അബുദാബി : യു. എ. ഇ. യില്‍ ഇന്നു മുതല്‍ പൊതു മാപ്പ്. ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബർ 31 വരെ യാണ് പൊതു മാപ്പ് കാലാ വധി. കൃത്യ മായ രേഖ കള്‍ ഇല്ലാതെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങു ന്നവര്‍ക്ക് ശിക്ഷാ നടപടി കള്‍ ഇല്ലാതെ രാജ്യം വിട്ടു പോ കു വാനോ താമസം നിയമാ നുസൃത മാക്കു കയോ ചെയ്യുന്ന തിനു വേണ്ടി യുള്ള രേഖ കള്‍ തയ്യാ റാക്കു വാനുള്ള നടപടി കള്‍ തുടങ്ങി.
‘രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശ വുമായാണ് ഈ വര്‍ഷം പൊതു മാപ്പ് ഒരുക്കി യിരിക്കുന്നത്. വിസാ കാലാവധി കഴിഞ്ഞും യു. എ. ഇ. യിൽ തുടരു ന്നവർ ക്ക് പൊതു മാപ്പി ലൂടെ രേഖ കൾ ശരി യാക്കി യാൽ പുതിയ ജോലി കണ്ടെത്തു ന്നതിന് ആറു മാസ ത്തെ വിസ അനു വദിക്കും എന്നും അധി കൃതര്‍ അറിയിച്ചു.
പൊതു മാപ്പിന് ശേഷവും താമസ രേഖകൾ ശരിയാ ക്കാതെ രാജ്യത്ത് തുടരു ന്നവർ കനത്ത പിഴ അടച്ച് നാടു കടത്തല്‍ ഉൾപ്പെടെ യുള്ള നിയമ നടപടികള്‍ക്കു വിധേയര്‍ ആവേണ്ടി വരും.
രാജ്യ ത്തെ അനധികൃത താമസ ക്കാര്‍ ക്കായി ആദ്യം പൊതു മാപ്പ് പ്രഖ്യാപിച്ചത് 1996 ല്‍ ആയി രുന്നു. ആറു മാസക്കാലം നീണ്ട ആ പൊതു മാപ്പിൽ രണ്ടു ലക്ഷ ത്തോളം പേര്‍ തങ്ങ ളുടെ രേഖ കള്‍ ശരി യാക്കി രാജ്യം വിട്ടിരുന്നു. പിന്നീട് 2002 ൽ പ്രഖ്യാപിച്ച പൊതു മാപ്പില്‍ മൂന്നു ലക്ഷം പേരും 2007 ലെ പൊതു മാപ്പില്‍ മൂന്നര ലക്ഷ ത്തോളം ആളു കളും 2013 ൽ രണ്ടു മാസ ത്തെ പൊതു മാപ്പ് പ്രഖ്യാപിച്ച പ്പോൾ അര ലക്ഷ ത്തിൽ അധികം വിദേശി കള്‍ അന്ന് പൊതു മാപ്പ് ആനു കൂല്യം പ്രയോജന പ്പെടു ത്തിയി രുന്നു.