അബുദാബി : കേരള ത്തിൽ നിന്നും ഏറ്റവും അധികം പേർ തൊഴിൽ ചെയ്യുന്ന യു. എ. ഇ. യിൽ സാങ്കേതിക വൈദഗ്ദ്യ പരിശീലന കേന്ദ്രം സ്ഥാപി ക്കുവാനായി ശ്രമ ങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു എന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ.
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്‍റെ മാതൃക യില്‍ അന്താ രാഷ്‌ട്ര നിലവാര ത്തിൽ ആയി രിക്കും അബു ദാബി യില്‍ തുടങ്ങുന്ന സ്ഥാപനം. അത് കൊണ്ട് തന്നെ മലയാളി കള്‍ക്ക് പുറമെ യു. എ. ഇ. സ്വദേശി കള്‍ക്കും ഇവിടെ സാങ്കേതിക വൈദഗ്ധ്യ പരിശീലനം നല്‍കുവാന്‍ സാധിക്കും.
ഇതിലൂടെ കേരള ത്തിലെ ഐ. ടി. ഐ. കളെ അന്താ രാഷ്‌ട്ര നിലവാര ത്തിലേക്ക് കൊണ്ടു വരുവാനും കഴിയും എന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫ ഷണൽ ഗ്രൂപ്പ് (ഐ. ബി. പി. ജി.) അബു ദാബി യിൽ സംഘ ടിപ്പിച്ച ശില്പ ശാല യിൽ സംസാ രിക്കുക യായിരുന്നു മന്ത്രി.
അബുദാബി നാഷണൽ എക്സിബിഷൻ സെന്റ റിൽ നടക്കുന്ന വേള്‍ഡ് സ്കില്‍സ് സമ്മിറ്റിൽ പങ്കെടുക്കു വാനായി എത്തിയ തായി രുന്നു മന്ത്രി ടി. പി. രാമ കൃഷ്ണൻ.
അബുദാബി സോഫിറ്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫഷണൽ ഗ്രൂപ്പ് (ഐ. ബി. പി. ജി.) വൈസ് ചെയർ മാനും ലുലു ഗ്രൂപ്പ് മേധാവി യുമായ എം. എ. യൂസഫലി, കേന്ദ്ര വൈദഗ്ധ്യ വികസന സംരംഭകത്വ മന്ത്രാലയം ജോയിൻറ് സെക്രട്ടറി രാജേഷ് അഗർ വാൾ, അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർ മാൻ ശശി ധരൻ നായർ, തൊഴിൽ പരിശീലന കേന്ദ്രം മേധാവി ഡോക്ടര്‍. ശ്രീറാം വെങ്കട്ട രാമൻ തുടങ്ങിയവർ സംബന്ധിച്ചു.
കേരളത്തിൽ നിക്ഷേപം നടത്തു വാൻ വ്യവസായി കളേ യും സംരംഭ കരേയും ക്ഷണി ക്കുവാനും കേരള ത്തിലെ വിനോദ സഞ്ചാര മേഖല കളിലെ സാധ്യത കളെ പര മാവധി ഉപ യോഗ പ്പെടു ത്തുവാനുള്ള പദ്ധതി കളെ പരി ചയ പ്പെടുത്തു വാനും വേള്‍ഡ് സ്കില്‍സ് സമ്മിറ്റ് വഴി സാധിച്ചു എന്നും മന്ത്രി ടി. പി. രാമകൃഷ്ണൻ പറഞ്ഞു.