ന്യൂഡല്‍ഹി : ഭാരതത്തിന്റെ ദേശീയ പുഷ്പം എന്ന പദവി ഒരു പൂവിനും നല്‍കിയിട്ടില്ല എന്നും ഇതുമായി ബന്ധ പ്പെട്ട് യാതൊരു വിധ വിജ്ഞാപനവും ഇറക്കി യിട്ടില്ല എന്നും കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭ യില്‍ ഉന്നയിച്ച ഒരു ചോദ്യ ത്തിനു മറു പടി ആയിട്ടാണ് കേന്ദ്ര മന്ത്രി നിത്യാനന്ദ റായി ഔദ്യോഗിക സ്ഥിരീ കരണം നല്‍കി യത്.
കടുവ ദേശീയ മൃഗം ആയും മയില്‍ ദേശീയ പക്ഷി യായും പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം – പരി സ്ഥിതി മന്ത്രാലയം 2011 ല്‍ വിജ്ഞാപനം ഇറക്കി യിരുന്നു.
എന്നാല്‍ ദേശീയ പുഷ്പം ഏതാണ് എന്ന് വ്യക്തമാക്കി ഇതുവരെയും മന്ത്രാലയം ഒരു വിജ്ഞാപനം ഇറക്കി യിട്ടില്ല എന്നും മന്ത്രി പറഞ്ഞു.