ദുബായില്‍ പാർക്കിംഗ് മേഖലയുടെ ഉത്തരവാദിത്വം ‘പാർക്കിൻ’ എന്ന സ്ഥാപനത്തിന്

January 6th, 2024

vehicle-parking-in-dubai-roads-with-parkin-ePathram
ദുബായ് : പാർക്കിൻ എന്ന പേരിൽ പുതിയ കമ്പനി ആരംഭിക്കുന്നു. ദുബായിലെ വാഹനങ്ങളുടെ പാർക്കിംഗ് സംബന്ധിച്ചുള്ള നിയന്ത്രണമാണ് പുതിയ സ്ഥാപനത്തിൻ്റെ ഉത്തരവാദിത്വം. വ്യക്തികൾക്ക് പെർമിറ്റുകൾ നൽകുക, പാർക്കിംഗ് സ്ഥലങ്ങൾ രൂപകൽപന ചെയ്യുക, പാർക്കിംഗ് സ്ഥാപിക്കൽ, നിയന്ത്രിക്കൽ, പെർമിറ്റ് നൽകൽ എന്നിവയും ‘പാർക്കിൻ’ മേൽനോട്ടം വഹിക്കും.

ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) യും പാർക്കിൻ പി‌. ജെ‌. എസ്‌. സി. യും തമ്മിൽ ഫ്രാഞ്ചൈസി കരാറിലൂടെ ചുമതലകൾ കൈമാറും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജവാൻമാരെ ആദരിക്കും

January 5th, 2024

salute-the-real-heroes-samskarikha-vedhi-ePathram
അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി സാംസ്കാരിക വേദി, 30 മുൻ കാല ഇന്ത്യൻ സൈനികരെ ആദരിക്കുന്നു. ഇപ്പോൾ യു. എ. ഇ. യിൽ ജോലി ചെയ്യുന്ന മുൻ കാല സൈനികരെയാണ് 2024 ജനുവരി 28 ഞായറാഴ്ച ഉച്ചക്ക് മുസ്സഫയിൽ നടക്കുന്ന ചടങ്ങിൽ അബുദാബി സാംസ്കാരിക വേദി ആദരിക്കുക.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഭരത് മുരളി നാടകോത്സവം ‘കെ. പി. ബാബുവിൻ്റെ പൂച്ച’ ശ്രദ്ധേയമായി

January 5th, 2024

ksc-drama-fest-biju-kottila-k-p-babuvinte-poocha-ePathram
അബുദാബി : പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവ ത്തിലെ നാലാം ദിനം ചേതന റാസൽ ഖൈമയുടെ ‘കെ. പി. ബാബുവിൻ്റെ പൂച്ച’ എന്ന നാടകം സമകാലീനത കൊണ്ടും അവതരണ രീതി കൊണ്ടും ശ്രദ്ധേയമായി.

ജാനാധിപത്യത്തിൻ്റെ നാലാം തൂണ് എന്നു വിശേഷിപ്പിക്കുന്ന മാധ്യമ രംഗത്തെ പോരായ്മകൾ നാടകം വരച്ചു കാട്ടുന്നു. ശരിയായ രീതിയിലുള്ള മാധ്യമ പ്രവർത്തന ആവശ്യകത നാടകം പറയുന്നു. രചനയും സംവിധാനവും നിർവ്വഹിച്ചത് യു. എ. ഇ. യിലെ അറിയപ്പെടുന്ന നാടക പ്രവർത്തകൻ ബിജു കൊട്ടില.

ഇരുപത്തിയാറോളം അഭിനേതാക്കൾ ഈ നാടകത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബിജു കൊട്ടില, സുർജിത് വാസുദേവൻ, ആതിര, ജ്യോതിഷ്, ഫായിസ്, അഖില, സിയ സുജിത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.

സംഗീത സന്നിവേശം നൽകിയത് പന്ത്രണ്ടുകാരിയായ നന്ദിത ജ്യോതിഷ്. പ്രകാശ് പാടിയിൽ പ്രകാശ വിതാനവും രഞ്ജിത്ത്, സോജു, പ്രജീഷ് എന്നിവർ രംഗ സജ്ജീകരണവും കൈകാര്യം ചെയ്തു.

നാടകോത്സവം അഞ്ചാം ദിവസമായ ജനുവരി ആറ് ശനിയാഴ്ച രാത്രി 8.30 ന് ഹസീം അമരവിളയുടെ സംവിധാന ത്തിൽ അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിക്കുന്ന സോവിയറ്റ് സ്റ്റേഷൻ കടവ് എന്ന നാടകം അരങ്ങേറും. FB

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാമുക്കോയ സ്മാരക പുരസ്‌കാരം വിനോദ് കോവൂരിന് സമ്മാനിക്കും

January 5th, 2024

actor-vinod-kovoor-ePathram

ദുബായ് : അന്തരിച്ച പ്രമുഖ നടൻ മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു. എ. ഇ.) ഏർപ്പെടുത്തിയ മാമുക്കോയ സ്മാരക പുരസ്കാരം ചലച്ചിത്ര-സീരിയൽ നടൻ വിനോദ് കോവൂരിനു സമ്മാനിക്കും.

മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി യുടെ ആഭിമുഖ്യത്തിൽ 2024 ജനുവരി 27 ശനിയാഴ്ച വൈകുന്നേരം ദുബായ് ക്രസൻറ് ഹൈസ്‌കൂൾ മൈതാനിയിൽ സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ’ എന്ന പരിപാടിയിൽ വെച്ച് സാമൂഹ്യ-സാംസ്‌കാരിക-സിനിമ മേഖലയിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ വിനോദ് കോവൂരിനു മാമുക്കോയ സ്മാരക പുരസ്‌കാരം സമ്മാനിക്കും എന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ

January 5th, 2024

vps-group-dr-shamsheer-vayalil-with-lulu-group-m-a-yusuf-ali-ePathram
അബുദാബി : പ്രവാസ ജീവിതത്തിൽ 50 വർഷം പിന്നിട്ട എം. എ. യൂസഫലിയുടെ സമാനതകൾ ഇല്ലാത്ത പ്രവർത്തനങ്ങൾക്ക്‌ ആദരവുമായി നിർദ്ധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോക്ടർ ഷംഷീർ വയലിൽ.

സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയായി മാനവികമായ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത എം. എ. യൂസഫലിയിൽ നിന്നുള്ള പ്രചോദനമായാണ് കുട്ടികൾക്കും കുടുംബ ങ്ങൾക്കും ആശ്വാസകരമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്.

ജന്മനാലുള്ള ഹൃദയ രോഗങ്ങൾ അനുഭവിക്കുന്ന 50 കുട്ടികൾക്കാണ് സൗജന്യമായി സർജറികൾ നൽകുക. ഇത്തരം കേസുകളിൽ ശസ്ത്ര ക്രിയക്ക് ഭാരിച്ച ചെലവ് വരുന്നതിനാൽ പ്രതിസന്ധിയിൽ ആവുന്ന നിർദ്ധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങും ആയി തീരും പുതിയ സംരംഭം.

എം. എ. യൂസഫലിയുടെ മൂത്ത മകളും വി. പി. എസ്. ഹെൽത്ത് കെയർ വൈസ് ചെയർ പേഴ്സണുമായ ഡോ. ഷബീന യൂസഫലി യുടെ ഭർത്താവായ ഡോ. ഷംഷീർ വയലിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പ് ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനുമാണ്.

കുരുന്നുകൾക്ക് വേണ്ടിയുള്ള കാരുണ്യ പദ്ധതി, ആയിരങ്ങൾക്ക് സ്നേഹ സ്പർശമേകുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി യുടെ സേവന നിരതമായ ജീവിതത്തിൻ്റെ സന്ദേശം പുതു തലമുറ യിലേക്ക് പകരാൻ വഴിയൊരുക്കും.

വി. പി. എസ്. ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ യു. എ. ഇ. യി ലെയും ഇന്ത്യയിലെയും ഒമാനിലെയും ആശുപത്രി കളിലൂടെയാണ് പദ്ധതി നടപ്പാക്കുക.

dr-shamsheer-dr-shabeena-yusuffali-with-m-a-yusuffali-and- wife-shabira-yusuffali-ePathram

മനുഷ്യത്വ പരമായ ഇടപെടലുകൾ കുടുംബത്തിൻ്റെ തന്നെ ഭാഗമാണ് അതേ പാതയിലൂടെ എം. എ. യൂസഫലിയുടെ യു. എ. ഇ. യിലെ അര നൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമം എന്നും ഡോ. ഷംഷീർ പറഞ്ഞു. വെല്ലുവിളികൾ നേരിടുന്ന കുട്ടികളോടും കുടുംബങ്ങളോടും ഉള്ള സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഭാഗമായി പദ്ധതി മാറട്ടെ.

കുട്ടികളുടെ സർജറിയും ചികിത്സയും ഏറ്റെടുക്കുന്നതിലൂടെ അതിരുകൾ ഇല്ലാതെ സ്വപ്നം കാണാനും വളരാനും അവർക്ക് അവസരം ലഭിക്കട്ടെ എന്നും അദ്ദേഹം പ്രതീക്ഷ പങ്കു വച്ചു.

ആഗോള സംരംഭകനായ എം. എ. യൂസഫലി യുടെ ജൈത്ര യാത്രയുടെ തുടക്കം 1973 ഡിസംബർ 31 ന് ദുബായിലെ റാഷിദ് പോർട്ടിൽ ഇറങ്ങിയതോടെയാണ്. ചെറിയ തുടക്കത്തിലൂടെ വളർച്ചയിലേക്ക് നടന്നു കയറിയ അദ്ദേഹത്തിൻ്റെ യു. എ. ഇ. യിലെ അര നൂറ്റാണ്ട് കാലത്തെ പ്രവാസ ലോകവും ഭരണാധി കാരികളും ഏറെ ആദരവോടെയാണ് കാണുന്നത്.

ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി പേർക്ക് ആശ്വാസമായ യൂസഫലിയോടുള്ള ആദരവായി കുടുംബത്തിൽ നിന്ന് തന്നെയുള്ള പുതിയ പദ്ധതി വിവിധ രാജ്യങ്ങളിലെ കുട്ടികൾക്ക് സഹായ ഹസ്തമേകും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

35 of 1,30810203435364050»|

« Previous Page« Previous « ഭരത് മുരളി നാടകോത്സവം ‘മരണ ക്കളി’ അരങ്ങേറി
Next »Next Page » മാമുക്കോയ സ്മാരക പുരസ്‌കാരം വിനോദ് കോവൂരിന് സമ്മാനിക്കും »



  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine