കൊമേഴ്സ്, ആർട്‌സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി കള്‍ക്കും ബി. എസ്‌സി. നഴ്സിംഗിന് അവസരം

January 4th, 2020

medical-student-stethescope-ePathram

ന്യൂഡൽഹി : സയന്‍സ് ഇതര വിഷയങ്ങളില്‍ പ്ലസ്സ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ബി. എസ്‌സി. നഴ്സിംഗ് കോഴ്സിനു ചേര്‍ന്നു പഠിക്കു വാന്‍ അവസരം ഒരുങ്ങുന്നു. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ പുറത്തിറക്കിയ ബി. എസ്‌സി. നഴ്‌സിം ഗിന്റെ പുതുക്കിയ സിലബസ്സ് കരട് ലിസ്റ്റി ലാണ് ഈ നിർദ്ദേശം ഉള്ളത്.

പ്ലസ്സ് ടു വിന് ജീവ ശാസ്ത്രം മുഖ്യ വിഷയം ആയി എടുത്ത് സയൻസ് ഗ്രൂപ്പ് പഠിച്ചവർക്കു മാത്രമാണ് നാലു വർഷത്തെ ബി. എസ്‌സി. നഴ്‌സിംഗിനു നില വിൽ പ്രവേശനം അനു വദി ച്ചിരുന്നത്.

2020-21 അധ്യയന വർഷ ത്തേക്കുള്ള പരിഷ്ക രിച്ച സിലബസ്സ് കരടിലെ നിർദ്ദേശം അനുസരിച്ച് സയൻസ് ഇതര വിഷയ ങ്ങളായ ആർട്‌സ്, ഹ്യുമാ നിറ്റീസ്, കൊമേഴ്സ് വിഷയ ങ്ങളിൽ പ്ലസ്സ് ടു പാസ്സായ വിദ്യാര്‍ത്ഥി കള്‍ക്കും ബി. എസ്‌സി. നഴ്സിംഗ് കോഴ്സിനു ചേരാം.

സി. ബി. എസ്. ഇ., ഐ. സി. എസ്. ഇ., എസ്. എസ്. സി. ഇ., എച്ച്. എസ്. സി. ഇ., എ. ഐ. എസ്. എസ്. സി. ഇ. എന്നിവ നടത്തുന്ന പ്ലസ്സ് ടു പരീക്ഷയിൽ ഇലക്ടീവ് വിഷയ ങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്ക് ഉള്ള വർക്ക് അപേക്ഷിക്കാം.

കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള നാഷണൽ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ എന്നിവര്‍ നടത്തുന്ന പ്ലസ്സ് ടു പരീക്ഷ യിൽ നിശ്ചിത യോഗ്യത ലഭിച്ചവർക്കും വൊക്കേഷണൽ എ. എൻ. എം. / ആർ. എ. എൻ. എം. വിദ്യാർത്ഥി കൾക്കും അപേക്ഷിക്കാം.

ഇംഗ്ലീസിനു പാസ്സ് മാര്‍ക്കും സംസ്ഥാന സർക്കാര്‍ – യൂണി വേഴ്സിറ്റി നടത്തുന്ന പ്രവേശന പരീക്ഷക്ക് 50 ശത മാനം മാർക്കും നേടിയിരി ക്കണം.

ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഈ മാസം 24 വരെ bscsyllabus @ gmail. com എന്ന ഇ – മെയിൽ വിലാസ ത്തിൽ അറിയിക്കാം.

- pma

വായിക്കുക: , ,

Comments Off on കൊമേഴ്സ്, ആർട്‌സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി കള്‍ക്കും ബി. എസ്‌സി. നഴ്സിംഗിന് അവസരം

ആറു മരുന്നു കൾ പിൻവലിച്ചു

November 7th, 2019

prohibited-medicine-ePathram

അബുദാബി : ഗുണ നിലവാരം ഇല്ലാത്ത ആറു മരുന്നു കൾ അബുദാബി ഹെല്‍ത്ത് ഡിപ്പാര്‍ ട്ടുമെന്റ് പിൻ വലിച്ചു. അലർജി, ശ്വാസകോശ രോഗം, കൊള സ്ട്രോൾ, ക്യാന്‍സര്‍ തുട ങ്ങിയ രോഗ ങ്ങള്‍ക്കു നൽകി വരുന്ന അമിഡ്ര മിൻ, മോക്സൽ പ്ലസ് (ടാബ്ലറ്റ്സ്), ജൽഫാ മോക്സ് (കാപ്സ്യൂൾ), ഗ്ളിമാൻ റൈൻ, റൊസുവ സ്റ്റാറ്റിൻ, ഒക്സാലി പ്ലാറ്റിൻ (Amydramine, Moxal Plus Tablets, Gelfa mox capsules, Glemantine 2X, Rosuvastatin, Oxaliplatin) തുടങ്ങിയ മരുന്നു കളാണ് പിന്‍ വലിച്ചത്.

ഈ മരുന്നു കള്‍ കഴിച്ച് ആരോഗ്യ പ്രശ്ന ങ്ങൾ എന്തെ ങ്കിലും അനുഭവ പ്പെട്ട വരെ ക്കുറിച്ച് വിവര ങ്ങള്‍ കിട്ടിയാല്‍ ആരോഗ്യ വിഭാഗ ത്തിലേക്ക് അറിയിപ്പു നല്‍കണം.

ഈ മരുന്നു കളുടെ വിതരണം നിറുത്തി വെക്കു കയും സ്റ്റോക്ക് ഉള്ള മരുന്നു കള്‍ വിതരണ ക്കാരെ തിരിച്ച് ഏല്പ്പി ക്കുവാനും മരുന്നുകൾ പിന്‍വലിച്ചുള്ള നിര്‍ദ്ദേശ ത്തോടൊപ്പം ആശു പത്രി കളേയും ഫാർമസി കളേയും അറിയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ആറു മരുന്നു കൾ പിൻവലിച്ചു

വൈദ്യ ശാസ്ത്ര രംഗത്തെ നോബല്‍ സമ്മാനം മൂന്ന് ഗവേഷ കര്‍ക്ക്

October 8th, 2019

medicine-nobel-prize-2019-ePathram
സ്‌റ്റോക്‌ഹോം : വൈദ്യശാസ്ത്ര രംഗ ത്തെ നോബല്‍ പുരസ്‌കാരം മൂന്ന് ഗവേഷ കര്‍ക്ക്. ബ്രിട്ടിഷ് ഗവേഷകന്‍ പീറ്റർ റാറ്റ്ക്ലിഫ്, അമേരിക്കന്‍ ഗവേഷക രായ ഗ്രെഗ് സെമേൻസ, വില്യം കെയ്‌ലിൻ എന്നി വര്‍ ക്കാണ് പുരസ്കാരം. ക്യാന്‍സര്‍, വിളർച്ച, ഹൃദയാഘാതം, പക്ഷാ ഘാതം തുടങ്ങിയ രോഗങ്ങൾ ക്കുള്ള മരുന്നു കണ്ടെ ത്തുന്ന തിൽ നിർണ്ണായക പങ്കു വഹിച്ചു എന്ന തിനാ ലാണ് പുരസ്കാര നേട്ടം.

ശരീര കോശങ്ങള്‍ എങ്ങനെ യാണ് ഓക്‌സി ജന്റെ ലഭ്യത തിരിച്ചറി യുന്നത് എന്നും അതു മായി എങ്ങനെയാണ് പൊരുത്തപ്പെടുന്നത് എന്നുമാണ് ഇവര്‍ പരിശോധിച്ചത്. കോശങ്ങ ളില്‍ നടക്കുന്ന മെറ്റബോളിസം (ചയാപചയം) ശാരീരിക പ്രവർത്തന ങ്ങളെയും എങ്ങനെ യാണ് ഓക്സിജന്റ അളവ് സ്വാധീനി ക്കുന്നത് എന്നും ഇവർ പഠന വിധേയ മാക്കി യിരുന്നു.

ഇവരുടെ കണ്ടെത്തല്‍ ക്യാന്‍സര്‍ അടക്കം നേരത്തേ പറഞ്ഞ രോഗങ്ങ ളുടെ ചികിത്സക്ക് ഫല പ്രദമായ പുതിയ വഴി കണ്ടെത്തുവാന്‍ സഹായി ക്കും എന്നും പുരസ്‌കാര ജൂറി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on വൈദ്യ ശാസ്ത്ര രംഗത്തെ നോബല്‍ സമ്മാനം മൂന്ന് ഗവേഷ കര്‍ക്ക്

അൾസര്‍ മരുന്നു കൾക്ക് നിയന്ത്രണം

September 24th, 2019

uae-slash-price-of-medicine-ePathram

ദുബായ് : അസിഡിറ്റി, അൾസർ  എന്നീ രോഗ ങ്ങള്‍ക്ക് കഴിക്കുന്ന റാനിറ്റിഡിൻ മരുന്നു കളുടെ രജിസ്‌ട്രേഷൻ, ഇറക്കുമതി, വിതരണം തുടങ്ങിയവക്ക് താൽ ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന് യു. എ. ഇ. ആരോഗ്യ മന്ത്രാലയം. എന്നാൽ റാനിറ്റിഡിൻ ഉപയോ ഗിച്ചു കൊണ്ടി രിക്കുന്ന വര്‍ അത് നിർത്തുന്നതിന് മുൻപ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണം എന്നും മന്ത്രാലയം അറിയിച്ചു.

അർബ്ബുദ രോഗ ത്തിനു കാരണം ആയേക്കാവുന്ന എൻ. ഡി. എം. എ. (എൻ – നൈട്രോ സോഡിമെഥൈലാ മൈൻ) അടങ്ങി യിരി ക്കുന്നതു കൊണ്ടാണ് റാനിറ്റി ഡിൻ മരുന്ന് താത്‌കാ ലിക മായി നിർത്തി വെച്ചത്. എന്നാല്‍ ലോകാ രോഗ്യ സംഘടന എൻ. ഡി. എം. എ. യുടെ സ്വീകാര്യ മായ അനുപാതം സ്ഥാപി ക്കു ന്നതു വരെ ഈ മരുന്നുകൾ പിൻ വലിക്കുക ഇല്ലാ എന്നും മന്ത്രാലയം അറി യിച്ചു.

യു. എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷൻ, യൂറോപ്യൻ മെഡി സിൻസ് ഏജൻസി, ഹെൽത്ത് കാനഡ എൻ. ഡി. എം. എ. യുടെയും നിർദ്ദേശങ്ങൾക്ക് അനുസരി ച്ചാണ് ആരോഗ്യ മന്ത്രാ ലയത്തിന്റെ തീരുമാനം.

റാനിറ്റിഡിൻ മരുന്നുകളുടെ ഉപയോഗം മൂലം ഏതെ ങ്കിലും തര ത്തില്‍ പാർശ്വ ഫല ങ്ങൾ ഉണ്ടായാൽ മന്ത്രാ ലയത്തെ അറിയിക്കണം: 04 23 01 448, ഇ- മെയിൽ : pv @ moh. gov. ae

- pma

വായിക്കുക: , , ,

Comments Off on അൾസര്‍ മരുന്നു കൾക്ക് നിയന്ത്രണം

എച്ച്- വൺ. എൻ- വൺ പടര്‍ന്നു പിടിക്കു വാന്‍ സാദ്ധ്യത

August 18th, 2019

h1-n1-virus-spreading-in-kerala-ePathram
തിരുവനന്തപുരം : മഴയും പ്രളയവും കഴിഞ്ഞ തോടെ സംസ്ഥാനത്ത് എച്ച്- വൺ. എൻ- വൺ രോഗം പടര്‍ന്നു പിടി ക്കുവാന്‍ സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പി ന്റെ ജാഗ്രതാ നിര്‍ദ്ദേശം.

എച്ച്- വൺ. എൻ- വൺ രോഗ ബാധിത രായി മൂന്നു പേര്‍ ഈ മാസം മരണപ്പെ ടുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരി ക്കുകയും ചെയ്ത സാഹ ചര്യത്തി ലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടു വിച്ചിരി ക്കുന്നത്.

ശക്തമായ പനി, ജല ദോഷം, മൂക്കൊലിപ്പ്, വിറയല്‍, തൊണ്ട വേദന, വരണ്ട ചുമ എന്നിവ യാണ് എച്ച്- വൺ. എൻ- വൺ രോഗ ത്തി ന്റെ ലക്ഷണ ങ്ങള്‍. ഈ ലക്ഷണ ങ്ങള്‍ കണ്ടു തുടങ്ങി യാല്‍ തന്നെ ചികിത്സ തേടണം.

ഗര്‍ഭിണികള്‍, അഞ്ചു വയസ്സിന്നു താഴെയുള്ള കുട്ടികള്‍, 65 വയസ്സു കഴിഞ്ഞ വര്‍ വൃക്ക, കരള്‍, ഹൃദ്രോഗം തുട ങ്ങിയ രോഗ ങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന വരും ജാഗ്രത പാലി ക്കണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

- pma

വായിക്കുക: , , , ,

Comments Off on എച്ച്- വൺ. എൻ- വൺ പടര്‍ന്നു പിടിക്കു വാന്‍ സാദ്ധ്യത

Page 33 of 41« First...1020...3132333435...40...Last »

« Previous Page« Previous « പണം പിന്‍ വലിക്കാത്ത എ. ടി. എം. ഇട പാടു കള്‍ സൗജന്യം
Next »Next Page » ‘ഇന്ത്യയില്‍ ജനാധിപത്യം ഇപ്പോഴുമുണ്ടോ’? കശ്മീരിലെ കൂട്ട അറസ്റ്റില്‍ ആഞ്ഞടിച്ച് പ്രിയങ്ക »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha