ദുബായ് : ജീവിതത്തിൽ സാധാരണക്കാരനായി ജീവിച്ചു മരിച്ച കളങ്കമില്ലാത്ത മനുഷ്യനായിരുന്നു നടൻ മാമുക്കോയ എന്ന് മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാന രചയിതാവുമായ കെ. ജയകുമാർ. മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു. എ. ഇ.) ദുബായിൽ സംഘടിപ്പിച്ച ‘നമ്മുടെ സ്വന്തം മാമുക്കോയ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാമുക്കോയയുടെ പേരിലുള്ള പുരസ്കാരം നടൻ വിനോദ് കോവൂരിന് സമ്മാനിച്ചു. മാമുക്കോയയെ ക്കുറിച്ച് നാസർ ബേപ്പൂർ തയ്യാറാക്കിയ ഡോക്യു മെൻററി പ്രദർശനം, കുട്ടികളുടെ ചിത്ര രചന, പായസം തയ്യാറാക്കൽ എന്നിവയിൽ മത്സരങ്ങളും യാസർ ഹമീദ് നേതൃത്വം നൽകിയ വിവിധ കലാ പരിപാടി കളും അരങ്ങേറി.
പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് അൽ സാബി, ഡോ. ഖാലിദ് അൽ ബലൂഷി, നടൻ ജോയ് മാത്യു എന്നിവർ സംബന്ധിച്ചു.
ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, രാജൻ കൊളാവിപ്പാലം, ഹാരിസ് കോസ് മോസ്, മൊയ്തു കുറ്റിയാടി, മോഹൻ വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ് എന്നിവർ സംസാരിച്ചു. FB Post