വൈദ്യ ശാസ്ത്ര രംഗത്തെ നോബല്‍ സമ്മാനം മൂന്ന് ഗവേഷ കര്‍ക്ക്

October 8th, 2019

medicine-nobel-prize-2019-ePathram
സ്‌റ്റോക്‌ഹോം : വൈദ്യശാസ്ത്ര രംഗ ത്തെ നോബല്‍ പുരസ്‌കാരം മൂന്ന് ഗവേഷ കര്‍ക്ക്. ബ്രിട്ടിഷ് ഗവേഷകന്‍ പീറ്റർ റാറ്റ്ക്ലിഫ്, അമേരിക്കന്‍ ഗവേഷക രായ ഗ്രെഗ് സെമേൻസ, വില്യം കെയ്‌ലിൻ എന്നി വര്‍ ക്കാണ് പുരസ്കാരം. ക്യാന്‍സര്‍, വിളർച്ച, ഹൃദയാഘാതം, പക്ഷാ ഘാതം തുടങ്ങിയ രോഗങ്ങൾ ക്കുള്ള മരുന്നു കണ്ടെ ത്തുന്ന തിൽ നിർണ്ണായക പങ്കു വഹിച്ചു എന്ന തിനാ ലാണ് പുരസ്കാര നേട്ടം.

ശരീര കോശങ്ങള്‍ എങ്ങനെ യാണ് ഓക്‌സി ജന്റെ ലഭ്യത തിരിച്ചറി യുന്നത് എന്നും അതു മായി എങ്ങനെയാണ് പൊരുത്തപ്പെടുന്നത് എന്നുമാണ് ഇവര്‍ പരിശോധിച്ചത്. കോശങ്ങ ളില്‍ നടക്കുന്ന മെറ്റബോളിസം (ചയാപചയം) ശാരീരിക പ്രവർത്തന ങ്ങളെയും എങ്ങനെ യാണ് ഓക്സിജന്റ അളവ് സ്വാധീനി ക്കുന്നത് എന്നും ഇവർ പഠന വിധേയ മാക്കി യിരുന്നു.

ഇവരുടെ കണ്ടെത്തല്‍ ക്യാന്‍സര്‍ അടക്കം നേരത്തേ പറഞ്ഞ രോഗങ്ങ ളുടെ ചികിത്സക്ക് ഫല പ്രദമായ പുതിയ വഴി കണ്ടെത്തുവാന്‍ സഹായി ക്കും എന്നും പുരസ്‌കാര ജൂറി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on വൈദ്യ ശാസ്ത്ര രംഗത്തെ നോബല്‍ സമ്മാനം മൂന്ന് ഗവേഷ കര്‍ക്ക്

അൾസര്‍ മരുന്നു കൾക്ക് നിയന്ത്രണം

September 24th, 2019

uae-slash-price-of-medicine-ePathram

ദുബായ് : അസിഡിറ്റി, അൾസർ  എന്നീ രോഗ ങ്ങള്‍ക്ക് കഴിക്കുന്ന റാനിറ്റിഡിൻ മരുന്നു കളുടെ രജിസ്‌ട്രേഷൻ, ഇറക്കുമതി, വിതരണം തുടങ്ങിയവക്ക് താൽ ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന് യു. എ. ഇ. ആരോഗ്യ മന്ത്രാലയം. എന്നാൽ റാനിറ്റിഡിൻ ഉപയോ ഗിച്ചു കൊണ്ടി രിക്കുന്ന വര്‍ അത് നിർത്തുന്നതിന് മുൻപ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണം എന്നും മന്ത്രാലയം അറിയിച്ചു.

അർബ്ബുദ രോഗ ത്തിനു കാരണം ആയേക്കാവുന്ന എൻ. ഡി. എം. എ. (എൻ – നൈട്രോ സോഡിമെഥൈലാ മൈൻ) അടങ്ങി യിരി ക്കുന്നതു കൊണ്ടാണ് റാനിറ്റി ഡിൻ മരുന്ന് താത്‌കാ ലിക മായി നിർത്തി വെച്ചത്. എന്നാല്‍ ലോകാ രോഗ്യ സംഘടന എൻ. ഡി. എം. എ. യുടെ സ്വീകാര്യ മായ അനുപാതം സ്ഥാപി ക്കു ന്നതു വരെ ഈ മരുന്നുകൾ പിൻ വലിക്കുക ഇല്ലാ എന്നും മന്ത്രാലയം അറി യിച്ചു.

യു. എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷൻ, യൂറോപ്യൻ മെഡി സിൻസ് ഏജൻസി, ഹെൽത്ത് കാനഡ എൻ. ഡി. എം. എ. യുടെയും നിർദ്ദേശങ്ങൾക്ക് അനുസരി ച്ചാണ് ആരോഗ്യ മന്ത്രാ ലയത്തിന്റെ തീരുമാനം.

റാനിറ്റിഡിൻ മരുന്നുകളുടെ ഉപയോഗം മൂലം ഏതെ ങ്കിലും തര ത്തില്‍ പാർശ്വ ഫല ങ്ങൾ ഉണ്ടായാൽ മന്ത്രാ ലയത്തെ അറിയിക്കണം: 04 23 01 448, ഇ- മെയിൽ : pv @ moh. gov. ae

- pma

വായിക്കുക: , , ,

Comments Off on അൾസര്‍ മരുന്നു കൾക്ക് നിയന്ത്രണം

എച്ച്- വൺ. എൻ- വൺ പടര്‍ന്നു പിടിക്കു വാന്‍ സാദ്ധ്യത

August 18th, 2019

h1-n1-virus-spreading-in-kerala-ePathram
തിരുവനന്തപുരം : മഴയും പ്രളയവും കഴിഞ്ഞ തോടെ സംസ്ഥാനത്ത് എച്ച്- വൺ. എൻ- വൺ രോഗം പടര്‍ന്നു പിടി ക്കുവാന്‍ സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പി ന്റെ ജാഗ്രതാ നിര്‍ദ്ദേശം.

എച്ച്- വൺ. എൻ- വൺ രോഗ ബാധിത രായി മൂന്നു പേര്‍ ഈ മാസം മരണപ്പെ ടുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരി ക്കുകയും ചെയ്ത സാഹ ചര്യത്തി ലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടു വിച്ചിരി ക്കുന്നത്.

ശക്തമായ പനി, ജല ദോഷം, മൂക്കൊലിപ്പ്, വിറയല്‍, തൊണ്ട വേദന, വരണ്ട ചുമ എന്നിവ യാണ് എച്ച്- വൺ. എൻ- വൺ രോഗ ത്തി ന്റെ ലക്ഷണ ങ്ങള്‍. ഈ ലക്ഷണ ങ്ങള്‍ കണ്ടു തുടങ്ങി യാല്‍ തന്നെ ചികിത്സ തേടണം.

ഗര്‍ഭിണികള്‍, അഞ്ചു വയസ്സിന്നു താഴെയുള്ള കുട്ടികള്‍, 65 വയസ്സു കഴിഞ്ഞ വര്‍ വൃക്ക, കരള്‍, ഹൃദ്രോഗം തുട ങ്ങിയ രോഗ ങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന വരും ജാഗ്രത പാലി ക്കണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

- pma

വായിക്കുക: , , , ,

Comments Off on എച്ച്- വൺ. എൻ- വൺ പടര്‍ന്നു പിടിക്കു വാന്‍ സാദ്ധ്യത

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു

July 6th, 2019

medical-entrance-kerala-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ പ്രവേശന ത്തി നുള്ള ഈ വർഷ ത്തെ ഫീസ് നിശ്ചയിച്ചു. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം രൂപ വരെ യാണ് ഫീസ്. ജസ്റ്റിസ് രാജേന്ദ്ര ബാബു ചെയര്‍മാന്‍ ആയുള്ള പ്രവേ ശന മേൽ നോട്ട സമിതി യാണ് 19 സ്വാശ്രയ മെഡിക്കല്‍ കോളേജു കളി ലേക്കുള്ള ഫീസ് നിര്‍ണ്ണയിച്ചത്.

മെഡിക്കൽ കോഴ്സു കളിലേ ക്കുള്ള ആദ്യ അലോട്ട് മെന്റ് ഏഴാം തിയ്യതി യാണ്. 12 നു മുൻപ് ഫീസ് അടക്കു കയും വേണം.

- pma

വായിക്കുക: , , ,

Comments Off on സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു

പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍

June 4th, 2019

nipah-virus-ePathram
തിരുവനന്തപുരം : പ്ലേഗ് പോലെ യോ വസൂരി പോലെ യോ പെട്ടെന്നു പടര്‍ന്നു പിടി ക്കുന്ന ഒരു മഹാ വ്യാധി യല്ല നിപ്പ വൈറസ് എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോ സിയേ ഷന്‍. കൂടുതല്‍ ഭയപ്പെടേണ്ട തായ സാഹചര്യം സംസ്ഥാന ത്ത് നിലവില്‍ ഇല്ല എന്നും ഐ. എം. എ. വ്യക്തമാക്കി.

നിപ്പ വിഷയത്തില്‍ സംസ്ഥാ ന ത്തെ സ്ഥിതി ഗതി കള്‍ നിയ ന്ത്രണ ത്തിലാണ്. നിപ്പ രോഗ ബാധ ഉണ്ടാ കുന്ന വരില്‍ കൂടുതല്‍ പേര്‍ക്കും അപകടം ഉണ്ടാ കുന്ന സാഹ ചര്യ ത്തില്‍ ഈ കാര്യ ത്തി ല്‍ ആവശ്യ മായ മുന്നൊ രുക്കം വേണം എന്നും അസ്സോസിയേഷന്‍ വ്യക്തമാക്കി.

വവ്വാലു കള്‍ കടിച്ച പഴ വര്‍ഗ്ഗ ങ്ങള്‍ കഴി ക്കു കയോ രോഗം പകരാന്‍ സാദ്ധ്യത യുള്ള തിനാല്‍ രോഗി കളു മായി അടുത്ത് ഇട പഴ കുന്നതോ ആയ സാഹ ചര്യ ങ്ങള്‍ ഒഴിവാക്കണം. രോഗി യുമായി അടുത്ത് ഇട പെടുന്ന വര്‍ക്കു മാത്ര മാണ് രോഗം പിടി പെടാന്‍ സാ ദ്ധ്യത യുള്ളത്. അതിനാല്‍ തന്നെ അത്തരം ആള്‍ ക്കാര്‍ ക്ക് കര്‍ശ്ശന നിരീക്ഷണം ആവശ്യമാണ്.

സംസ്ഥാനത്തെ 30,000 ഡോക്ടര്‍ മാര്‍ക്ക് നിപ്പ യുടെ ഏറ്റവും നൂതന മായ ചികിത്സ രീതികള്‍ സംബ ന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കിയി ട്ടുണ്ട്. അതോ ടൊപ്പം, കേരള ത്തിലെ മുഴുവന്‍ ആശു പത്രി കളി ലേയും ഡോക്ടര്‍ മാര്‍ക്കും ജീവന ക്കാര്‍ക്കും രോഗിയെ ചികിത്സി ക്കു മ്പോള്‍ സ്വീകരി ക്കേണ്ട തായ വ്യക്തി സംരക്ഷ ണ ത്തെ സംബ ന്ധിച്ചുള്ള പരിശീലന വും നല്‍കി യി ട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍

Page 35 of 42« First...102030...3334353637...40...Last »

« Previous Page« Previous « നിപ്പയെ നേരിടാന്‍ ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജം : മുഖ്യമന്ത്രി
Next »Next Page » എം. എ. യൂസഫലിക്ക് യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha