കൊല്ലം : മകന്റെ വിവാഹ ത്തില്‍ പങ്കെടു ക്കുവാന്‍ പി. ഡി. പി. ചെയർ മാൻ അബ്ദുള്‍ നാസര്‍ മദനി ക്ക് ജാമ്യം നിഷേധിച്ച തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് പ്രഖ്യാ പിച്ച ഹര്‍ത്താ ലില്‍ നിന്നും പി. ഡി. പി. പിന്മാറി. അബ്ദുള്‍ നാസര്‍ മദനി യുടെ നിര്‍ദ്ദേ ശത്തെ തുടര്‍ ന്നാണ് ഹർത്താൽ പിൻ വലിച്ചത്. ആഗസ്റ്റ് ഒമ്പതിന് തലശ്ശേരി യില്‍ വെച്ചാണ് മദനി യുടെ മകന്‍ ഒമര്‍ മുക്താ റിന്റെ വിവാഹം.
ഇതില്‍ പങ്കെ ടുക്കു വാനായി മദനി നല്‍കിയ ജാമ്യ ഹര്‍ജി ഇന്നലെ ബാംഗളൂര്‍ കോടതി തളളി യിരുന്നു. വിചാരണ ക്കോടതി വിധിക്ക് എതിരെ നാളെ സുപ്രീം കോടതിയിൽ പുന: പരി ശോധന ഹരജി നൽകും എന്നും സുപ്രീം കോടതി യിൽ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
മദനിയോട് കര്‍ണ്ണാടക ഭരണകൂടം കാണി ക്കുന്നത് കാട്ടു നീതി യാണ് എന്ന് ആരോപിച്ചു കൊണ്ടാണ് പാര്‍ട്ടി നേതൃത്വം സംസ്ഥാന വ്യാപക മായി ഹര്‍ത്താ ലിനു ആഹ്വാനം ചെയ്തി രുന്നത്.