ആറു മാസത്തില്‍ 600 കിലോ ഗ്രാം ലഹരി മരുന്നു പിടിച്ചെടുത്തു

July 26th, 2018

uae-police-busts-narcotic-smugglers-gang-ePathram
അബുദാബി : വിവിധ കേസു കളി ലായി കഴിഞ്ഞ ആറ് മാസ ത്തിനു ള്ളില്‍ 1,274  ലഹരി മരുന്നു വ്യാപാരി കളില്‍ നിന്നും 640,000 ലഹരി ഗുളിക കള്‍ ആന്റി നാര്‍ക്കോ ട്ടിക്‌സ് വകുപ്പ് പിടി ച്ചെടു ത്തു. ഇത് ഏക ദേശം 600 കിലോ ഗ്രാം വരും.

‘സ്‌നിപ്പര്‍’ എന്ന് പേരിട്ടു വിളിച്ച ഓപ്പറേഷന്‍ വഴി ഒരു സ്വദേശി യേയും ഒരു ഏഷ്യന്‍ വംശജ നേയും 57 കിലോ ഹാഷിഷു മായി അറസ്റ്റു ചെയ്തിട്ടുണ്ട്.

21 ദിവസം നിരീ ക്ഷിച്ച തിന് ശേഷം കാറില്‍ നിന്നും മയക്കു മരുന്ന് ഉല്‍പന്നം കൈ മാറ്റം ചെയ്യു മ്പോഴാണ് അറസ്റ്റു ചെയ്തത് എന്നും പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ആറു മാസത്തില്‍ 600 കിലോ ഗ്രാം ലഹരി മരുന്നു പിടിച്ചെടുത്തു

പൊതു മാപ്പ് : ഒന്‍പതു ​കേന്ദ്ര ങ്ങളിൽ രജിസ്​റ്റർ ചെയ്യുവാന്‍ സൗകര്യം

July 25th, 2018

federal-authority-for-identity-and-citizen-ship-ePathram
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് വേണ്ട വിധം പ്രയോജന പ്പെടു ത്തു വാനായി ഒന്‍പതു കേന്ദ്ര ങ്ങള്‍ തുറന്നു പ്രവര്‍ ത്തിക്കും എന്ന് അധികൃതര്‍.

കൃത്യമായ രേഖ കള്‍ ഇല്ലാതെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ശിക്ഷാ നടപടി കള്‍ ഇല്ലാതെ രാജ്യം വിട്ടു പോകുവാനോ താമസം നിയമാനുസൃത മാക്കു കയോ ചെയ്യുന്ന തിനു വേണ്ടി യുള്ള നടപടി കള്‍ക്കു വേണ്ടി യാണ് ഒന്‍പതു കേന്ദ്ര ങ്ങള്‍ ഒരുക്കി യിരി ക്കു ന്നത്.

ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബർ 31 വരെ മൂന്നു മാസ ത്തെ സമയ മാണ് അനുവദിച്ചിരിക്കുന്നത്. വെള്ളി, ശനി ഒഴികെ യുള്ള എല്ലാ ദിവസ ങ്ങളി ലും രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ ഈ കേന്ദ്ര ങ്ങൾ പ്രവർത്തിക്കും.

വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന വർ, തൊഴിൽ – സ്പോണ്‍സര്‍ ഷിപ്പ് പ്രശ്ന ങ്ങള്‍ ഉള്ള വർ ക്കും ഈ കാലയളവില്‍ തങ്ങളു ടെ രേഖകള്‍ പിഴ കൂടാ തെ ശരി യാക്കു വാന്‍ സാധിക്കും.

* ‘Protect Yourself by Modifying Your Status‘ 

* W A M

- pma

വായിക്കുക: , , , ,

Comments Off on പൊതു മാപ്പ് : ഒന്‍പതു ​കേന്ദ്ര ങ്ങളിൽ രജിസ്​റ്റർ ചെയ്യുവാന്‍ സൗകര്യം

ഉദയ കുമാർ ഉരുട്ടി ക്കൊല : രണ്ട് പൊലീസു കാർക്ക് വധ ശിക്ഷ

July 25th, 2018

capital-punishment-hanging-death-penalty-ePathram
തിരുവനന്തപുരം : ഉദയ കുമാര്‍ ഉരുട്ടി ക്കൊല ക്കേ സി ല്‍ ഒന്നും രണ്ടും പ്രതി കളായ ജിത കുമാര്‍, ശ്രീകുമാര്‍ എന്നീ പോലീസു കാര്‍ക്ക് വധ ശിക്ഷ.

തിരു വനന്ത പുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് വധ ശിക്ഷ വിധിച്ചത്. ഇതു കൂടാതെ ഇരു വര്‍ ക്കും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധി ച്ചിട്ടുണ്ട്.

ഈ നാലു ലക്ഷം രൂപ, കൊല്ലപ്പെട്ട ഉദയ കുമാറിന്റെ അമ്മ പ്രഭാ വതിയമ്മക്കു നല്‍കണം എന്നും കോടതി വിധിച്ചു. കേസിലെ മറ്റു പ്രതി കളായ മൂന്നു പൊലീസു കാര്‍ക്ക് മൂന്നു വര്‍ഷം വീതം തടവും വിധിച്ചു.

മോഷണ ക്കുറ്റം ആരോപിച്ചു പിടി കൂടിയ ഉദയ കുമാ റിനെ ലോക്കപ്പില്‍ ഇട്ടു ക്രൂര മായി മര്‍ദ്ദിച്ചു കൊന്നു എന്നാണു സി. ബി. ഐ. യുടെ കണ്ടെത്തല്‍. ലോക്കല്‍ പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും അന്വേ ഷിച്ച കേസ് അട്ടി മറി ക്കുവാന്‍ പൊലീസ് ശ്രമി ക്കുന്നു എന്ന പരാതി യു മായി പ്രഭാ വതിയമ്മ ഹൈക്കോടതി യെ സമീപി ക്കുകയും തുടര്‍ന്ന് 2008 ആഗസ്റ്റില്‍ സി. ബി. ഐ. കേസ് ഏറ്റെ ടുക്കുക യുമാണ് ഉണ്ടായത്.

നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു മോഷണ ക്കേസ് പ്രതി യോടൊപ്പം കസ്റ്റഡിയിൽ എടുത്ത കിള്ളി പ്പാലം കീഴാറന്നൂര്‍ കുന്നും പുറം വീട്ടില്‍ ഉദയ കുമാര്‍ തുട യിലെ രക്ത ധമനി കള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27 നു രാത്രി പത്തരയോടെയാണു മരിച്ചത്. ഉദയ കുമാറി ന്റെ അമ്മ യുടെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടു വില്‍ 13 വര്‍ഷ ത്തിനു ശേഷമാണു വിധി.

- pma

വായിക്കുക: , , , ,

Comments Off on ഉദയ കുമാർ ഉരുട്ടി ക്കൊല : രണ്ട് പൊലീസു കാർക്ക് വധ ശിക്ഷ

ശബരിമല യില്‍ പ്ലാസ്റ്റിക് നിരോധിച്ചു

July 23rd, 2018

no-plastic-bags-epathram കൊച്ചി : ശബരിമല യിലും പരിസരത്തും സമ്പൂർണ്ണ പ്ലാസ്റ്റിക്‌ നിരോധന ത്തിന് ഹൈക്കോടതി ഉത്തരവ്. ഇരു മുടി ക്കെട്ടില്‍ അടക്കം ഒരു തര ത്തിലും പെട്ട പ്ലാസ്റ്റിക്‌ ഉൽപന്ന ങ്ങൾ കൊണ്ടു പോകു വാൻ പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരി മല സ്പെഷ്യൽ കമ്മീഷ്ണ റുടെ റിപ്പോർട്ട് പരി ഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദ്ദേശം.

അടുത്ത മണ്ഡല കാലം മുതൽ നിയമം നടപ്പിലാക്കണം എന്ന് ജസ്റ്റിസു മാരായ പി. ആർ. രാമചന്ദ്ര മേനോനും ദേവൻ രാമ ചന്ദ്രനും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

- pma

വായിക്കുക: , , , , , ,

Comments Off on ശബരിമല യില്‍ പ്ലാസ്റ്റിക് നിരോധിച്ചു

ശബരിമല യില്‍ പ്ലാസ്റ്റിക് നിരോധിച്ചു

July 23rd, 2018

no-plastic-bags-epathram കൊച്ചി : ശബരിമല യിലും പരിസരത്തും സമ്പൂർണ്ണ പ്ലാസ്റ്റിക്‌ നിരോധന ത്തിന് ഹൈക്കോടതി ഉത്തരവ്. ഇരു മുടി ക്കെട്ടില്‍ അടക്കം ഒരു തര ത്തിലും പെട്ട പ്ലാസ്റ്റിക്‌ ഉൽപന്ന ങ്ങൾ കൊണ്ടു പോകു വാൻ പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരി മല സ്പെഷ്യൽ കമ്മീഷ്ണ റുടെ റിപ്പോർട്ട് പരി ഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദ്ദേശം.

അടുത്ത മണ്ഡല കാലം മുതൽ നിയമം നടപ്പിലാക്കണം എന്ന് ജസ്റ്റിസു മാരായ പി. ആർ. രാമചന്ദ്ര മേനോനും ദേവൻ രാമ ചന്ദ്രനും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

- pma

വായിക്കുക: , , , , , , ,

Comments Off on ശബരിമല യില്‍ പ്ലാസ്റ്റിക് നിരോധിച്ചു

Page 104 of 164« First...102030...102103104105106...110120130...Last »

« Previous Page« Previous « രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരള ത്തിൽ
Next »Next Page » മെഹ്ഫിൽ നൈറ്റ്- 2018 : ബ്രോഷർ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha