മഹാരാജാസിലെ കൊല പാതകം : മൂന്നു പേർ കസ്റ്റഡി യിൽ

July 2nd, 2018

crime-epathram
കൊച്ചി : മഹാരാജാസ് കോളേജിൽ എസ്. എഫ്. ഐ. പ്രവര്‍ത്ത കനായ അഭിമന്യു (20) വിന്റെ കൊല പാതക ത്തില്‍ മൂന്നു പേർ കസ്റ്റഡി യിൽ. കോട്ടയം സ്വദേശി ബിലാല്‍, പത്തനം തിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നി വരെ യാണ് പോലീസ് കസ്റ്റഡി യില്‍ എടു ത്തി ട്ടുള്ളത്.

കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കളുടെ പ്രവേശനം പ്രമാണിച്ച് നവാ ഗതരെ സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ പതി ക്കുന്നതു മായി ബന്ധ പ്പെട്ട് ഞായറാഴ്​ച വൈകുന്നേരം എസ്. എഫ്. ഐ. – കാമ്പസ് ഫ്രണ്ട് പ്രവര്‍ ത്തകര്‍ തമ്മില്‍ കോളേ ജില്‍ വാക്കു തര്‍ക്കം ഉണ്ടാ യി രുന്നു. ഇതേ ത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ഉണ്ടായ സംഘ ര്‍ഷ ത്തിലാണ് മഹാ രാജാ സിലെ രണ്ടാം വർഷ കെമിസ്​ട്രി വിദ്യാർത്ഥി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു കുത്തേറ്റു മരിച്ചത്.

മഹാ രാജാസിലെ രണ്ടാം വർഷ ഫിലോസഫി വിദ്യാർ ത്ഥിയായ കോട്ടയം സ്വദേശി അർജുനനും ആക്രമണ ത്തിൽ പരി ക്കേറ്റി ട്ടുണ്ട്. ഗുരു തരാ വസ്ഥ യിലുള്ള ഇയാളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്ര‌ി യില്‍ പ്രവേശി പ്പിച്ചു. കൊല പാതക ത്തില്‍ പ്രതി ഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്. എഫ്. ഐ. പഠിപ്പ്​ മുടക്കിന്​ ആഹ്വാനം ചെയ്​തു.

- pma

വായിക്കുക: , , ,

Comments Off on മഹാരാജാസിലെ കൊല പാതകം : മൂന്നു പേർ കസ്റ്റഡി യിൽ

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവർ പോലീസ് കസ്റ്റഡിയിൽ

February 6th, 2018

malayalam-poet-kureeppuzha-sreekumar-ePathram
കൊല്ലം : കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആര്‍. എസ്. എസ്. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലം ജില്ല യിലെ കട്ടക്കലിന് സമീപം കൈരളി ഗ്രന്ഥ ശാലയുടെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് അദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി ഗ്രന്ഥ ശാലയുടെ ഉല്‍ഘാടന പ്രസംഗ ത്തില്‍ വടയമ്പാടി ജാതി മതില്‍ സമര ത്തെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇതേ ത്തുടര്‍ ന്നാണ് കൈയേറ്റം ഉണ്ടായത് എന്ന് കടക്കല്‍ പോലീസില്‍ കുരീപ്പുഴ ശ്രീകുമാര്‍ നല്‍കിയ പരാതി യില്‍ പറയുന്നു. 15 ആര്‍. എസ്. എസ്. പ്രവര്‍ ത്തകര്‍ക്ക് എതിരെ യായിരുന്നു കേസ്സെടുത്തി രുന്നത്. ഇതില്‍ ആറു പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തി ട്ടുള്ളത്.

- pma

വായിക്കുക: , , , ,

Comments Off on കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവർ പോലീസ് കസ്റ്റഡിയിൽ

ബിജെപി പ്രവർത്തകന്റെ മരണം: കയ്പമംഗലത്ത് തിങ്കളാഴ്ച ഹർത്താൽ

November 26th, 2017

bjp-harthal-epathram

കയ്പമംഗലം: കഴിഞ്ഞ ദിവസം നടന്ന സിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ സതീശൻ ഇന്നു പുലർച്ചെ മരിച്ചു. മരണത്തെ തുടർന്ന് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. മരിച്ച സതീശൻ കയ്പമംഗലം സ്വദേശിയാണ്.

സംഘർഷത്തിൽ പരിക്കേറ്റ ബാക്കി 3 ബിജെപി പ്രവർത്തകരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷ സാധ്യത നില നിൽക്കുന്ന പ്രദേശങ്ങളിൽ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

Comments Off on ബിജെപി പ്രവർത്തകന്റെ മരണം: കയ്പമംഗലത്ത് തിങ്കളാഴ്ച ഹർത്താൽ

ആനന്ദിന്റെ കൊല പാതകം : മൂന്നു പേര്‍ പിടിയില്‍

November 15th, 2017

kerala-police-epathram
ഗുരുവായൂര്‍ : ആര്‍. എസ്. എസ്. പ്രവര്‍ത്ത കന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവ ത്തില്‍ ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നീ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയിൽ. ഞായറാഴ്ച ഉച്ചക്ക് ഒന്നര മണി യോടെ ആയിരുന്നു നെന്മിനി സ്വദേശി ആനന്ദിനെ വെട്ടി ക്കൊല പ്പെടു ത്തി യത്.

കൂട്ടുകാര നൊപ്പം ബൈക്കിൽ വന്നിരുന്ന ഇയാളെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. അക്രമി കള്‍ ഉപയോഗിച്ച കാർ ഫായിസിന്റേത് എന്ന് പോലീസ് കണ്ടെത്തി യിരുന്നു.

ഫായിസിന്റെ സഹോ ദരനും സി. പി. എം. പ്രവർത്തക നുമായി രുന്നു ഫാസിലിനെ നാലു വർഷം മുൻപ് വെട്ടി ക്കൊല പ്പെടു ത്തിയ കേസിൽ രണ്ടാം പ്രതിയായ ആനന്ദ് ഈയിടെ യായി രുന്നു ജാമ്യ ത്തില്‍ ഇറങ്ങിയത്.

കൊല പാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഗുരു വായൂര്‍, മണലൂര്‍ നിയോജക മണ്ഡല ങ്ങളില്‍ തിങ്കളാഴ്ച ബി. ജെ. പി. യുടെ ഹര്‍ത്താല്‍ ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ആനന്ദിന്റെ കൊല പാതകം : മൂന്നു പേര്‍ പിടിയില്‍

കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

September 25th, 2017

actress-kavya-madhavan-ePathram
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കേസിൽ കാവ്യയെ പ്രതി യാക്കി യിട്ടില്ല എന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

അറസ്റ്റിനു സാദ്ധ്യത ഇല്ലാത്ത തിനാൽ മുൻകൂർ ജാമ്യാപേക്ഷക്കു പ്രസക്തി ഇല്ലാ എന്നും കോടതി നിരീക്ഷിച്ചു.

കേസി‍ൽ പ്രതി ചേർക്കപ്പെട്ട ദിലീപിന്റെ ഭാര്യ എന്ന കാരണ ത്താല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണി പ്പെടു ത്തുന്നു എന്ന പരാതിയു മായിട്ടാണ് കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

- pma

വായിക്കുക: , , , , , ,

Comments Off on കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

Page 3 of 41234

« Previous Page« Previous « എല്ലാവര്‍ക്കും വൈദ്യുതി : പ്രധാന മന്ത്രി യുടെ ‘സൗഭാഗ്യ പദ്ധതി’ പ്രഖ്യാപിച്ചു
Next »Next Page » മൂന്നു വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇന്ത്യ ക്കാരെ മോചി പ്പിക്കും : ഷാര്‍ജ ഭരണാ ധികാരി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha