൾ അധികൃതർ സമ്മാനിച്ചു.

നോളജ് ചാമ്പ്യൻ ഓൺ ലൈൻ ക്വിസ് മത്സരത്തിൽ വിവിധ ദേശക്കാരായ 450 വിദ്യാർത്ഥികൾ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on നേഹ സുധീറിനു നോളജ് ചാമ്പ്യൻ ട്രോഫി

വേനലവധി ക്ലാസ്സുകൾക്ക് നിരോധനം ഏർപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്

May 4th, 2023

sslc-plus-two-students-ePathram
തിരുവനന്തപുരം : ലോവര്‍ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും വേനലവധി ക്ലാസ്സുകൾ പൂർണ്ണമായി നിരോധിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. സി. ബി. എസ്. ഇ. സ്‌കൂളുകൾക്കും ഉത്തരവ് ബാധകം എന്നും വിദ്യാഭ്യാസ വകുപ്പ്. വേനലവധിക്ക് കുട്ടികളെ പഠനത്തിനും ക്യാമ്പുകൾക്കും നിർബ്ബന്ധിക്കരുത് എന്നാണ് ഉത്തരവില്‍ പറയുന്നത്.

വേനലവധി പ്രകാരം മാർച്ച് മാസത്തെ അവസാന പ്രവൃത്തി ദിനത്തിൽ സ്കൂളുകൾ അടക്കുകയും ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കുകയും വേണം. ഈ വിഷയത്തിൽ അതത് അധ്യയന വർഷ ത്തേക്ക് സ്കൂൾ കലണ്ടർ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച്‌ വരുന്നു. ഇതിനു വിരുദ്ധമായി സംസ്ഥാനത്ത് പല വിദ്യാലയങ്ങളും അവധിക്കാലത്ത് ക്ലാസ്സുകൾ നടത്തുന്നു.

കുട്ടികളോടുള്ള ഇത്തരം സമീപനം അവരിൽ മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ശക്തമായ വേനൽ ചൂട് കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

- pma

വായിക്കുക: ,

Comments Off on വേനലവധി ക്ലാസ്സുകൾക്ക് നിരോധനം ഏർപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്

ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു

May 2nd, 2023

e-cigarettes-banned-in-australia-ePathram
കൗമാര പ്രായക്കാര്‍ക്ക് ഇടയില്‍ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നു കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ യിലും ഇ-സിഗരറ്റ് ഉപയോഗം നിയന്ത്രിക്കുവാന്‍ ഒരുങ്ങുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ വേപ്പുകള്‍ നിരോധിക്കും. ഇതിന്‍റെ മുന്നോടിയായി അവയുടെ ഇറക്കുമതി രാജ്യത്ത് നിര്‍ത്തലാക്കും.

പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും ഇ- സിഗരറ്റ് വ്യാപകമാണ് എന്നു ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്ട്‌ലറിനെ ഉദ്ധരിച്ച് ദ് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.

ഓസ്‌ട്രേലിയയില്‍ നിയമപരമായി കുറിപ്പടി ഇല്ലാതെ നിക്കോട്ടിന്‍, ഇ-സിഗരറ്റുകള്‍ വാങ്ങുന്നത് നിയമ വിരുദ്ധമാണ്. പുകയില മുക്തം എങ്കിലും നിരവധി രാസ വസ്തുക്കള്‍ അടങ്ങിയതാണ് ഇ-സിഗരറ്റു വേപ്പുകള്‍. ഇത് മറ്റ് ആരോഗ്യ പ്രശ്‍നങ്ങൾക്കും മാരക രോഗങ്ങള്‍ക്കും കാരണമാകും എന്നും അധികൃതര്‍ വിലയിരുത്തുന്നു. Twitter

- pma

വായിക്കുക: , , , , ,

Comments Off on ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു

പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് അബുദാബിയില്‍

April 28th, 2023

XI-th-international-autism-conference-in-abudhabi-ePathram
അബുദാബി : സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ ശൈഖ് ഖാലിദ് ബിന്‍ സായിദ് അൽ നഹ്യാന്‍റെ രക്ഷാ കർതൃത്വത്തില്‍ പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് 2023 ഏപ്രിൽ 28, 29, 30 എന്നീ തിയ്യതികളിൽ (വെള്ളി, ശനി, ഞായർ) അബുദാബി ബീച്ച് റൊട്ടാന ഹോട്ടലിൽ നടക്കും.

അബുദാബി ലോട്ടസ് ഹോളിസ്റ്റിക് ഗ്രൂപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓട്ടിസം കോൺഫറൻസില്‍ തിരുവനന്തപുരം ഡിഫറന്‍റ് ആർട്ട് സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, സെന്‍ററിലെ കുട്ടികളും സംബന്ധിക്കും എന്ന് പ്രോഗ്രാം സംഘാടകര്‍ മുഹമ്മദ് കൊളച്ചേരിയും അഷിത മുഹമ്മദും അറിയിച്ചു.

അന്തർദേശീയ തലങ്ങളിലെ ശ്രദ്ധേയരായ നിരവധി ഡോക്ടര്‍മാരും പ്രൊഫസര്‍മാരും പങ്കെടുക്കുന്ന പരിപാടിയിൽ പങ്കു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പ്രസ്തുത പരിപാടിയിൽ ഗോപിനാഥ് മുതുകാടിന്‍റെ പ്രഭാഷണവും ഡിഫറന്‍റ് ആർട്ട് സെന്‍ററിലെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് അബുദാബിയില്‍

Page 17 of 89« First...10...1516171819...304050...Last »

« Previous Page« Previous « മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു
Next »Next Page » വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും : മന്ത്രി വീണാ ജോർജ്ജ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha