യു. എ. ഇ. യില്‍ മൂന്നു മാസത്തെ പൊതു മാപ്പ്

August 1st, 2018

uae-flag-epathram
അബുദാബി : യു. എ. ഇ. യില്‍ ഇന്നു മുതല്‍ പൊതു മാപ്പ്. ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബർ 31 വരെ യാണ് പൊതു മാപ്പ്‌ കാലാ വധി. കൃത്യ മായ രേഖ കള്‍ ഇല്ലാതെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങു ന്നവര്‍ക്ക് ശിക്ഷാ നടപടി കള്‍ ഇല്ലാതെ രാജ്യം വിട്ടു പോ കു വാനോ താമസം നിയമാ നുസൃത മാക്കു കയോ ചെയ്യുന്ന തിനു വേണ്ടി യുള്ള രേഖ കള്‍ തയ്യാ റാക്കു വാനുള്ള നടപടി കള്‍ തുടങ്ങി.

‘രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശ വുമായാണ് ഈ വര്‍ഷം പൊതു മാപ്പ് ഒരുക്കി യിരിക്കുന്നത്. വിസാ കാലാവധി കഴിഞ്ഞും യു. എ. ഇ. യിൽ തുടരു ന്നവർ ക്ക് പൊതു മാപ്പി ലൂടെ രേഖ കൾ ശരി യാക്കി യാൽ പുതിയ ജോലി കണ്ടെത്തു ന്നതിന് ആറു മാസ ത്തെ വിസ അനു വദിക്കും എന്നും അധി കൃതര്‍ അറിയിച്ചു.

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram

പൊതു മാപ്പിന് ശേഷവും താമസ രേഖകൾ ശരിയാ ക്കാതെ രാജ്യത്ത് തുടരു ന്നവർ കനത്ത പിഴ അടച്ച് നാടു കടത്തല്‍ ഉൾപ്പെടെ യുള്ള നിയമ നടപടികള്‍ക്കു വിധേയര്‍ ആവേണ്ടി വരും.

രാജ്യ ത്തെ അനധികൃത താമസ ക്കാര്‍ ക്കായി ആദ്യം പൊതു മാപ്പ് പ്രഖ്യാപിച്ചത് 1996 ല്‍ ആയി രുന്നു. ആറു മാസക്കാലം നീണ്ട ആ പൊതു മാപ്പിൽ രണ്ടു ലക്ഷ ത്തോളം പേര്‍ തങ്ങ ളുടെ രേഖ കള്‍ ശരി യാക്കി രാജ്യം വിട്ടിരുന്നു. പിന്നീട് 2002 ൽ പ്രഖ്യാപിച്ച പൊതു മാപ്പില്‍ മൂന്നു ലക്ഷം പേരും 2007 ലെ പൊതു മാപ്പില്‍ മൂന്നര ലക്ഷ ത്തോളം ആളു കളും 2013 ൽ രണ്ടു മാസ ത്തെ പൊതു മാപ്പ് പ്രഖ്യാപിച്ച പ്പോൾ അര ലക്ഷ ത്തിൽ അധികം വിദേശി കള്‍ അന്ന് പൊതു മാപ്പ് ആനു കൂല്യം പ്രയോജന പ്പെടു ത്തിയി രുന്നു.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യില്‍ മൂന്നു മാസത്തെ പൊതു മാപ്പ്

യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം

July 30th, 2018

traffic-police-installed-infra-red-camera-ePathram

അബുദാബി : യാത്രക്കാരുടെ സുരക്ഷയെ മുന്‍ നിറുത്തി മിനി ബസ്സു കള്‍ക്ക് പുതിയ മാനദണ്ഡ ങ്ങളുമായി അബു ദാബി പോലീസ് രംഗത്ത്.

പതിനഞ്ചു സീറ്റു കളുള്ള മിനി ബസ്സു കളി ലെ യാത്രക്കാ രുടെ സുരക്ഷിതത്വ ത്തിനായി സീറ്റ് ബെൽറ്റും എയർ ബാഗും തല ചാരി വെക്കു വാനുള്ള സംവി ധാനവും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാ നവും ഒരുക്കണം.

ഇതില്ലാത്ത മിനി ബസ്സു കൾക്കു യാത്ര ക്കാരെ കൊണ്ടു പോകാൻ അനുമതി നൽകില്ല എന്നും ഈ സംവി ധാന ങ്ങള്‍ ഒരു ക്കാത്ത മിനി ബസ്സു കളുടെ റജിസ്ട്രേഷന്‍ പുതു ക്കുവാനും സാധിക്കില്ല എന്നും പോലീസ് അറി യിച്ചു.

മിനി ബസ്സു കളുടെ പരമാവധി വേഗത മണി ക്കൂറില്‍ 100 കിലോ മീറ്റര്‍ ആക്കി നിജ പ്പെടുത്തു ന്നതിനു വേഗ പ്പൂട്ടു സ്ഥാപി ക്കും. പൊതു ഗതാ ഗത സേവന ത്തിന്റെയും യാത്ര ക്കാരു ടെയും സുരക്ഷയെ കണക്കില്‍ എടു ത്താണ് പുതിയ പരിഷ്കാര ങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്നും പൊലീസ് അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം

പശ്ചിമ ബംഗാൾ ഇനി മുതല്‍ ബംഗളാ

July 26th, 2018

logo-west-bengal-name-changes-to-bangla-ePathram
കൊൽക്കത്ത : പശ്ചിമ ബംഗാളി ന്റെ പേരു മാറ്റു വാനുള്ള ബില്‍ നിയമ സഭയില്‍ പാസ്സായി. ബംഗളാ എന്നാ യിരി ക്കും ഇനി മുതല്‍ ബംഗാളിനെ അറിയ പ്പെടുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിന്റെ അനുമതി ലഭി ക്കു ന്ന തോടെ പേര് മാറ്റം നിലവിൽ വരും.

mamata-banerjee-epathram

ബംഗാൾ (ഇംഗ്ലീഷ്) ബംഗളാ (ബംഗാളി) ബംഗാൾ (ഹിന്ദി) എന്നിങ്ങനെ മൂന്ന് ഭാഷ ക ളിൽ പശ്ചിമ ബംഗാ ളിന് പേരു കൾ നൽണം എന്നാ യിരുന്നു കേന്ദ്ര സർ ക്കാർ ശുപാര്‍ശ. എന്നാല്‍ ഈ നിർദ്ദേശം സംസ്ഥാന നിയമ സഭ തള്ളുക യായി രുന്നു.

ബംഗാളിന്റെ പേര് 2011 ല്‍ ‘പശ്ചിം ബംഗോ’ എന്ന് മാറ്റുവാന്‍ തീരുമാനിച്ചു എങ്കിലും ഇതിന് കേന്ദ്ര അനു മതി ലഭിച്ചിരുന്നില്ല. എല്ലാ സംസ്ഥാ നങ്ങളു ടെയും യോഗ ങ്ങള്‍ ക്കായി വിളി ക്കുമ്പോള്‍ അക്ഷര മാല ക്രമ ത്തില്‍ ‘വെസ്റ്റ് ബംഗാള്‍’ അവസാനം വരുന്നത് കൊണ്ടാ ണ് പേര് മാറ്റുന്നത് എന്നും ദേശീയ മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

- pma

വായിക്കുക: , , , , ,

Comments Off on പശ്ചിമ ബംഗാൾ ഇനി മുതല്‍ ബംഗളാ

അബുദാബി റോഡു കളിൽ ആഗസ്റ്റ് 12 മുതല്‍ വേഗപ്പൂട്ട് വീഴും

July 26th, 2018

changing-speed-limit-in city-by-abudhabi-police-ePathram
അബുദാബി : തലസ്ഥാനത്തെ റോഡു കളില്‍ വേഗ പരി ധിക്കു നിയന്ത്രണം വരുന്നു. റോഡു കളിലെ സൈൻ ബോർഡു കളിൽ കുറി ച്ചിട്ടി രിക്കുന്ന പരമാവധി വേഗ പരിധി യേക്കാള്‍ 20 കിലോമീറ്റര്‍ അധികം വേഗത യിൽ പോകാം എന്നുള്ള നിലവിലെ അനുമതി യാണ് ആഗസ്റ്റ് 12 മുതല്‍ നിർത്തലാക്കുന്നത്. നിയമ ലംഘകർ 600 ദിർഹം പിഴയും അടക്കണം.

ഇതു പ്രകാരം 80 കിലോ മീറ്റർ വേഗ പരിധിയുള്ള റോഡിൽ വാഹന ത്തിന്റെ സ്പീഡ് 81 ആയാൽ റഡാർ അടിക്കും.120 കിലോമീറ്റർ വേഗ പരിധിയുള്ള റോഡിൽ വേഗം121 ആയാലും നിയമ ലംഘനം തന്നെ.

നിലവിൽ 100 കിലോ മീറ്റര്‍ പരമാവധി വേഗത യിൽ പോകാൻ അനുമതി ഉള്ള ഇട ങ്ങളിൽ 120 കിലോ മീറ്റര്‍ വരെ പോകാ മായി രുന്നു. പ്രധാന റോഡു കളി ലും ചെറിയ റോഡു കളിലും ഈ അധിക വേഗാനുമതി ഉണ്ടാ യിരുന്ന താണ് നിർത്ത ലാക്കു ന്നത്.

അബുദാബി റോഡു കളിലെ അപ കട ങ്ങളേ യും നിയമ ലംഘന ങ്ങളേയും കുറിച്ച് വിശദ പഠന ങ്ങള്‍ നടത്തി യതിനു ശേഷമാണ് ഈ തീരു മാനം എടു ത്തത് എന്നും അബു ദാബി പോലീസ് ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈഥി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on അബുദാബി റോഡു കളിൽ ആഗസ്റ്റ് 12 മുതല്‍ വേഗപ്പൂട്ട് വീഴും

ആറു മാസത്തില്‍ 600 കിലോ ഗ്രാം ലഹരി മരുന്നു പിടിച്ചെടുത്തു

July 26th, 2018

uae-police-busts-narcotic-smugglers-gang-ePathram
അബുദാബി : വിവിധ കേസു കളി ലായി കഴിഞ്ഞ ആറ് മാസ ത്തിനു ള്ളില്‍ 1,274  ലഹരി മരുന്നു വ്യാപാരി കളില്‍ നിന്നും 640,000 ലഹരി ഗുളിക കള്‍ ആന്റി നാര്‍ക്കോ ട്ടിക്‌സ് വകുപ്പ് പിടി ച്ചെടു ത്തു. ഇത് ഏക ദേശം 600 കിലോ ഗ്രാം വരും.

‘സ്‌നിപ്പര്‍’ എന്ന് പേരിട്ടു വിളിച്ച ഓപ്പറേഷന്‍ വഴി ഒരു സ്വദേശി യേയും ഒരു ഏഷ്യന്‍ വംശജ നേയും 57 കിലോ ഹാഷിഷു മായി അറസ്റ്റു ചെയ്തിട്ടുണ്ട്.

21 ദിവസം നിരീ ക്ഷിച്ച തിന് ശേഷം കാറില്‍ നിന്നും മയക്കു മരുന്ന് ഉല്‍പന്നം കൈ മാറ്റം ചെയ്യു മ്പോഴാണ് അറസ്റ്റു ചെയ്തത് എന്നും പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ആറു മാസത്തില്‍ 600 കിലോ ഗ്രാം ലഹരി മരുന്നു പിടിച്ചെടുത്തു

Page 105 of 165« First...102030...103104105106107...110120130...Last »

« Previous Page« Previous « അഫ്‌ഗാനിസ്ഥാനിൽ ആശു പത്രി കൾ ഏറ്റെടുത്ത് ബി. ആർ. എസ്. വെഞ്ചേഴ്സ്
Next »Next Page » അബുദാബി റോഡു കളിൽ ആഗസ്റ്റ് 12 മുതല്‍ വേഗപ്പൂട്ട് വീഴും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha