അബുദാബി : അപകടങ്ങൾ നടന്ന സ്ഥല ങ്ങളിൽ കാഴ്ച ക്കാരായി നോക്കി നില്‍ക്കുന്ന വരില്‍ നിന്നും ഇനി മുതല്‍ ആയിരം ദിർഹം പിഴ ഇൗടാക്കും. അബുദാബി പോലീസി ന്റെ ട്വിറ്റര്‍, യുട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേയ്സ് ബുക്ക് പേജ് തുട ങ്ങിയ സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ യാണ് വാര്‍ത്ത പുറത്തു വിട്ടത്.
അപകട സ്ഥല ങ്ങളില്‍ എത്തി നോക്കി കാഴ്ച കാണാന്‍ ജനങ്ങൾ തടിച്ചു കൂടുമ്പോള്‍ പോലീ സിനും ആംബു ലന്‍ സിനും അവിടേക്ക് എത്തി പ്പെടാന്‍ കഴിയാതെ വരിക യും രക്ഷാ പ്രവര്‍ ത്ത നങ്ങള്‍ വൈകു കയും ചെയ്യു ന്നതി ലൂടെ അപ കട ത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിക്കു വാന്‍ കഴിയാതെ വരുന്ന സാഹ ചര്യം ഉണ്ടാ യതിനാ ലാണ് ഇത്തരം ഒരു തീരുമാനം കൈ ക്കൊണ്ടത്.
മാത്രമല്ല അപകട ങ്ങളുടെ ചിത്ര ങ്ങളും വീഡിയോ ദൃശ്യ ങ്ങളും മൊബൈല്‍ ഫോണി ലോ ക്യാമറയിലോ പകര്‍ ത്തുന്ന തും സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രചരി പ്പിക്കു ന്നതും നിയമ വിരുദ്ധ മാണ് എന്നും പോലീസ് ഓര്‍മ്മ പ്പെടു ത്തുന്നു.
മറ്റുള്ളവരുടെ ജീവനും സ്വത്തിനും സ്വകാര്യത ക്കും ഭീഷണി യാകുന്ന തിനാൽ തന്നെയാണ് ഇത്തരം കര്‍ശ്ശന നടപടി സ്വീകരിക്കുന്നത് എന്നും അധി കൃതര്‍ വ്യക്ത മാക്കി.