അബുദാബി : പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ ഒന്നര പതിറ്റാണ്ടു കൊണ്ട് കെട്ടിപ്പടുത്ത, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് അബു ദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എ. ഡി. എക്സ്.) വിജയകരമായി ലിസ്റ്റ് ചെയ്തു. എ ഡി എക്സില്‍ നടന്ന ചടങ്ങില്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍, എ. ഡി. എക്‌സ്. ചെയര്‍മാന്‍ ഹിഷാം ഖാലിദ് മാലക്ക് എന്നിവര്‍ വ്യാപാരത്തിന് തുടക്കം കുറിച്ചു കൊണ്ട് ബെല്‍ റിംഗ് ചെയ്തു.
ആദ്യ മണിക്കൂറില്‍ തന്നെ ബുര്‍ജീല്‍ ഓഹരികള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ചു. ലിസ്റ്റ് ചെയ്യുമ്പോള്‍ 2 ദിര്‍ഹം ആയിരുന്നു ഒരു ഓഹരി യുടെ മൂല്യം. വ്യാപാരം തുടങ്ങിയത് 2.31 ദിര്‍ഹത്തില്‍. ഇത് ആദ്യ മണിക്കൂറില്‍ 2.40 വരെ ഉയര്‍ന്നു. ‘ബുര്‍ജീല്‍’ ചിഹ്നത്തിന് കീഴില്‍ ഇന്‍റര്‍ നാഷണല്‍ സെക്യൂരിറ്റീസ് ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍ (ഐ. എസ്. ഐ. എന്‍.) ‘AEE01119B224’ ലാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് വ്യാപാരം തുടങ്ങിയത്.
ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അബുദാബിയില്‍ തന്നെ കമ്പനി ലിസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം ഉണ്ട് എന്ന് ഡോ. ഷംഷീര്‍ പറഞ്ഞു.
വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായ സംരംഭ കര്‍ക്കും ആളുകള്‍ക്കും യു. എ. ഇ. നല്‍കുന്ന അവസര ങ്ങളുടെ തെളിവാണ് ബുര്‍ജീലിന്‍റെ വളര്‍ച്ച. നിക്ഷേപ കേന്ദ്രം എന്ന നിലയിലുള്ള അബുദാബിയുടെ പങ്ക് സുദൃഢ മാക്കു വാനും സ്വകാര്യ മേഖലയുടെ വിപുലീകരണത്തിലൂടെ യു. എ. ഇ. യുടെ മൂലധന വിപണി ശക്തമാക്കുവാനും ഉള്ള ശ്രമങ്ങള്‍ക്ക് ഐ. പി. ഒ. പിന്തുണയേകും.
ബുര്‍ജീല്‍ ഹോള്‍ദിംഗ്സിനെ എ. ഡി. എക്‌സ്. പ്ലാറ്റ് ഫോമി ലേക്ക് സ്വാഗതം ചെയ്യുന്നു എന്നും വിജയ കരമായ ഐ. പി. ഒ. ക്ക് കമ്പനി യെ അഭിനന്ദിക്കുന്നു എന്നും ചടങ്ങില്‍ സംസാരിച്ച എ. ഡി. എക്‌സ്. ചെയര്‍മാന്‍ ഹിഷാം ഖാലിദ് മാലക് പറഞ്ഞു. വ്യക്തമായ കാഴ്ച പ്പാടും മികവിനോടുള്ള പ്രതി ബദ്ധതയും ഉള്ള സംരംഭകര്‍ക്കും കമ്പനി കള്‍ക്കും ലിസ്റ്റ് ചെയ്യപ്പെട്ട മുന്‍നിര കമ്പനികളായി എങ്ങനെ ഉയരാം എന്നതിന്‍റെ ഉദാഹരണമാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.