
അബുദാബി : യു. എ. ഇ. എക്സ് ചേഞ്ച് ഒരുക്കുന്ന ‘സൂര്യ ഇൻ സൈറ്റ്’ നൃത്ത നാടക മേള അബു ദാബി യിലും ദുബായിലും അര ങ്ങേറും.
സൂര്യ യുടെ രക്ഷാധി കാരി ഡോ. ബി. ആർ. ഷെട്ടി യുടെ രക്ഷാ കർതൃ ത്വത്തിൽ സൂര്യാ കൃഷ്ണ മൂർത്തി സംവി ധാനം ചെയ്യുന്ന ‘സൂര്യാ ഇൻ സൈറ്റ്’ സോളോ ഡാൻസ് ഡ്രാമ ഫെസ്റ്റി വൽ ഏപ്രിൽ 29 ശനി യാഴ്ച ദുബായ് ഇൻഡ്യൻ സ്കൂളിലെ റാഷിദ് ഓഡി റ്റോറി യത്തിലും ഏപ്രിൽ 30 ഞായ റാഴ്ച അബു ദാബി ഇൻഡ്യ സോഷ്യൽ സെന്റ റിലും അവതരി പ്പിക്കും.
പ്രശസ്ത നർത്ത കരായ ജാനകി രംഗ രാജൻ, ദക്ഷിണാ വൈദ്യ നാഥൻ, അരൂപാ ലാഹിരി എന്നിവർ മൂന്ന് ഇന്ത്യൻ ഇതി ഹാസ സ്ത്രീ കഥാ പാത്ര ങ്ങളെ നൃത്ത നാടക രൂപത്തിൽ അവത രിപ്പിക്കും.
പരിപാടി യിലേക്കുള്ള പ്രവേശന പാസ്സ് ലഭിക്കുന്ന തിനായി യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളു മായോ 056 68 97 262 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ sooryaevent.uae at uaeexchange dot com എന്ന ഇ – മെയിൽ വിലാസ ത്തിലോ ബന്ധപ്പെടാം.




അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബിയും യു. എ. ഇ. എക്സ് ചേഞ്ചും സംയുക്ത മായി സംഘടി പ്പിക്കുന്ന യു. എ. ഇ. തല ഓപ്പൺ യുവ ജനോത്സവം മെയ് 4, 5, 6 (വ്യാഴം, വെള്ളി, ശനി) തീയ്യതി കളിൽ ഐ. എസ്. സി. യിൽ നടക്കും. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളി ലായാണ് മത്സര ങ്ങൾ നട ക്കുക. വിവിധ എമിറേറ്റുകളിൽ നിന്നു മായി അഞ്ഞൂ റോളം കുട്ടികൾ പങ്കെടുക്കും. ഇന്ത്യാ സോഷ്യൽ സെന്റ റിലെ മൂന്ന് വേദി കളിലായി നടക്കുന്ന യുവ ജനോ ത്സവ ത്തിന് മെയ് നാല് വ്യാഴം വൈകു ന്നേരം ആറു മണിക്ക് തുടക്ക മാവും. വെള്ളി, ശനി ദിവസ ങ്ങളിൽ രാവിലെ ഒൻപത് മണിക്ക് പരി പാടികൾ ആരം ഭിക്കും.





















