സെപ്തംബർ 1 മുതൽ യു. എ. ഇ. യിൽ രണ്ടു മാസത്തെ പൊതു മാപ്പ്

August 1st, 2024

uae-amnesty-2-month-grace-period-ePathram

അബുദാബി : വിസാ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് രേഖകൾ ശരിയാക്കുവാൻ 2024 സെപ്തംബർ 1 മുതൽ രണ്ടു മാസക്കാലം ഗ്രേസ് പിരീഡ് നൽകും എന്ന് യു. എ. ഇ. അധികൃതർ.

താമസരേഖകൾ ഇല്ലാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കും വിസയുടെ കാലാവധി കഴിഞ്ഞു രാജ്യത്ത് തുടരുന്നവർക്കും പിഴ അടക്കാതെ രാജ്യം വിട്ടു പോകുവാൻ അവസരം നൽകും.

മാത്രമല്ല സ്വന്തം താമസ രേഖകൾ നിയമപരം ആക്കുവാനും ഈ കാലയളവ് ഉപയോഗപ്പെടുത്താം.

* UAE ICP Twitter X , W A M

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on സെപ്തംബർ 1 മുതൽ യു. എ. ഇ. യിൽ രണ്ടു മാസത്തെ പൊതു മാപ്പ്

വിമാന യാത്രാ നിരക്ക് വർദ്ധന : ഡൽഹി ഡയസ്പോറ സമ്മിറ്റ് പ്രചാരണ കൺവെൻഷൻ

July 20th, 2024

airport-passengers-epathram

അബുദാബി : സംസ്ഥാന കെ. എം. സി. സി. യുടെ നേതൃത്വത്തിൽ 2024 ആഗസ്റ്റ് 8 നു ഡൽഹിയിൽ വെച്ച് സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റ് പ്രചാരണ കൺവെൻഷൻ ജൂലായ് 20 ശനിയാഴ്ച രാത്രി 7:30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.

സീസൺ സമയത്തെ വിമാന യാത്രാ നിരക്ക് വർദ്ധന, പ്രവാസി വോട്ടവകാശം തുടങ്ങി പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളിൽ അബുദാബിയിലെ പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് ഡയസ്പോറ സമ്മിറ്റ് ആദ്യ രണ്ടു സെഷനുകൾ കഴിഞ്ഞ ഫെബ്രുവരി 11, മെയ്‌ 5 ദിവസങ്ങളിൽ നടന്നത്.

ഇതിന്റെ അടുത്ത ഘട്ടം എന്ന നിലയിലാണ് കേരളത്തിൽ നിന്നുള്ള ജന പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയുള്ള വിപുലമായ യോഗം ഡൽഹിയിൽ ചേരുവാൻ തീരുമാനിച്ചിരി ക്കുന്നത്.

- pma

വായിക്കുക: , , , , , , , ,

Comments Off on വിമാന യാത്രാ നിരക്ക് വർദ്ധന : ഡൽഹി ഡയസ്പോറ സമ്മിറ്റ് പ്രചാരണ കൺവെൻഷൻ

പെൻ ടു പേപ്പർ : ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗം ശില്പ ശാല

July 16th, 2024

ink-pen-literary-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗം പ്രവർത്തന ഉദ്ഘാടനവും ‘പെൻ ടു പേപ്പർ’ എന്ന പേരിൽ ശില്പ ശാലയും സംഘടിപ്പിക്കുന്നു.

2024 ജൂലായ് 19 വെള്ളിയാഴ്ച രാത്രി 7. 30 ന് സെൻ്റർ ആഡിറ്റോറിയത്തിൽ നടക്കുന്ന പ്രോഗ്രാമിൽ പ്രമുഖ എഴുത്തുകാരനും പത്ര പ്രവർത്തകനുമായ ശരീഫ് സാഗർ ‘പെൻ ടു പേപ്പർ’ ശില്പശാലക്ക് നേതൃത്വം നൽകും. രജിസ്റ്റർ ചെയ്യുവാനും മറ്റു വിവരങ്ങൾക്കും +971 56 773 0756 എന്ന നമ്പറിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , , ,

Comments Off on പെൻ ടു പേപ്പർ : ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗം ശില്പ ശാല

അബുദാബിയിലെ റോഡിന് മലയാളിയുടെ പേര് നല്‍കി യു. എ. ഇ. സർക്കാർ

July 12th, 2024

street-named-with-dr-george-matthew-in-al-mafrakh-road-ePathram
അബുദാബി : യു. എ. ഇ. യിലെ റോഡിന് മലയാളിയുടെ പേരു നൽകി യു. എ. ഇ. സർക്കാർ. പത്തനംതിട്ട തുമ്പമൺ സ്വദേശി ഡോക്ടർ ജോർജ്ജ് മാത്യുവിൻ്റെ പേര് നൽകിയത് അബുദാബി അല്‍ മഫ്‌റഖ് ശൈഖ്‌ ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപത്തുള്ള റോഡിനാണ്.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച്, രാജ്യത്തിൻ്റെ ആരോഗ്യ മേഖലയിൽ നൽകിയ നിർണ്ണായക സംഭാവനകൾക്കുള്ള ആദരവാണ് ഈ അംഗീകാരം.

യു. എ. ഇ. ക്കു വേണ്ടി ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിച്ചവരെ അനുസ്മരിക്കുന്നതിനായി പാതകള്‍ നാമകരണം ചെയ്യുന്നതിൻ്റെ ഭാഗമായി അബുദാബി മുനിസിപ്പാലിറ്റി & ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് മഫ്‌റഖ് ആശുപത്രിക്കു സമീപമുള്ള റോഡിന് ഡോക്ടർ ജോർജ്ജ് മാത്യുവിൻ്റെ പേര് നല്‍കിയത്. ഈ റോഡ് ഇനി മുതൽ ജോർജ്ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടും.

രാജ്യത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചതിൻ്റെ അംഗീകാരം തന്നെയാണ് ഈ ആദരവ് എന്നും ഡോ. ജോർജ്ജ് മാത്യു പറഞ്ഞു. നേരത്തെ യു. എ. ഇ. പൗരത്വവും സാമൂഹിക സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി പുരസ്കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അൽ ഐനിലെ ആദ്യ സർക്കാർ ഡോക്ടർ എന്ന അംഗീകാരവും ജോർജ്ജ് മാത്യുവിനാണ്. ശൈഖ് സായിദിൻ്റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്കും പ്രവർത്തനം തുടങ്ങി. 57 വർഷമായി ഡോ. ജോർജ്ജ് മാത്യു യു. എ. ഇ. യിലുണ്ട്. 84-ാംവയസ്സിലും സേവന നിരതനായ അദ്ദേഹം പ്രസിഡൻഷ്യൽ ഡിപ്പാർട്ട്‌ മെന്റിന് കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിൻ്റെ തലവൻ ഡോ. അബ്ദുൽ റഹീം ജാഅഫറിനൊപ്പമാണ് പ്രവർത്തിക്കുന്നത്.

പത്തനംതിട്ട തുമ്പമണിലെ പടിഞ്ഞാറ്റിടത്ത് വീട്ടിലാണ് ജോര്‍ജ് മാത്യു വളര്‍ന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 1965 ല്‍ എം. ബി. ബി. എസ്. പാസായി. പഠനം പൂര്‍ത്തിയായ ഉടന്‍ വിവാഹം. തിരുവല്ല സ്വദേശിനി വത്സയാണ് ഡോക്ടറുടെ പ്രിയതമ. കുവൈറ്റില്‍ നിന്ന് ഇരുവരും ഒരുമിച്ചാണ് 1967 ല്‍ യു. എ. ഇ. യിലേക്ക് എത്തിയത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on അബുദാബിയിലെ റോഡിന് മലയാളിയുടെ പേര് നല്‍കി യു. എ. ഇ. സർക്കാർ

കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു

May 9th, 2024

panakkad-sadiq-ali-shihab-thangal-opened-kmcc-events-office-ePathram

അബുദാബി : സംസ്ഥാന കെ. എം. സി. സി. ക്കു കീഴിൽ പ്രവർത്തനം ആരംഭിച്ച ഇവൻറ് സൊല്യൂഷൻ സ്ഥാപനത്തിൻ്റെ ഓഫീസ് ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെൻ്റർ കെട്ടിടത്തിനു സമീപമാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.

സാമൂഹിക സംഘടനകൾ, വിവിധ കൂട്ടായ്മകൾ, കോർപ്പറേറ്റ് കമ്പനികൾ, സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും ഇവൻറുകൾ, സെമിനാറുകൾ, എക്സിബിഷനുകൾ, കല, കായികം, പരസ്യങ്ങൾ, ഡിജിറ്റൽ ഡിസൈനിംഗ് തുടങ്ങിയവയും ഈ സ്ഥാപനത്തിൽ നിന്നും ചെയ്യാൻ സാധിക്കും.

വിവരങ്ങൾക്ക് : 055 348 63 52 (ഷാനവാസ് പുളിക്കൽ).

- pma

വായിക്കുക: , , , , ,

Comments Off on കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു

Page 11 of 69« First...910111213...203040...Last »

« Previous Page« Previous « എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
Next »Next Page » കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha