ദേശീയ ദിന ത്തിൽ കെ. എസ്‌. സി. കൂട്ട നടത്തം സംഘടി പ്പിക്കും

November 18th, 2017

uae-flag-epathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളു ടെ ഭാഗമായി ഡിസംബർ 2 ശനിയാഴ്ച രാവിലെ കേരള സോഷ്യൽ സെന്റർ അബു ദാബി കോർണിഷില്‍ കൂട്ട നടത്തം സംഘടി പ്പിക്കും. കോർണീഷ് ഹിൽട്ടൺ ഹോട്ട ലി ന്റെ സമീപത്തു നിന്നാണ് കൂട്ട നടത്തം ആരംഭി ക്കുക.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവർ ഈ മാസം 28 നു മുൻപു കേരള സോഷ്യൽ സെന്റർ റിസപ്ഷൻ കൗണ്ട റിൽ റജിസ്റ്റർ ചെയ്യണം. ഡിസംബർ 2 ശനിയാഴ്ച രാവിലെ എട്ടു മണിക്ക് കെ. എസ്‌. സി. യിൽ നിന്നു കോർണിഷിലേക്ക് ബസ്സ് പുറപ്പെടും.

വിവരങ്ങൾക്ക്: 02 – 6314455.

- pma

വായിക്കുക: , , ,

Comments Off on ദേശീയ ദിന ത്തിൽ കെ. എസ്‌. സി. കൂട്ട നടത്തം സംഘടി പ്പിക്കും

ഇറാഖ് – ഇറാൻ അതിർത്തി യിലെ ഭൂചലനം : യു. എ. ഇ. യെ ബാധിച്ചിട്ടില്ല

November 13th, 2017

burj-khalifa-earth-hour-2013-epathram
ദുബായ് : ഇന്നലെ രാത്രി യില്‍ ഇറാഖ് – ഇറാൻ അതിർ ത്തി യില്‍ ഉണ്ടായ ഭൂചലനം യു. എ. ഇ. യെ ബാധിച്ചി ട്ടില്ല എന്ന് ദുബായ് മുനിസി പ്പാലിറ്റി.

ദുബായിൽ നിന്ന് 1,378 കിലോ മീറ്റർ അകലെ യാണ് ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം.  റിക്ടർ സ്കെയിൽ 7.3 തീവ്രത യിൽ ഉണ്ടായ ഭൂചലനം നിരവധി പേരുടെ മരണ ത്തിനും വൻ നാശ നഷ്ട ത്തിനും ഇട യാക്കി.

ദുബായിലെ ഏതാനും ബഹുനില കെട്ടിടങ്ങളിൽ താമസി ച്ചിരുന്ന വർക്ക് ഭൂചലന ത്തിന്റെ പ്രകമ്പനം അനു ഭവ പ്പെട്ടു. ഇതു പ്രകാരം സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രച രിച്ച ചില വാര്‍ത്തകള്‍ ജനങ്ങളെ പരി ഭ്രാന്തി യില്‍ ആക്കിയിരുന്നു.

ഭൂചലനം ഉണ്ടാകു മ്പോൾ നിരീക്ഷി ക്കുവാ നായി ഉയർന്ന നില കളുള്ള കെട്ടിട ങ്ങളിൽ ദുബായ് മുനി സിപ്പാ ലിറ്റി സ്മാർട്ട് സിസ്റ്റം ആരംഭി ച്ചിരുന്നു.

ഇതനുസരിച്ച് അടിയന്തര രക്ഷാ പ്രവർത്തനം നടത്തു വാനുള്ള പദ്ധതിയും ഒരുക്കി യിട്ടുണ്ട്. അതു കൊണ്ട് തന്നെ കെട്ടിട ങ്ങളിൽ നിന്നും പുറത്ത് ഇറങ്ങു വാനു ള്ള മുന്നറിയിപ്പും ഇന്നലെ രാത്രി നല്‍കി യിരു ന്നില്ല എന്നും അധികൃതർ അറിയിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on ഇറാഖ് – ഇറാൻ അതിർത്തി യിലെ ഭൂചലനം : യു. എ. ഇ. യെ ബാധിച്ചിട്ടില്ല

അബുദാബി പോലീസ് പുതിയ യൂണി ഫോമില്‍

November 12th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : പോലീസ് സേന യുടെ അറുപതാം വാര്‍ ഷിക ത്തിന്റെ ഭാഗ മായി അബുദാബി പോലീ സിന്റെ യൂണി ഫോമില്‍ മാറ്റം.

ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന പരിപാടി യിലാണ് അബുദാബി പോലീസ് ചീഫ് കമാന്‍ ഡര്‍ മേജര്‍ ജനറല്‍ മുഹ മ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി പുതിയ യൂണി ഫോം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പച്ച നിറ ത്തിലുള്ള പരമ്പരാ ഗത പോലീസ് വേഷ ത്തില്‍ നിന്നും മാറി വിവിധ പദവി കള്‍ക്ക് അനു സരിച്ച് ഇളം തവിട്ട്, കടും ചാരം, കടും നീല എന്നീ നിറ ങ്ങളി ലായി രിക്കും. നവം ബര്‍ 21 മുതല്‍ അബുദാബി പോലീ സിനെ കാണുക.

ചുവന്ന ഷൂസിന് പകരം വകുപ്പുകള്‍ അനു സരിച്ച് കറുപ്പും വെളുപ്പും ഷൂ ഉപയോഗി ക്കും. സ്യൂട്ട്, ടൈ എന്നിവ യൂണി ഫോമി ന്റെ ഭാഗ മായിട്ടുണ്ട് എന്ന ഒരു പ്രത്യേകത കൂടി യുണ്ട്.

new-uniform-2017-abudhabi-police-ePathram
ജനറല്‍ പോലീസ്, ഓഫീസ് വിഭാഗം, പ്രത്യേക സേന, പട്രോളിംഗ് വകുപ്പ്, വനിതാ പോലീസ് എന്നി ങ്ങനെ തരം തിരിച്ചുള്ള താണ് പുതിയ യൂണിഫോം.

ജനറൽ പോലീസി ലുള്ളവർ ഇളം തവിട്ട് നിറ മുള്ള സ്യൂട്ടും തൊപ്പിയും കറുത്ത ഷൂസും ധരിക്കും. ഓഫീസ് വിഭാഗ ത്തി ലുള്ള വര്‍ ഇളം തവിട്ട് നിറ മുള്ള യൂണി ഫോമും കറുത്ത ഷൂസ് എന്നിവ യും മിലിട്ടറി സേന യുടേതിന് സമാനമായ ചാര നിറ ത്തിലുള്ള യൂണി ഫോമും ഷൂ വും പ്രത്യേക സേനാ വിഭാഗ ത്തിനും ഓഫീസ് വിഭാഗ ത്തി ന്റെതു പോലെ യുള്ള യൂണി ഫോ മും ചാര നിറ ത്തിലുള്ള ഷൂ വും പട്രോളിംഗ് വകുപ്പിന് നല്‍കി യിരി ക്കുന്നത്.

വനിതാ പൊലീസിൽ ഓഫീസ് വിഭാഗ ത്തില്‍ കടും ചാര നിറവും പട്രോളിംഗ് വിഭാഗ ത്തില്‍ കടും നീല നിറ വും ആയിരിക്കും.

 

- pma

വായിക്കുക: , , ,

Comments Off on അബുദാബി പോലീസ് പുതിയ യൂണി ഫോമില്‍

സുധീർ കുമാർ ഷെട്ടി ‘പിങ്കാര രാജ്യോ ത്സവ പ്രശസ്തി‘ പുരസ്കാരം ഏറ്റു വാങ്ങി

November 9th, 2017

sudhir-kumar-shetty-epathram
അബുദാബി : സാമൂഹിക സേവന മേഖല യിലും സംരംഭ കത്വത്തിലും നല്കിയ ആജീവനാന്ത മികവ് പരി ഗണിച്ച് കന്നഡ വാരിക പിങ്കാര നല്കുന്ന ‘പിങ്കാര രാജ്യോത്സവ പ്രശസ്തി’ പുരസ്‌കാരം യു. എ. ഇ. എക്‌സ്‌ ചേഞ്ച് ഗ്രൂപ്പ് പ്രസിഡണ്ടും ഡയറക്ടര്‍ ബോര്‍ഡ് അംഗവു മായ വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഏറ്റു വാങ്ങി.

മംഗലാ പുരത്തു നടന്ന കർണാടകോത്സവ ത്തിൽ മംഗലാ പുരം ഭദ്രാ സനാ ധിപൻ ബിഷപ്പ് ഡോ. അലോ ഷ്യസ് പോൾ ഡിസൂസ യിൽ നിന്നാണ് പുരസ്‌കാരം സ്വീകരി ച്ചത്.

മംഗളൂരു സൗത്ത് എം. എൽ. എ. ജെ. ആർ. ലോബോ, കൊങ്കണി സാഹിത്യ അക്കാദമി മുൻ അദ്ധ്യ ക്ഷൻ റോയ് കസ്‌റ്റ ലിനോ, പിങ്കാര വീക്കിലി എഡിറ്റർ റെയ്മണ്ട് ഡി. കുഞ്ഞോ തുടങ്ങിയ പ്രമുഖ രുടെ സാന്നിദ്ധ്യ ത്തി ലാണ് ചടങ്ങ് നടന്നത്. ഒരു മല യാളിക്ക് ഈ പുരസ്‌ കാരം ലഭി ക്കുന്നത് ഇതാദ്യമാണ്.

കാസര്‍കോട് എന്‍മകജെ സ്വദേശി യായ അദ്ദേഹം നിര വധി പേര്‍ക്ക് തൊഴില്‍ നല്‍കു വാനും വ്യക്തിത്വ പ്രാവീണ്യ വികസന ത്തിനും ഗണ്യമായ സംഭാവന കള്‍ നല്കിയ കാര്യം വിശി ഷ്ടാതിഥി കള്‍ അനുസ്മരിച്ചു.

ഔദ്യോഗിക ചുമതല കള്‍ക്കൊപ്പം സാമൂഹ്യ – സാം സ്കാ രിക – ജീവ കാരുണ്യ പ്രവര്‍ത്തന സേവന രംഗ ങ്ങളില്‍ സജീവ മായി ഇടപെടുന്ന സുധീര്‍ ഷെട്ടി അബു ദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ച റല്‍ സെന്റര്‍ പ്രസിഡണ്ട് പദവി അലങ്കരി ച്ചിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാ രിന്റെ ഇന്ത്യാ ഡെവ ലപ്പ്‌ മെന്റ് ഫൌണ്ടേ ഷന്‍ ഫോര്‍ ഓവര്‍ സീസ് ഇന്ത്യന്‍സ് ബോര്‍ഡ് അംഗ മാണ്.

തന്റെ തൊഴിൽ രംഗത്തും വ്യക്തി ജീവിത ത്തിലും ഏറ്റവും വലിയ മാതൃക യും സ്വാധീനവു മായ ഡോ. ബി. ആർ. ഷെട്ടി യുടെ സേവന ങ്ങളും മാർഗ്ഗ നിർ ദ്ദേശങ്ങളു മാണ് തന്റെ വലിയ ഊർജ്ജം എന്ന് സുധീർ കുമാർ ഷെട്ടി മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on സുധീർ കുമാർ ഷെട്ടി ‘പിങ്കാര രാജ്യോ ത്സവ പ്രശസ്തി‘ പുരസ്കാരം ഏറ്റു വാങ്ങി

ചരിത്ര ത്തിലേക്ക് കടന്നു ചെല്ലാൻ ‘ലൂവ്റെ അബു ദാബി’ തുറന്നു

November 9th, 2017

jean-nouvel’s-spectacular-louvre-abu-dhabi-ePathram
അബുദാബി : സാദിയാത്ത് ഐലന്‍ഡിലെ ‘ലൂവ്റെ അബു ദാബി’ മ്യൂസിയ ത്തിന്റെ ഉല്‍ഘാടനം വര്‍ണ്ണാഭ മായ ചടങ്ങു കളോടെ നടന്നു.

ഫ്രഞ്ച് പ്രസി ഡണ്ട് ഇമ്മാനുവൽ മക്രോ, യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധി കാരി യു മായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അബു ദാബി കിരീടാവ കാശി യും യു. എ. ഇ. സായുധ സേനാ ഉപ സർവ്വ സൈന്യാ ധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്നാണ് ‘ലൂവ്റെ അബു ദാബി’ ഉദ്ഘാടനം നിർ വ്വ ഹിച്ചത്.

ചടങ്ങിൽ വിവിധ ലോക നേതാക്കളും ഭരണാ ധിപ ന്മാരും മന്ത്രി മാരും അടക്കം നിരവധി പ്രമുഖർ സംബ ന്ധിച്ചു.

‘ലൂവ്റെ അബു ദാബി’ യിലേക്ക് നവംബര്‍ 11 ശനി യാഴ്ച മുതല്‍ പൊതു ജന ങ്ങൾക്ക് പ്രവേശനം അനു വദി ക്കും. 13 വയസ്സി ല്‍ താഴെ യുള്ള കുട്ടി കള്‍ക്ക് പ്രവേശനം സൗജന്യ മാണ്. 13 വയസ്സു മുതല്‍ 22 വയസ്സു വരെ ഉള്ള വർക്കും വിദ്യാഭ്യാസ പ്രഫഷ ണലു കൾക്കും 30 ദിര്‍ഹം ടിക്കറ്റ് നിരക്കു പ്രഖ്യാപി ച്ചിട്ടുണ്ട്.

മുതി ര്‍ന്ന വര്‍ക്ക് 60 ദിര്‍ഹം ടിക്കറ്റ് നിരക്ക് ഏര്‍പ്പെടു ത്തിയി ട്ടുണ്ട്. അംഗ വൈകല്യ മുള്ള വര്‍ക്ക് ഒരു സഹായി യോടൊപ്പം സൗജന്യ പ്രവേശനം നല്‍കും.

ശനി, ഞായർ, ചൊവ്വ, ബുധൻ ദിവസ ങ്ങളിൽ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയും വ്യാഴം, വെള്ളി ദിവസ ങ്ങളിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ യുമാണ് ‘ലൂവ്റെ അബു ദാബി’ യുടെ പ്രവർ ത്തന സമയം. തിങ്കളാഴ്ച അവധി ആയിരിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ചരിത്ര ത്തിലേക്ക് കടന്നു ചെല്ലാൻ ‘ലൂവ്റെ അബു ദാബി’ തുറന്നു

Page 106 of 157« First...102030...104105106107108...120130140...Last »

« Previous Page« Previous « ഖോർഫക്കാൻ ബീച്ചിൽ ‘ഫിറ്റ്നസ്സ് ചലഞ്ച് 30 – 30’ വെള്ളിയാഴ്ച
Next »Next Page » സുധീർ കുമാർ ഷെട്ടി ‘പിങ്കാര രാജ്യോ ത്സവ പ്രശസ്തി‘ പുരസ്കാരം ഏറ്റു വാങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha