ഗായകനും സംഗീത സംവിധായ കനുമായ ജാസി ഗിഫ്റ്റ് ഡോക്ടറേറ്റ് നേടി. ഫിലോസഫി യിലാണ് ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ്. ‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈദ ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയ ത്തിലാണ് കണ്ണൂര്‍ യൂണി വേഴ്സിറ്റി യില്‍ നിന്ന് ഡോക്ട റേറ്റ് ലഭിച്ചത്.
2003 ല്‍ ‘സാഫല്യം’ എന്ന ചിത്ര ത്തിന് സംഗീതം നല്‍കി ക്കൊണ്ടാണ് ജാസി ഗിഫ്റ്റ് ചലച്ചിത്ര രംഗ ത്തേക്ക് എത്തു ന്നത്. എന്നാല്‍ മൂന്നാമ ത്തെ സിനിമ യായ ‘ഫോര്‍ ദ പീപ്പിള്‍’ എന്ന ചിത്ര ത്തിലെ ഗാന ങ്ങളി ലൂടെ ജാസി ഗിഫ്റ്റ് ജന പ്രിയനായി മാറുക യായി രുന്നു. തുടര്‍ന്ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടുകയും സംഗീതം നല്‍കു കയും ചെയ്തു.
ദുബായ് : സൗഹൃദ കൂട്ടായ്മ യായ കേരള സെവൻസ് വാട്സാപ്പ് ഗ്രൂപ്പ് (യു. എ. ഇ.) യുടെ ആഭി മുഖ്യ ത്തിൽ സ്നേഹ സംഗമവും പുരസ്‌കാര സമർപ്പണവും സംഘ ടിപ്പി ക്കുന്നു.
സെപ്റ്റംബര്‍ 19 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ദുബായ് (ദേര) മാലിക് റെസ്റ്റോറ ന്റിൽ വെച്ച് നടക്കുന്ന സ്നേഹ സംഗമ ത്തില്‍ മുഖ്യ അതിഥി കള്‍ ആയി സൂഫി ഗാന രചയി താവ് ഇബ്രാഹിം കാരക്കാട്, കേരള എക്സ്പാറ്റ് ഫുട് ബോള്‍ അസ്സോസ്സിയേഷന്‍ (KEFA) പ്രസിഡണ്ട് നാസര്‍ എന്നിവര്‍ സംബ ന്ധിക്കും.
യു. എ. ഇ. യിലെ മികച്ച ഫുട് ബോൾ കളിക്കാരെ കണ്ടെത്തു ന്നതി നായി കേരള സെവൻസ് വാട്സ് ആപ്പ് ഗ്രൂപ്പ് നടത്തിയ വോട്ടിംഗിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിഭ കൾക്ക് ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.
കായിക പ്രേമികൾക്ക് വേണ്ടി ഇബ്രാഹിം കാരക്കാട് എഴുതി ആദിൽ അത്തു പാടിയ ‘ഫുട്ബോൾ ഗാനം’ ഈ ചടങ്ങിൽ വെച്ച് പുറത്തിറക്കും. കേരള സെവൻസ് വാട്സാപ്പ് ഗ്രൂപ്പ് അംഗ ങ്ങളുടെ ഗാന മേളയും വിവിധ കലാ പരിപാടി കളും അരങ്ങേറും.
അബുദാബി : പ്രവാസി കലാകാര ന്മാർ ഒരുക്കിയ ദൃശ്യാവിഷ്‌കാരം ‘പെരുന്നാൾ ചേല്’ സംഗീത പ്രേമി കളുടെ മികച്ച പിന്തുണ യോടെ മുന്നേറുന്നു. മാപ്പിള പ്പാട്ടിന്റെ തനിമ ചോർന്നു പോകാതെ ഒരുക്കിയ ഈ സൃഷ്ടി, ലോജിക് മീഡിയ യു ട്യൂബ് ചാനൽ വഴി യാണ് റിലീസ് ചെയ്തത്.
കവിയും ഗാന രചയിതാവുമായ ഫത്താഹ് മുള്ളൂർക്കര യുടെ അർത്ഥ സമ്പുഷ്ടമായ വരി കൾക്ക് ഹൃദ്യ മായ സംഗീതം ഒരുക്കി യത് കാഥികനും സംഗീത സംവിധായ കനുമായ തവനൂർ മണി കണ്ഠൻ. ‘പെരുന്നാൾ ചേല്’ ആസ്വാദ്യ കരമായി ഓർക്കസ്ട്രയും പ്രോഗ്രാ മിംഗും നിർവ്വ ഹിച്ചത് കമറുദ്ധീൻ കീച്ചേരി.
ഗായകരായ ഷംസുദ്ധീൻ കുറ്റിപ്പുറം, നിജാ നിഷാൻ എന്നിവർ ഭാവ സമ്പുഷ്ട മായി ആലപിച്ച ഗാനം എല്ലാത്തരം പ്രേക്ഷകരെ യും ആകർഷി ക്കും വിധം ദൃശ്യാവിഷ്‌കരണം ചെയ്ത് ഒരുക്കിയത് e – പത്രം കറസ്‌പോണ്ടന്റ് കൂടി യായ പി. എം. അബ്ദുൽ റഹിമാൻ.
ഈദ് ആഘോഷ ങ്ങളുടെ ഭാഗ മായി പ്രവാസ ലോകത്തെ ഒരു സൗഹൃദ ക്കൂട്ടാ യ്മ യിൽ അവതരി പ്പിക്കുന്ന ഗാനാ ലാപന രംഗത്ത് ഗായകരായ ഷംസുദ്ധീനും നിജയും തന്നെ പാടി അഭിനയിക്കുന്നു.
യു. എ. ഇ. യിലെ പ്രമുഖ വാദ്യ കലാ കാരന്മാരായ മുഹമ്മദലി കൊടുമുണ്ട (തബല), കരീം സെയ്ത് താണി ക്കാട് (ഹാർമോണിയം), അൻസർ വെഞ്ഞാറ മൂട് (റിഥം പാഡ്), ശ്രീധർഷൻ സന്തോഷ് (കീ ബോർഡ്) എന്നിവർക്ക് കൂടെ ഷഫീഖ് ചിറക്കൽ (ഫ്ലൂട്ട്), നിയാസ് അഹമ്മദ് (ഗിറ്റാർ) എന്നിങ്ങനെ മൂന്നു തല മുറ യിലെ കലാ കാര ന്മാരെ ഈ ദൃശ്യ ആവിഷ്ക്കാരത്തിനായി അണി നിരത്തി യിട്ടുണ്ട്.
സമകാലിക ഇന്ത്യൻ സാമൂഹിക അന്തരീക്ഷ ത്തിൽ കണ്ടു വരുന്ന വേർ തിരി വുകൾ പ്രവാസ ഭൂമിക യിൽ ഇല്ല എന്ന് സമൂഹത്തോട് ഉറക്കെ വിളിച്ചു പറ യുക യാണ് ഈ സംഗീത ദൃശ്യ ആവിഷ്കാരത്തി ലൂടെ എന്ന് അണിയറക്കാർ അറിയിച്ചു.
ക്യാമറ : മുജീബ് വളാഞ്ചേരി, സുബിൻ ചന്ദ്രൻ, സനീബ് ഹനീഫ്, എഡിറ്റിംഗ് : വിഷ്ണു, സ്റ്റുഡിയോ : ക്രിയേറ്റിവ് ഈവന്റ് മാനേജ്മെന്റ് അബുദാബി, റെക്കോർ ഡിംഗ് : അൻസർ വെഞ്ഞാറമൂട്, പോസ്റ്റർ ഡിസൈൻ : ഉദയൻ എടപ്പാൾ (സാൻഡ് ആർട്ടിസ്റ്റ്). കോഡിനേഷൻ : പി. ടി. കുഞ്ഞു മോൻ മദിരശ്ശേരി, ഹാരിസ് കൊലാത്തൊടി, നിർമ്മാണം : യാസിർ യൂസുഫ്.
പിന്നണി പ്രവര്‍ത്തകര്‍
ഗാന രചയി താവും സംഗീത സംവിധായ കനുമായ സുബൈർ തളിപ്പറമ്പ്, സംഗീത കൂട്ടായ്മ സോംഗ് ലവ് ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ, നൗഷാദ് ചാവക്കാട്, ഡാനിഫ് ചാവക്കാട്, ഫസൽ തങ്ങൾ ഒരുമനയൂർ, ജലീൽ തങ്ങൾ തിക്കൊടി, കെ. സി. അജിത് കണ്ണൂർ, സന്തോഷ് കുമാർ, ഹിമ ബിന്ദു സന്തോഷ്, ജുനൈദ് കോട്ടക്കൽ, എ. കെ. സി. മടിക്കൈ, ശിഹാബ് കാസർ ഗോഡ് തുടങ്ങിയ വരാണ് മറ്റു പിന്നണി പ്രവർത്തകർ.
നിഷാൻ അബ്ദുൽ അസീസ്, റാഫി പാവറട്ടി, വി. സി. അഷ്‌റഫ് പെരുമ്പിലാവ്, അബ്ദുള്ള ഷാജി, സാലിഹ് വട്ടേക്കാട്, സിയാദ് കൊടുങ്ങലൂർ തുടങ്ങി സോംഗ് ലവ് ഗ്രൂപ്പ് അംഗ ങ്ങളും പെരുന്നാൾ ചേല് ദൃശ്യവൽ ക്കരി ക്കുവാൻ ഈ കൂട്ടായ്മയുടെ ഭാഗമായി.
അബുദാബി : പ്രവാസി കലാ കാര ന്മാരുടെ കൂട്ടായ്മ ആർട്ട്സ് മേറ്റ്സ് വര്‍ണ്ണാഭമായ പരി പാടി കളോടെ ഓണാ ഘോഷം സംഘടിപ്പിച്ചു. മുസ്സഫ യിലെ മലയാളീ സമാജം അങ്കണ ത്തില്‍ ഒരുക്കിയ ആർട്ട്സ് മേറ്റ്സ് ഓണാ ഘോഷം വമ്പിച്ച ജന പങ്കാളിത്തവും വൈവിധ്യ മായ കലാ പ്രകടന ങ്ങൾ കൊണ്ടും ശ്രദ്ധേയമായി.
ആർട്ട്സ് മേറ്റ്സ് അംഗങ്ങള്‍ ഒരുക്കിയ ഹ്രസ്വ സിനിമ കളായ മാഗ്നെറ്റ്, ദയ, ലൂപ്പ്, ടീ ബാഗ്, ഷാഡോ ഐലൻഡ്, ഏകാന്തം തുടങ്ങിയവ പ്രദർശി പ്പിച്ചു.
ഷാജി പുഷ്പാംഗദന്‍, അൻസാർ കൊയി ലാണ്ടി, ബി. യേശു ശീലന്‍, സലീം ചിറ ക്കൽ, ബെല്ലോ ബഷീർ, നസീർ പെരുമ്പാവൂർ, അനിൽ കുമാർ, സജിത്ത് കുമാർ, ഷുഹൈബ് പള്ളി ക്കൽ, മുജീബ്, തുടങ്ങിയവർ പ്രസംഗിച്ചു. അജു റഹിം, സുമേഷ് ബാലകൃഷ്‌ണൻ, ലെജി, ഹംസ ഷമീർ, അരുൺ, അഭിലാഷ്, ലിൻസി, മിനി തുടങ്ങിയവർ നേതൃത്വം നൽകി.
മുരളി ഗുരുവായൂർ, ഷാഫി തൃത്താല, പ്രമോദ് എടപ്പാൾ, അഭി വേങ്ങര, സുചിത്ര, ദിലീപ്, സുലൈഖ ഹമീദ്, സൗമ്യ, ചാർലി, സാജൻ, അബ്ദുല്ല തുടങ്ങിയ 30 ഓളം കലാ കാരന്മാരുടെ ഓണ പ്പാട്ടുകളും ഓണ ക്കളി കളും ആര്‍ട്ട് മേറ്റ് ഓണാഘോഷം വേറിട്ടതാക്കി.
റെജി മണ്ണേൽ, ആഷിക്ക് നന്നം മുക്ക്, സവാദ് മാറഞ്ചേരി, ദിവ്യ, മിഥുൻ, തുടങ്ങി യവർ അവതാരകര്‍ ആയി രുന്നു.
അബുദാബി : സംഗീത പ്രേമികളുടെ കൂട്ടായ്മ ഇശൽ കോറസ് അബു ദാബി യുടെ വാർഷിക ആഘോഷ പരിപാടി ‘മുഹബ്ബ ത്തിൽ നിലാവ് – സീസൺ 2’ സ്റ്റേജ് ഷോ, വൈവിധ്യമാർന്ന കലാ പരിപാടി കളോടെ ജൂലായ് 19 വെള്ളി യാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വച്ച് നടക്കും.
പരിപാടി യുടെ ബ്രോഷർ പ്രകാശനം ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന ചട ങ്ങിൽ വെച്ച് പ്രശസ്ത മാപ്പിള പ്പാട്ട് ഗായകര്‍ വിളയിൽ ഫസീല, എം. എ. ഗഫൂർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
മൈലാഞ്ചി സീസൺ 2 ടൈറ്റിൽ വിന്നർ നവാസ് കാസർ കോട് നേതൃത്വം നൽ കുന്ന സംഗീത നിശയിൽ ഇശൽ കോറസ് അംഗങ്ങളും യു. എ. ഇ. യിലെ ശ്രദ്ധേ യരായ യുവ ഗായകരും അണി നിരക്കും.
എടരിക്കോടൻ കോൽ ക്കളി, വട്ടപ്പാട്ട്, ഖവാലി, പരമ്പരാ ഗത ശൈലി യിലുള്ള ഒപ്പന, വിവിധ നൃത്ത നൃത്യങ്ങളും മുഹബ്ബത്തിൻ നിലാവിൽ അരങ്ങേറും.