ജനാധിപത്യം സംരക്ഷി ക്കുവാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം : മമതാ ബാനര്‍ജി

July 22nd, 2019

mamata-banerjee-epathram
കൊല്‍ക്കത്ത : രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കു വാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രിയും തൃണ മൂല്‍ കോണ്‍ഗ്രസ്സ് നേതാവു മായ മമതാ ബാനര്‍ജി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര ങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പറു കള്‍ ഉപയോഗിക്കണം.

ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യ ങ്ങളില്‍ മുന്‍പ് വോട്ടിംഗ് യന്ത്ര ങ്ങള്‍ ഉപ യോഗി ച്ചിരുന്നു. പിന്നീട് അവര്‍ അതു നിറുത്തി ബാലറ്റി ലേക്ക് മടങ്ങി. ഇ. വി. എം. മെഷ്യനു കള്‍ ഒഴിവാക്കി എന്തു കൊണ്ട് നമുക്ക് ബാലറ്റ് പേപ്പറു കള്‍ തിരികെ കൊണ്ടു വന്നു കൂടാ എന്നും അവര്‍ ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ കള്ള പ്പണത്തിന്റെ ഒഴുക്ക് തടയണം. രാജ്യത്തെ ജനാധിപത്യം സംരക്ഷി ക്കുന്ന തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നില നിര്‍ത്തുന്നതിനും തെരഞ്ഞെടുപ്പ് പരിഷ്‌കരണം അത്യാവശ്യമാണ്.

തെരഞ്ഞെടുപ്പ് സം വിധാനങ്ങള്‍ പരിഷ്കരി ക്കണം എന്ന് 1995 മുതല്‍ താന്‍ ആവശ്യ പ്പെടു ന്നതാണ് എന്നും അവർ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ജനാധിപത്യം സംരക്ഷി ക്കുവാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം : മമതാ ബാനര്‍ജി

ആള്‍ക്കൂട്ട കൊല പാതകം : നിയമം കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

July 21st, 2019

stop-mob-lynching-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് ആള്‍ക്കൂട്ട കൊല പാതക ങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടി പ്പിച്ച് ഇതിനു എതിരെ നിയമം കൊണ്ടു വരണം എന്നുള്ള സുപ്രീം കോടതി നിർദ്ദേ ശത്തെ പരി ഗണിച്ച് കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ തയ്യാറാ ക്കിയ ബില്‍ പാര്‍ല മെന്റി ല്‍ അവതരി പ്പിക്കും.

സോഷ്യൽ മീഡിയ കൾ വഴി പങ്കു വെക്കുന്ന സന്ദേശ ങ്ങളാണ് ആള്‍ ക്കൂട്ട കൊല പാതക ങ്ങളി ലേക്ക് എത്തി ക്കുന്നത് എന്നാണു വിലയിരുത്തുന്നത്. രാജ്യത്ത് 20 കോടി യോളം പേർ സോഷ്യൽ മീഡിയ ഉപ യോഗി ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ യുമായി ബന്ധപ്പെട്ട കാര്യ ങ്ങൾ ശ്രദ്ധ യോടെ പഠിച്ച് നിയമം തയ്യാറാക്കണം എന്നാണ് നിയമ മന്ത്രാലയ ത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , ,

Comments Off on ആള്‍ക്കൂട്ട കൊല പാതകം : നിയമം കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ക്ക് മൊബൈല്‍ ഫോണിനു വിലക്ക്

July 17th, 2019

gujarat-bans-cell-phones-for-unmarried-women-ePathram
ഗാന്ധി നഗര്‍ : ഗുജറാത്തിലെ ബനാസ്‌ കാണ്ഡാ ജില്ല യിലെ ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ മൊബൈല്‍ ഫോണുകൾ ഉപയോഗി ക്കുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തി.

ജില്ലയിലെ 12 ഗ്രാമങ്ങളില്‍ നിന്നുള്ള 14 ഗ്രാമ മുഖ്യന്മാര്‍ ദന്തിവാഡാ താലൂക്കില്‍ ചേര്‍ന്ന യോഗ ത്തിലാണ് ഈ തീരുമാനം എടുത്തത് എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. യുവതി കളുടെ കയ്യില്‍ നിന്നും ഫോണുകള്‍ കണ്ടെത്തി യാല്‍ മാതാ പിതാക്കള്‍ അതിനു ഉത്തര വാദികള്‍ ആയിരിക്കും എന്നും ഗ്രാമ മുഖ്യർ പ്രഖ്യാപിച്ചു.

ഠാക്കോര്‍ സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പ ക്കാരുടെ മാതാ പിതാ ക്കള്‍ക്ക് ഒന്നര ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ പിഴ ചുമത്തു വാനും സമുദായ നേതൃത്വം തീരുമാനിച്ചു.

* ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി

- pma

വായിക്കുക: , , , , ,

Comments Off on ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ക്ക് മൊബൈല്‍ ഫോണിനു വിലക്ക്

വാഹന റജിസ്ട്രേഷനും പിഴ അടക്കു വാനും കൂടുതൽ കിയോസ്ക്കു കള്‍

July 14th, 2019

pay-traffic-fines-at-smart-self-payment-kiosks-ePathram

അബുദാബി : ഡ്രൈവിംഗ് ലൈസൻസ് പുതുക്കു വാനും വാഹന റജിസ്ട്രേ ഷനും ഗതാഗത പിഴ അടക്കു വാനും വേണ്ടി അബുദാബി യുടെ വിവിധ ഭാഗ ങ്ങളി ലായി 5 പുതിയ സ്മാര്‍ട്ട് കിയോ സ്ക്കു കള്‍ കൂടി സ്ഥാപിച്ചു.

അഡ്നോക്ക് സര്‍വ്വീസ് സെന്ററു കളി ലും ഗതാഗത വകുപ്പ് കേന്ദ്ര ങ്ങളിലും (integrated services center – Tam) ആയി ട്ടാണ് പുതിയവ സ്ഥാപി ച്ചത്. വാഹന ഉടമ കൾ തങ്ങളുടെ തിരിച്ചറിയൽ കാർഡ് (എമി രേറ്റ്സ് ഐ. ഡി.) കിയോസ്‌ക്കു കളിൽ ഉപ യോ ഗിച്ച് വളരെ എളുപ്പ ത്തിൽ വാഹന ങ്ങളു മായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

അബുദാബി കൂടാതെ അലൈന്‍ നഗരത്തില്‍ ആറ് എണ്ണവും അല്‍ ദഫറ യില്‍ ഏഴ് എണ്ണവും അടക്കം ഇപ്പോള്‍, ഗതാഗത വകുപ്പി ന്റെ 38 സ്മാർട്ട് കിയോ സ്ക്കു കള്‍ പ്രവർ ത്തിക്കു ന്നുണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on വാഹന റജിസ്ട്രേഷനും പിഴ അടക്കു വാനും കൂടുതൽ കിയോസ്ക്കു കള്‍

ദേശീയ ചിഹ്നം : വിജ്ഞാപനം ഇറക്കി യിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍

July 11th, 2019

india-national-symbol-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്റെ ദേശീയ പുഷ്പം എന്ന പദവി ഒരു പൂവിനും നല്‍കിയിട്ടില്ല എന്നും ഇതുമായി ബന്ധ പ്പെട്ട് യാതൊരു വിധ വിജ്ഞാപനവും ഇറക്കി യിട്ടില്ല എന്നും കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭ യില്‍ ഉന്നയിച്ച ഒരു ചോദ്യ ത്തിനു മറു പടി ആയിട്ടാണ് കേന്ദ്ര മന്ത്രി നിത്യാനന്ദ റായി ഔദ്യോഗിക സ്ഥിരീ കരണം നല്‍കി യത്.

കടുവ ദേശീയ മൃഗം ആയും മയില്‍ ദേശീയ പക്ഷി യായും പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം – പരി സ്ഥിതി മന്ത്രാലയം 2011 ല്‍ വിജ്ഞാപനം ഇറക്കി യിരുന്നു.

എന്നാല്‍ ദേശീയ പുഷ്പം ഏതാണ് എന്ന് വ്യക്തമാക്കി ഇതുവരെയും മന്ത്രാലയം ഒരു വിജ്ഞാപനം ഇറക്കി യിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ദേശീയ ചിഹ്നം : വിജ്ഞാപനം ഇറക്കി യിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍

Page 49 of 74« First...102030...4748495051...6070...Last »

« Previous Page« Previous « പിൻ സീറ്റിലെ യാത്രക്കാര്‍ക്ക് ഹെൽമറ്റ് നിബ്ബന്ധം ആക്കും
Next »Next Page » അമേരിക്കയില്‍ 57 കാരനെ വളര്‍ത്തു നായ്ക്കള്‍ തിന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha