വിപണി യിൽ നിന്നും മരുന്നുകൾ പിൻ വലിച്ചു

April 6th, 2021

prohibited-medicine-ePathram
അബുദാബി : നെഞ്ചെരിച്ചിലിന് കഴിക്കുന്ന 2 മരുന്നുകള്‍ യു. എ. ഇ. വിപണിയില്‍ നിന്നും പിന്‍ വലിക്കുവാന്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച ഗുണ നിലവാരം പുലർത്തുന്നില്ല എന്നതി നാല്‍ പ്രോട്ടോൺ 20, പ്രോട്ടോൺ 40 മില്ലിഗ്രാം ഗുളിക കളാണ് പിന്‍ വലിച്ചത്.

ഇൗ മരുന്ന് സ്ഥിരമായി കഴിക്കുന്ന രോഗികൾ ഉടനെ ഡോക്ടറു മായി ബന്ധപ്പെട്ട് പകരം മരുന്നുകൾ കുറിച്ചു വാങ്ങണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

വയറ്റിലെ ആസിഡിന്റെ അളവില്‍ വര്‍ദ്ധന ഉണ്ടാവു മ്പോള്‍ അനുഭവ പ്പെടുന്ന നെഞ്ച് എരിച്ചില്‍ (heart burn) മാറ്റുവാനുള്ള മരുന്ന് ആണിത്. പ്രോട്ടോൺ ഗുളികയുടെ നിർമ്മാ താക്കൾ സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡ സ്ട്രീസ് ആൻഡ് മെഡിക്കൽ അപ്ലയൻസസ് കോർപ്പറേഷന്‍ എന്ന കമ്പനിയാണ്.

സൗദി ഫുഡ് ആൻഡ് ഡ്രഗ്ഗ് അഥോറിറ്റി മാർച്ച് 21 ന് നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാന ത്തിലും പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാന ത്തിലു മാണ് നടപടി. പ്രോട്ടോൺ ഗുളിക യു. എ. ഇ. വിപണി യിൽ നിന്നും പിന്‍ വലിക്കുവാന്‍ വിതരണ ക്കാരായ സിറ്റി മെഡിക്കൽ സ്റ്റോര്‍ എന്ന സ്ഥാപനത്തിനു നിര്‍ദ്ദേശം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on വിപണി യിൽ നിന്നും മരുന്നുകൾ പിൻ വലിച്ചു

ജനസംഖ്യയുടെ 52.46 % പേര്‍ക്കും കൊവിഡ് വാക്സിൻ നല്‍കി

March 18th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : യു. എ. ഇ. ജന സംഖ്യയുടെ 52.46 % ആളു കളും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു എന്ന് ആരോഗ്യ- പ്രതിരോധ വകുപ്പു മന്ത്രി അബ്ദുൽ റഹ്‌മാൻ അൽ ഒവൈസ്.

പ്രായം കൂടിയവരും ദുർബ്ബല വിഭാഗങ്ങളിലും പെട്ട 70.21% ആളുകള്‍ക്കു വാക്സിന്‍ നല്‍കി ക്കഴിഞ്ഞു. ഏഴു മില്ല്യണ്‍ വാക്സിനുകള്‍, രാജ്യത്തെ 205 കേന്ദ്ര ങ്ങളി ലൂടെ വിതരണം ചെയ്തു കഴിഞ്ഞു. വാക്സിനേഷന്‍ നടക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ന്ന സ്ഥാനമാണ് യു. എ. ഇ.ക്ക് ഉള്ളത്.

- pma

വായിക്കുക: , , ,

Comments Off on ജനസംഖ്യയുടെ 52.46 % പേര്‍ക്കും കൊവിഡ് വാക്സിൻ നല്‍കി

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

March 1st, 2021

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. ഡല്‍ഹി എയിംസില്‍ നിന്നും തിങ്കളാഴ്ച രാവിലെ പ്രധാന മന്ത്രി നരേന്ദ്ര മോഡി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ കുത്തി വെപ്പ് തുടങ്ങി യതിന്റെ ഭാഗ മായിട്ടാണ് പ്രധാന മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്.

60 വയസ്സു കഴിഞ്ഞവര്‍ക്കും 45 നും 60 നും ഇടയില്‍ പ്രായമുള്ള രോഗ ബാധി തര്‍ക്കും ഇന്നു (മാര്‍ച്ച് ഒന്ന് – തിങ്കള്‍) മുതല്‍ വാക്‌സിന്‍ കൊടുക്കുന്നു. (45 വയസ്സു മുതല്‍ 59 വയസ്സു വരെ യുള്ളവര്‍ ഡോക്ടര്‍ സാക്ഷ്യ പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം).

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രി കളില്‍ നിന്നും കുത്തി വെപ്പ് എടുക്കാം. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യം ആയിരിക്കും.

കോ – വിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. വ്യക്തി യുടെ ഫോട്ടോ, തിരിച്ച റിയല്‍ കാര്‍ഡിലെ വിവര ങ്ങള്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ രജിസ്ട്രേഷന്‍ സമയത്ത് നല്‍കണം. മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്. എം. എസ്. ലഭിക്കും.

ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ ത്തന്നെ രണ്ടാം ഡോസി നുള്ള തീയ്യതിയും നമുക്ക് കിട്ടും. വാക്സിന്‍ എടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ്, അല്ലെങ്കില്‍ മറ്റ് അംഗീകൃത (ഫോട്ടോ പതിപ്പിച്ച) തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

- pma

വായിക്കുക: , , , , , ,

Comments Off on മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

അമേരിക്കയില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന് അനുമതി

February 28th, 2021

covid-19-vaccine-ePathram
വാഷിംഗ്ടണ്‍ : ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് യു. എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനി സ്ട്രേ ഷന്‍ (എഫ്. ഡി. എ.) അനുമതി നല്‍കി. ഒറ്റ ഡോസിൽ തന്നെ ഫലം ചെയ്യും എന്നതിനാല്‍ അമേരിക്ക യില്‍ ഈ വാക്സിന്‍ ഉടൻ ഉപയോഗം തുടങ്ങും.

കൊവിഡ് വക ഭേദ ങ്ങള്‍ക്കും ഈ വാക്സിന്‍ ഫലപ്രദം എന്നും കണ്ടെത്തി യിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് വാക്സിന്‍ ഡോസു കള്‍ എത്തിക്കും. ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തില്‍ നടക്കും എന്നും അധികൃതര്‍ കരുതുന്നു.

യൂറോപ്പില്‍ വാക്സിന്‍ അടിയന്തിര ഉപയോഗത്തിനു വേണ്ടി ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി ലോകാരോഗ്യ സംഘടന യുടെ അനുമതി തേടി.

- pma

വായിക്കുക: , , , ,

Comments Off on അമേരിക്കയില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന് അനുമതി

കടുത്ത രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓക്സ്ഫോഡ് വാക്സിന്‍

February 9th, 2021

logo-who-world-health-organization-ePathram

ജനീവ : കൊവിഡ് രോഗത്തിന്റെ രൂക്ഷത കുറ ക്കുവാന്‍ ഓക്സ്ഫോഡ് കൊവിഡ് വാക്‌സിന്ന് കഴിയും എന്ന് ലോകാരോഗ്യ സംഘടന. ഓക്സ് ഫോഡ് – അസ്ട്ര സെനെക വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണ ങ്ങളില്‍ നിന്നുള്ള പ്രാഥമിക വിവര ങ്ങളുടെ അടിസ്ഥാനത്തി ലാണ് ലോക ആരോഗ്യ സംഘടന ഇക്കാര്യം അറിയിച്ചത്.

കടുത്ത രോഗാവസ്ഥയിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷണം നല്‍കുവാന്‍ വാക്സിന്‍ ഗുണ പ്രദം എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അണുബാധ തടയുന്നതും വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതിനും ഉള്ള അവസര ങ്ങള്‍ കുറക്കുന്നതും പകര്‍ച്ച വ്യാധിക്ക് എതിരായ പോരാട്ടം വിജയിക്കു വാന്‍ നിര്‍ണ്ണായ കമായ ഘടകങ്ങള്‍ ആണെന്നും W H O ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on കടുത്ത രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓക്സ്ഫോഡ് വാക്സിന്‍

Page 14 of 41« First...1213141516...203040...Last »

« Previous Page« Previous « സൗ​ദി, കുവൈറ്റ് ​യാ​ത്ര​ക്കാ​ർ തിരിച്ചു നാട്ടിലേക്ക് പോകണം : ഇന്ത്യന്‍ എംബസ്സി
Next »Next Page » യു. എ. ഇ. യുടെ ഹോപ്പ് പ്രോബ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha