ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന്

November 14th, 2019

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുന: പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടു. എന്നാൽ പുതിയ വിധി വരുന്നത് വരെ നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. ഇതു പ്രകാരം ഈ മണ്ഡല കാലത്ത് ശബരി മലയിൽ സ്ത്രീ കൾക്ക് പ്രവേശിക്കാം.

2018 സെപ്റ്റംബറില്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷത യിലുള്ള ഭരണ ഘടനാ ബെഞ്ച് ആയി രുന്നു  ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന് എതിരെ 56 പുനഃ പരിശോധനാ ഹര്‍ജി കളാണ് റജിസ്റ്റര്‍ ചെയ്തത്. ഈ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കേസ് ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന്

രാഷ്ട്രപതി ഭരണം കുതിര ക്കച്ചവട ത്തിന് വഴി വെക്കും : ശിവസേന

November 13th, 2019

shiv-sena-chief-uddhav-thackeray-ePathram
മുംബൈ : രാഷ്ട്ര പതി ഭരണം കുതിരക്ക ച്ച വട ത്തിന് വഴി വെക്കും എന്ന് ശിവ സേന. പാർട്ടി മുഖ പത്രമായ സാമ്‌ന യുടെ മുഖ പ്രസംഗത്തില്‍ രൂക്ഷമായ ഭാഷ യിലാണ് രാഷ്ട്ര പതി ഭരണം പ്രഖ്യാപിച്ചതിനെ വിമർശി ച്ചിരി ക്കുന്നത്. ഗവര്‍ണ്ണറുടെ തീരുമാനം ഭരണ ഘടാനാ വിരുദ്ധവും നീതികരിക്കു വാന്‍ കഴിയാത്തതും ആണെന്ന് സാമ്‌ന യുടെ മുഖ പ്രസംഗ ത്തില്‍ പറയുന്നു.

കൂടിയാലോചനകള്‍ ഇല്ലാതെ വളരെ പെട്ടെന്നു തന്നെ മഹാരാഷ്ട്രയില്‍ രാഷ്ട്ര പതി ഭരണം ഏര്‍പ്പെടു ത്തിയ നടപടിക്ക് എതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. മന്ത്രിസഭ രൂപീകരി ക്കുന്നതിന് രാഷ്ട്രീയ പാർട്ടി കളെയും സഖ്യ കക്ഷി കളേയും ഗവർണ്ണർ ക്ഷണിക്കു ന്നതിന് കൃത്യമായ ക്രമങ്ങളുണ്ട്.

എന്നാല്‍ മഹാരാഷ്ട്ര യില്‍ ഭരണ ഘടനാ കീഴ് വഴക്ക ങ്ങളും സുപ്രീം കോടതി മാർഗ്ഗ നിർ ദ്ദേശ ങ്ങളും പാലി ക്കാതെ, ചട്ട വിരുദ്ധ മായിട്ടാണ് രാഷ്ട്ര പതി ഭരണം പ്രഖ്യാപിച്ചത് എന്നും ജനാധി പത്യത്തെ കൊല ചെയ്യുക യായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on രാഷ്ട്രപതി ഭരണം കുതിര ക്കച്ചവട ത്തിന് വഴി വെക്കും : ശിവസേന

ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനു കള്‍ പുനഃസ്ഥാപിച്ചു

October 14th, 2019

aadhaar-not-must-for-mobile-sim-card-ePathram
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവന ങ്ങള്‍ 72 ദിവസ ങ്ങള്‍ക്കു ശേഷം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് പുനഃ സ്ഥാപിച്ചു. എന്നാല്‍ ഇന്റര്‍ നെറ്റ് സേവന ങ്ങള്‍ ഇപ്പോഴും പുനഃ സ്ഥാപിച്ചിട്ടില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യു ന്നതു മായി ബന്ധപ്പെട്ടാണ് ഇവിടെ ഇന്റര്‍ നെറ്റ് – മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയം തടയു ന്നതിന് വേണ്ടി യാണ് ഇന്റര്‍ നെറ്റ് – ഫോണ്‍ സേവന ങ്ങള്‍ക്കു നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടു ത്തിയത് എന്നായി രുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനു കള്‍ പുനഃസ്ഥാപിച്ചു

കര്‍ണ്ണാടക യില്‍ ഏഴാം ക്ലാസ്സില്‍ പൊതു പരീക്ഷ

October 6th, 2019

public-exam-for-7-th-class-students-in-karnataka-ePathram
ബംഗളൂരു : ഈ അദ്ധ്യയന വർഷം മുതൽ ഏഴാം ക്ലാസ്സിൽ പൊതു പരീക്ഷ ഏർപ്പെടുത്തും എന്ന് കര്‍ണ്ണാടക വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ വിദ്യാഭ്യാസ ത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്താനായിട്ടാണ് ഈ നീക്കം. പത്താം ക്ലാസ്സ് വരെ വിദ്യാർത്ഥികളെ തോൽപ്പി ക്കേണ്ടതില്ല എന്ന നയം ഇതോടെ കർണ്ണാടക ഒഴിവാക്കും.

ഏഴാം ക്ലാസ്സിൽ പൊതുപരീക്ഷ ഏർപ്പെടുത്തുന്നത് വിദ്യാർത്ഥി കൾക്ക് പ്രയാ സകരം ആയിരിക്കും. ആയതിനാല്‍ സർക്കാർ തീരുമാനം പിൻവലിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് ആള്‍ ഇന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി രംഗത്തു വന്നിട്ടുണ്ട്.

സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം വര്‍ദ്ധി പ്പിക്കുവാന്‍ രാജ്യത്തെ വിദ്യാ ഭ്യാസ വിദഗ്ദര്‍ നിർദ്ദേശിക്കുന്ന രീതികൾ നടപ്പാക്കുകയാണ് വേണ്ടത് എന്നും ഇവർ ചൂണ്ടി ക്കാണിച്ചു.

- pma

വായിക്കുക: , ,

Comments Off on കര്‍ണ്ണാടക യില്‍ ഏഴാം ക്ലാസ്സില്‍ പൊതു പരീക്ഷ

മോഡി രാജ്യ പിതാവ് എന്ന് അമൃത ഫഡ്‌നാവിസ് – ട്വിറ്ററില്‍ വ്യാപക പ്രതിഷേധം

September 18th, 2019

narendra-modi-acting-as-mahathma-gandhi-with-charkha-ePathram
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോഡി യെ രാജ്യ പിതാവ് എന്ന് വിശേഷി പ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത അമൃത ഫഡ്‌നാവിസിന് എതിരെ വന്‍ പ്രതി ഷേധം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയാണ് ഗായികയും സാമൂഹ്യ പ്രവര്‍ത്തകയു മായ അമൃത ഫഡ്‌നാവിസ്.

നരേന്ദ്ര മോഡിയുടെ 69 ആം പിറന്നാളിനു ആശംസ നേര്‍ന്നു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ അടക്കമുള്ള  സന്ദേശ ത്തിലാണ് മോഡിയെ രാജ്യ പിതാവ് (Father of our Country) എന്ന് വിശേഷിപ്പിച്ചത്.

mahatma-gandhi-with-charkha-ePathram

മഹാത്മാ ഗാന്ധി യാണ് രാഷ്ട്ര പിതാവ് എന്നും ഭാവി യിലെ പുരസ്കാരങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടാണ് അമൃത ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നും മറുപടി ട്വീറ്റുകള്‍ പ്രത്യക്ഷ പ്പെട്ടു.

മഹാത്മാ ഗാന്ധിയെ പിന്തള്ളി നരേന്ദ്ര മോഡിയെ രാഷ്ട്ര പിതാവ് ആക്കി മാറ്റു വാനു ള്ള ലക്ഷ്യ മാണ് ട്വീറ്റി ലൂടെ വെളിപ്പെടുത്തുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു.

khadi-calendar-2017-with-narendra-modi-ePathram.jpg

ആദ്യം ഗാന്ധിജി യെ  ഖാദി യുടെ കലണ്ടറില്‍ നിന്നും മാറ്റി പകരം നരേന്ദ്ര മോഡി യുടെ ചിത്രം ചേര്‍ത്തു. ഇപ്പോള്‍ മുഖ്യമന്ത്രി യുടെ ഭാര്യ യുടെ പരാമര്‍ശ ത്തിലൂടെ അവരുടെ ലക്ഷ്യം പുറത്തു വന്നിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ഇത് അംഗീകരിക്കില്ല എന്ന് എന്‍. സി. പി. നേതാവ് നവാബ് മാലിക് പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on മോഡി രാജ്യ പിതാവ് എന്ന് അമൃത ഫഡ്‌നാവിസ് – ട്വിറ്ററില്‍ വ്യാപക പ്രതിഷേധം

Page 13 of 32« First...1112131415...2030...Last »

« Previous Page« Previous « കിഫ്ബി; ചെന്നിത്തലയുടെ അഴിമതിയാരോപണത്തിന് ‘എല്ലാം സുതാര്യ’മെന്ന് മുഖ്യമന്ത്രിയുടെ മറുപടി
Next »Next Page » ഇന്ത്യയില്‍ ഇ – സിഗരറ്റിനു നിരോധനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha