ബാഡ്മിന്റൻ ടൂർണമെന്റിനു തുടക്കമായി

February 8th, 2015

badminton-epathram

അബുദാബി : ഇന്ത്യ സോഷ്യൽ സെന്ററില്‍ മുപ്പത്തി എട്ടാമത് ഐ. എസ്. സി. അപ്പെക്സ് ബാറ്റ്മിന്റൻ ടൂർണമെന്റിനു തുടക്ക മായി. വിവിധ രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറോളം കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്‍റ് രണ്ടു വിഭാഗ ങ്ങളില്‍ ആണ് നടക്കുക.

ഇന്ത്യ, യൂറോപ്പ്, ബഹ്‌റൈന്‍, ഖത്തര്‍, ഇന്തോനീഷ്യ, മലേഷ്യ, ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ പങ്കെടുക്കുന്ന ‘സൂപ്പർ സീരിസ്’ എന്ന പേരി ലുള്ള അന്താരാഷ്ട്ര നിലവാര ത്തിലുള്ള ടൂര്‍ണ്ണമെന്റും യു. എ. ഇ. നിവാസി കൾക്കായി ‘ ഓപ്പണ്‍ യു. എ. ഇ. സീരിസ് ‘ എന്ന പേരി ലുള്ള മത്സരവും വരും ദിവസ ങ്ങളിലായി നടക്കും.

യു. എ. ഇ. നിവാസികൾക്ക് അന്താരാഷ്‌ട്ര കളിക്കാരുമായി മത്സരി ക്കാനുള്ള അവസരം ലഭിക്കും എന്നതാണ് ടൂർണമെന്റിന്റെ പ്രത്യേകത.

ജേതാക്കള്‍ക്കായി മൊത്തം എഴുപതിനായിരം ദിർഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കും. ഫെബ്രുവരി 20 നു നടക്കുന്ന സമാപന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്ര മേള

February 6th, 2015

short-film-competition-epathram
അബുദാബി : പ്രമുഖ ചലച്ചിത്രകാരനും നിരൂപകനു മായിരുന്ന ചിന്ത രവി യുടെ സ്മരണാര്‍ത്ഥം കേരളാ സോഷ്യല്‍ സെന്റര്‍ ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 27 ന് നടക്കുന്ന ചലച്ചിത്രോത്സവ ത്തിന് മുന്നോടി യായി 22 മുതല്‍ മലയാള ത്തിലെ ശ്രദ്ധേയ മായ സിനിമ കളുടെ പ്രദര്‍ശനവും പ്രമുഖര്‍ നയിക്കുന്ന സംവാദവും ഉണ്ടായിരിക്കും.

ടൈറ്റില്‍ ഉള്‍പ്പെടെ പത്ത് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള മലയാള ചിത്രങ്ങളായിരിക്കും മത്സരത്തിന് പരിഗണിക്കുക. അഭിനേതാക്കള്‍, സംവിധായകര്‍ തുടങ്ങി സിനിമ യുടെ എല്ലാ മേഖല കളിലും ഉള്ളവര്‍ യു. എ. ഇ. യില്‍ റെസിഡന്റ് വിസ ഉള്ളവര്‍ ആയിരി ക്കണം.

പ്രത്യേകം നിയോഗിക്കപ്പെട്ട സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമായിരിക്കും പ്രദര്‍ശന ത്തിനുള്ള ചിത്ര ങ്ങള്‍ തെരഞ്ഞെടുക്കുക.

ഫെബ്രുവരി 15 – നു മുന്‍പായി തന്നെ ചിത്രത്തിന്റെ DVD യും മൂവി ഫോര്‍ മാറ്റിലുള്ള മറ്റൊരു കോപ്പിയും സെന്ററില്‍ എത്തിക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 02 63 14 456, 050 72 02 348.

- pma

വായിക്കുക: , , ,

Comments Off on ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്ര മേള

സമാജം സാഹിത്യ മത്സരം ഫെബ്രുവരി അഞ്ച് മുതല്‍

February 3rd, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. തല സാഹിത്യ മത്സരം, ഫെബ്രുവരി 5, 6, 7 തീയതി കളിലായി (വ്യാഴം, വെള്ളി, ശനി) മുസ്സഫ യിലെ മലയാളി സമാജത്തില്‍ നടക്കും.

മലയാളം, ഇംഗ്ലീഷ് ഭാഷ കളിലായി കവിതാ – കഥാ പാരായണം, ഉപന്യാസ രചന, ക്വിസ്, കവിതാ – കഥാ രചന തുടങ്ങി നിരവധി ഇന ങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

വിവരങ്ങള്‍ക്ക്- 02 55 37 600, 050 410 63 05

- pma

വായിക്കുക: , ,

Comments Off on സമാജം സാഹിത്യ മത്സരം ഫെബ്രുവരി അഞ്ച് മുതല്‍

‘സ്‌നേഹരാഗം 2015’ കലാ സന്ധ്യ സംഘടിപ്പിച്ചു

February 2nd, 2015

അബുദാബി : മാര്‍ത്തോമ്മാ ഇടവക യുടെ യുവ ജന വിഭാഗ മായ അബുദാബി മാര്‍ത്തോമ്മാ യുവ ജന സഖ്യം ‘സ്‌നേഹരാഗം 2015’ എന്ന പേരില്‍ കലാ സന്ധ്യ സംഘടിപ്പിച്ചു.

യു. എ. ഇ. യിലും കേരള ത്തിലു മുള്ള നിര്‍ധനരായ കാന്‍സര്‍ രോഗി കളുടെ ചികിത്സക്കും ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കു മുള്ള ധന സമ്പാദനം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി, മിമിക്രി കലാകാരന്‍ രമേഷ് പിഷാരടി എന്നിവരുടെ കലാ പരിപാടി കളും ‘സോളിഡ് ബാന്റി’ന്റെ സംഗീത പരിപാടികളും അരങ്ങേറി.

ഇടവക വികാരി റവ. പ്രകാശ് എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. സഹ വികാരി റവ. ഐസക് മാത്യു, ഡെന്നി കെ. ജോര്‍ജ്, ടിനോ എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

Comments Off on ‘സ്‌നേഹരാഗം 2015’ കലാ സന്ധ്യ സംഘടിപ്പിച്ചു

രക്ത സാക്ഷിത്വ ദിനം ആചരിച്ചു

February 1st, 2015

mahathma-gandhi-father-of-the-nation-ePathram
അബുദാബി : ഗാന്ധി സാഹിത്യ വേദി യുടെ ആഭിമുഖ്യ ത്തില്‍ മഹാത്മജി യുടെ രക്ത സാക്ഷിത്വ ദിനം ആചരിച്ചു.

അബുദാബി മലയാളി സമാജ ത്തില്‍ നടന്ന ചടങ്ങിനു ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരന്‍, ജനറല്‍ സെക്രട്ടറി എം. യു. ഇര്‍ഷാദ്, ട്രഷറര്‍ രാധാകൃഷ്ണന്‍ പോത്തേറ എന്നിവര്‍ നേതൃത്വം നല്‍കി.

സുരേഷ് പയ്യന്നൂര്‍, ഇടവാ സൈഫ്, അഷ്‌റഫ് പട്ടാമ്പി, എം. എം. അന്‍സാര്‍, സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമാജം വനിതാ വിഭാഗം കണ്‍വീനര്‍ രേഖാ ജയ കുമാറിന്റെ നേതൃത്വ ത്തില്‍ ഗാന്ധി സ്മൃതി ഗാനാലാപനവും നടന്നു.

- pma

വായിക്കുക: , ,

Comments Off on രക്ത സാക്ഷിത്വ ദിനം ആചരിച്ചു


« Previous Page« Previous « ഇന്റര്‍സ്കൂള്‍ പെയിന്റിംഗ് മത്സരം
Next »Next Page » പാം മലയാള കഥാ മത്സരം ശ്രദ്ധേയമായി »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine