ക്രിക്കറ്റിന്റെ പശ്ചാത്തല ത്തിൽ ചിത്രീകരിച്ച ‘നോട്ട് ഔട്ട്’ അബുദാബി യിൽ പ്രദർശിപ്പിച്ചു.

July 31st, 2017

inauguration-not-out-short-film-ePathram
അബുദാബി : പ്രമേയ ത്തിലും അവതരണ ത്തിലും വിത്യസ്ഥത യുമായി അബു ദാബി യിലെ ഇരുപതിൽ പരം കലാ കാരന്മാർ അണി നിരന്ന ‘നോട്ട് ഔട്ട്’ എന്ന ഹൃസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം അബു ദാബി യിൽ നടന്നു.

വിവിധ മേഖല കളിൽ മികവ് തെളിയിച്ച യു. എ. ഇ. യിലെ പ്രതിഭ കളെ ക്യാമറക്കു മുന്നിലും പിന്നിലും അണി നിരത്തി യാണ് ‘നോട്ട് ഔട്ട്’ എന്ന ചിത്രം ഹൃസ്വ ചിത്രം തയ്യാ റാക്കി യിരിക്കുന്നത്. സൺ മൈക്രോ യുടെ ബാനറിൽ ഹനീഫ്, ജ്യോതീഷ്‌ എന്നി വർ ചേർന്ന് നിർമ്മിച്ച ചിത്രം, രചന യും സംവി ധാനവും നിർവ്വ ഹിച്ചി രിക്കുന്നത് ഷാജി പുഷ്പാംഗദൻ.

അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ കവിയും ഗാന രചയി താവുമായ കാനേഷ് പൂനൂർ, അബുദാബി മലയാളീ സമാജം പ്രസിഡന്റ് വക്കം ജയലാൽ, ഐ. എസ്. സി. ട്രഷറർ റഫീഖ്, ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റർ രമേശ് പയ്യന്നൂർ, ഗായകനും റേഡിയോ അവതാര കനുമായ രാജീവ് കോടമ്പള്ളി, ടി. പി. ഗംഗാധരൻ, ബി.യേശു ശീലൻ, ഷാജി പുഷ്പാംഗദൻ, സമീർ കല്ലറ എന്നിവർ ചേർന്ന് നില വിളക്ക് കൊളുത്തി ഔപ ചാരിക ഉദ്ഘാടനം നിർവ്വ ഹിച്ചു. തുടർന്ന് സിനിമ പ്രദർശി പ്പിക്കു കയും ചിത്ര ത്തെ കുറി ച്ചുള്ള സംവാ ദവും നടന്നു.

sameer-kallara-pm-abdul-rahiman-ramesh-payyannur-ePathram

യു. എ. ഇ. യിലെ മാധ്യമ പ്രവർത്ത കനും അഭി നേതാവു മായ സമീർ കല്ലറ പ്രധാന വേഷ ത്തിൽ എത്തുന്ന നോട്ട് ഔട്ടില്‍ മലയാള സിനിമയിലെ പ്രവാസി സാന്നിദ്ധ്യവും പ്രമുഖ അഭി നേതാവു മായ കെ. കെ. മൊയ്‌തീൻ കോയ, പി. എം. അബ്‌ദുൾ റഹിമാൻ, ബി. യേശു ശീലൻ, ബാഹു ലേയൻ, ലക്ഷ്മി, ജോബീസ്‌ ചിറ്റിലപ്പിള്ളി, റഫീഖ് വടകര, ദീപു, ശ്രീകാന്ത് തുടങ്ങിയ ശ്രദ്ധേയ രായ കലാ കാരൻമാർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

shaji-pushpangadan-movie-not-out-ePathram

ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞു വെച്ച ഒരു പ്രവാസി യുടെ ജീവിത ത്തിലെ ഉയർച്ച താഴ്ചകൾ ചിത്രീ കരിച്ച’നോട്ട് ഔട്ട്’ അബു ദാബി സായിദ് ക്രിക്കറ് സ്റ്റേഡിയ ത്തിന്റെ പച്ഛാത്തല ത്തിലാണ് ഒരുക്കി യത്. ക്യാമറ മെഹറൂഫ് അഷ്റഫ്. എഡിറ്റിംഗ് റിനാസ് സിനക്സ്. ഗാന രചന പ്രകാശൻ ഇരിട്ടി, സംഗീതം രഞ്ചു രവീന്ദ്രൻ, ആലാപനം അസ്ഹർ കണ്ണൂർ. നാസർ സിനക്സ്, ശരീഫ്, ഷാനവാസ് ഹബീബ്, ആന്റണി അമൃത രാജ്, ദീപക് രാജ്, നന്ദു വിപിൻ തുടങ്ങിയർ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചു.

sun-micro-not-out-producer-jyothish-pm-abdul-rahiman-ePathram

നോട്ട് ഔട്ടിന്റെ നിര്‍മ്മാതാവ് ജ്യോതിഷ്, ചിത്ര ത്തിലെ അഭി നേതാ ക്കള്‍ക്കും സാങ്കേതിക വിദഗ്ദര്‍ ക്കും പിന്നണി പ്രവര്‍ ത്ത കര്‍ക്കും ഉപഹാര ങ്ങള്‍ സമ്മാനിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ക്രിക്കറ്റിന്റെ പശ്ചാത്തല ത്തിൽ ചിത്രീകരിച്ച ‘നോട്ട് ഔട്ട്’ അബുദാബി യിൽ പ്രദർശിപ്പിച്ചു.

സോംഗ് ലവ് ഗ്രൂപ്പ് ‘സ്നേഹ സംഗീത രാവ്’ ശ്രദ്ധേയമായി

May 27th, 2017

song-love-group-felicitate-sidheek-chettuwa-ePathram
അബുദാബി : ഗായകരുടെയും സംഗീത പ്രേമി കളുടെയും ആഗോള കൂട്ടായ്മയായ ‘സോംഗ് ലവ് ഗ്രൂപ്പ്’ യു. എ. ഇ. ഘടക ത്തിന്റെ കുടുംബ സംഗമം അബു ദാബി യിൽ സംഘടി പ്പിച്ചു.

song-love-zubair-thalipparamba-felicitate-sainudheen-quraishy-ePathram

സൈനുദ്ധീന്‍ ഖുറൈഷി യെ സുബൈര്‍ തളിപ്പ റമ്പ് പൊന്നാട അണി യിച്ച് ആദരിക്കുന്നു

ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ നേതൃത്വം നൽകിയ ‘സ്നേഹ സംഗീത രാവ്’ എന്ന കുടുംബ സംഗമ ത്തിൽ ഗാന രചയിതാ ക്കളായ സൈനുദ്ധീൻ ഖുറൈഷി, സത്താർ കാഞ്ഞങ്ങാട്, നാടക പ്രവർ ത്തകൻ അലി എന്നിവരെ സോംഗ് ലവ് ഗ്രൂപ്പിന്റെ അംഗങ്ങള്‍ പൊന്നാട അണി യിച്ച് ആദരിച്ചു.

song-love-group-felicitae-hiba-tajudheen-nizar-mambad-danif-ePathram

മികവിനുള്ള അംഗീകാരം : ദാനിഫ് കാട്ടി പ്പറമ്പിൽ, ഹിബ, നിമ, നിസാര്‍ മമ്പാട്

വിവിധ മേഖല കളില്‍ മികവു തെളിയിച്ച അംഗ ങ്ങളെ ആദരി ക്കുന്ന തിന്റെ ഭാഗ മായി മ്യൂസിക് റിയാലിറ്റി ഷോ കളിലെ വിജയിയും സൗദി അറേ ബ്യ യിൽ നിന്നുള്ള അതിഥി യുമായ നിസാർ മമ്പാട്, എസ്. എസ്. എൽ. സി. പരീക്ഷ യിൽ ഉന്നത വിജയം നേടിയ ഹിബാ താജു ദ്ധീൻ, സാമൂഹ്യ പ്രവർ ത്തകൻ ദാനിഫ് കാട്ടി പ്പറമ്പിൽ, സംഗീത മത്സര വിജയി നിമാ താജുദ്ധീൻ എന്നീ ‘സോംഗ് ലവ് ഗ്രൂപ്പ്’ അംഗ ങ്ങള്‍ ക്ക് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ മെമന്റോ സമ്മാനിച്ചു.  പി. എം. അബ്ദുൽ റഹിമാൻ അവതാരകനായി രുന്നു.

song-love-group-singers-and-tem-leaders-ePathram

ജൗഹറ ഫാറൂഖി, സൗമ്യ സജീവ്, വി. സി. അഷറഫ്, ഫൈസൽ ബേപ്പൂർ, സക്കീർ ചാവക്കാട്, അഷറഫ് ലുലു, ഷംസു തൈക്കണ്ടി, അമീർ കലാഭവൻ, എസ്.എ.റഹിമാൻ, ഷാജ ഹാൻ ഒയാസിസ് തുടങ്ങിയവർ മുഖ്യ അതിഥി കളായി സംബ ന്ധിച്ചു. കൂട്ടായ്മ യിലെ നാല്പതോളം അംഗ ങ്ങൾ പങ്കെടുത്ത സംഗീത നിശയും, ഷാഫി മംഗല ത്തി ന്റെ നേതൃത്വ ത്തിൽ മിമിക്സ് പരേഡും അരങ്ങേറി.

സന്ധ്യാ ഷാജു, സുബൈർ തളിപ്പറമ്പ്, അബുബക്കർ സിദ്ധീഖ്, സാലി ചാവക്കാട് , ശാഹു മോൻ പാലയൂർ, മുസ്തഫ തുടങ്ങി യവർ പരി പാടി കൾ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സോംഗ് ലവ് ഗ്രൂപ്പ് ‘സ്നേഹ സംഗീത രാവ്’ ശ്രദ്ധേയമായി

ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

October 30th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി ) നാഷണൽ സാഹിത്യോത്സവിന് സമാപനമായി.

സാഹിത്യോത്സവില്‍ 163 പോയിന്‍റ് നേടി അബുദാബി സോണ്‍ ചാമ്പ്യന്മാരായി. ദുബായ് സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി.

152 പോയന്‍റു മായി ദുബായ് രണ്ടാം സ്ഥാനവും 141 പോയന്‍റു മായി അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. നാലു വിഭാഗ ങ്ങളിലായി 40 കലാ – സാഹിത്യ ഇന ങ്ങളി ലാണ് മത്സരം നടന്നത്.

സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി കടങ്കോട് അദ്ധ്യക്ഷത വഹിച്ചു. പി. സി. കെ. അബ്ദുല്‍ ജബ്ബാര്‍ കലാ പ്രതിഭ പ്രഖ്യാപനം നടത്തി. ശരീഫ് കാര ശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി.

ഇ. കെ. മുസ്തഫ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. പി. പി. എ. കുട്ടി ദാരിമി, റസല്‍ മുഹമ്മദ്, അഷറഫ്, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്സനി, സി. എം. എ. കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്നിവര്‍ വിജയി കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. ദുബായ് അടുത്ത സാഹിത്യോത്സവ് വേദി യായി പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

Page 48 of 48« First...102030...4445464748

« Previous Page « യു. എ. ഇ. കോണ്‍സുലേറ്റ് തിരുവനന്ത പുരത്ത് തുറന്നു
Next » ചൊവ്വാ ദൗത്യം : പേടക മാതൃകക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അംഗീ കാരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha