അബുദാബി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗ ത്തിന്റെ അപകടം പൊതു ജനങ്ങളെ ബോദ്ധ്യ പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ANTI DRUG INITIATIVE 2022 എന്ന പേരില്‍ അബുദാബി ഇന്ത്യൻ ഇസ്ലാഹി സെന്റര്‍ ബോധ വല്‍ക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.
യു. എ. ഇ. ദേശീയ ദിനത്തില്‍ ഡിസംബർ 2 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന പരിപാടിയില്‍ പ്രമുഖ ഫാമിലി കൗൺസിലറും മോട്ടിവേഷൻ സ്പീക്കറുമായ ഡോക്ടർ. ജൗഹർ മുനവ്വർ, “മാറുന്ന ലോകം, മയങ്ങുന്ന മക്കൾ” എന്ന വിഷയത്തിലും ഷാർജ അൽ അസീസ് മസ്ജിദ് ഇമാം ഹുസ്സൈൻ സലഫി ‘ധാർമികതയുടെ വീണ്ടെടുപ്പിന്’ എന്ന വിഷയ ത്തിലും സംസാരിക്കും എന്ന് ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ലഹരിക്ക് അടിമയായി സ്വയം നശിക്കുന്ന യുവ തലമുറ നഷ്ടപ്പെടുത്തുന്നത് സ്വന്തം ഭാവി യും നല്ല നാളെയും ആണ്. ഇതിനെതിരെ ശക്തമായ ബോധ വത്കരണം അനിവാര്യം ആണെന്നും അബു ദാബി ഇന്ത്യൻ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ടും പ്രമുഖ കാര്‍ഡിയോള ജിസ്റ്റുമായ ഡോക്ടർ ബഷീർ മുഹമ്മദ് അഭിപ്രായപ്പെട്ടു. ലഹരിക്ക് അടിമപ്പെട്ട് പൗരന്റെ ഉത്തരവാദിത്വവും ധാര്‍മിക ബോധ വും മറന്നു പോകുന്ന ഒരു ജനതയായി മാറുന്നത് അപലപനീയം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോക്ടർ ബഷീറിനെ കൂടാതെ സെന്റര്‍ സെക്രട്ടറി അബ്ദുൾ റഹ്മാൻ സെയ്തുട്ടി, മർക്കസ് മാലിക്ക് ബിൻ അനസ് പ്രിൻസിപ്പൽ സയീദ് അൽ ഹികമി, ജനറൽ സെക്രട്ടറി മുഹമ്മദ് യാസിർ വി. കെ. എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.
വെള്ളിയാഴ്ച രാത്രി ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ANTI DRUG INITIATIVE 2022 എന്ന പ്രോഗ്രാമിലേക്ക് അബുദാബി യുടെ വിവിധ ഭാഗങ്ങ ളിൽ നിന്നും സൗജന്യ വാഹന സൗകര്യം ഒരുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും എന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.