ഇറാനിയന്‍ കപ്പലുകള്‍ കടലില്‍ മുക്കും : ഭീഷണിയുമായി ട്രംപ്

November 23rd, 2026

american-president-donald-j-trump-ePathram
അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാനിയന്‍ കപ്പലുകള്‍ കടലില്‍ മുക്കും എന്ന് യു. എസ്‌. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖ ത്തിൽ ആയിരുന്നു ട്രംപിന്റെ ഭീഷണി. ഹോര്‍മുസ് കടലിടുക്കിന്റെ പരിപൂർണ്ണ നിയന്ത്രണം നിലവില്‍ അമേരിക്കക്ക് ആണെന്നും ട്രംപ് അവകാശപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ നാവിക സേന ഏർപ്പെടുത്തിയ ഉപരോധം വക വെക്കാതെ മേഖല യിലൂടെ വലിയ അളവില്‍ എണ്ണ നീക്കം നടന്നതായും ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ല എന്നും ട്രംപ് ആവര്‍ത്തിച്ചു.

ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാന കരാറിൽ എത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നു. എന്നാൽ വാഷിംഗ്ടൺ മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാകുന്നില്ല.

ഇറാന്‍ ചര്‍ച്ചകള്‍ നീട്ടി ക്കൊണ്ടു പോകുന്നു എന്നും വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാകുന്നില്ല എന്നും ട്രംപ് കുറ്റ പ്പെടുത്തി. ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ല എങ്കിൽ പുതു വര്‍ഷത്തിനു ശേഷം വീണ്ടും സൈനിക ആക്രമണം നടത്താനുള്ള സാദ്ധ്യത എന്നും ട്രംപ് സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഇറാനിയന്‍ കപ്പലുകള്‍ കടലില്‍ മുക്കും : ഭീഷണിയുമായി ട്രംപ്


« ഇ-ഇൻവോയ്സിംഗ് ബോധ വത്കരണ ക്ലാസ് നവംബർ 21ന്
ചിക് ബൈക്ക് മുഷ്‌രിഫ് മാളിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha