എ. കെ. ജി. സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അബുദാബിയിൽ

November 26th, 2014

അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് എ. കെ. ജി. സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, നവംബര്‍ 27, 28, 29 തീയതി കളില്‍ (വ്യാഴം, വെള്ളി, ശനി) സെന്റര്‍ അങ്കണത്തിൽ നടക്കും.

ഒരു ടീമില്‍ നാല് കളിക്കാരാണ് ഉണ്ടാവുക. 76 ടീമുകള്‍ മത്സര ത്തില്‍ പങ്കെടുക്കും. ജൂനിയര്‍ വിഭാഗ ത്തില്‍ 56 ടീമുകളും സീനിയര്‍ വിഭാഗ ത്തില്‍ 20 ടീമു കളുമാണ് എ. കെ. ജി. സ്മാരക ട്രോഫിക്കു വേണ്ടി ഏറ്റുമുട്ടുക.

പത്തൊന്‍ പതാമത് ജിമ്മി ജോര്‍ജ് സ്മാരക വോളി ബോള്‍ ടൂര്‍ണ മെന്റിന്റെ മുന്നോടി യായി സംഘടി പ്പിക്കുന്ന ഈ ടൂര്‍ണമെന്റില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള ടീമുകള്‍ അണിനിരക്കും. ആദ്യ മായാണ് അബുദാബി യില്‍ ഇത്രയധികം ടീമുകളെ പങ്കെടു പ്പിച്ച് കൊണ്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on എ. കെ. ജി. സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അബുദാബിയിൽ

കേരള മാപ്പിളകലാ അക്കാഡമി ദുബായ് ചാപ്റ്റർ

November 2nd, 2014

kerala-mappila-kala-academy-dubai-epathram

ദുബായ്: കേരളത്തിൽ പതിനഞ്ചു വർഷക്കാലമായി സ്നേഹത്തിന്റെ സന്ദേശവുമായി നന്മയുടെ ഉണർത്തു പാട്ട് പാടുന്ന കേരള മാപ്പിള കലാ അക്കാദമിയുടെ ദുബായ് കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡണ്ട് പി. എച്. അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അസീസ്‌ പാലേരി, ജന. സെക്രട്ടറി കബീർ വയനാട്, ട്രഷറർ നാസർ പരദേശി, ഓർഗ. സെക്രട്ടറി അബ്ദുള്ളകുട്ടി ചേറ്റുവ, വൈസ് പ്രസിഡണ്ട് നൂറുദ്ധീൻ കെ. പി., ശംസുദ്ധീൻ ബ്രൗൻസ്റ്റർ, ഇർശാദ് അമ്പലവയൽ. ജോ. സെക്രട്ടറി നവാസ് മാളിയേക്കൽ, ജലീൽ വാഴക്കാട്, അരാഫത്ത് കൊടിയത്തൂർ. രക്ഷാധികാരികൾ: യഹിയ തളങ്കര, ഡോ. മുഹമ്മദ്‌ കാസിം, സുലൈമാൻ തൃത്താല, അബ്ദുൽ അസീസ്‌ എ. കെ., മലയിൽ മുഹമ്മദലി. എക്സി: നൌഷാദ് വടക്കേചാലിൽ, ലത്തീഫ് ചെറുവണ്ണൂർ, മുസ്തഫ, സിദ്ധീഖ് പലേരി.
നാസർ പരദേശി സ്വാഗതവും, കബീർ വയനാട് നന്ദിയും രേഖപ്പെടുത്തി.

– അബ്ദുള്ളകുട്ടി ചേറ്റുവ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. എച്ച്. മുഹമ്മദ്‌ കോയ അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി

September 29th, 2014

premachandran-in-kmcc-abudhabi-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കെ. എം. സി. സി. സംഘടിപ്പിച്ച സി. എച്ച്. അനുസ്മരണ സമ്മേളനം സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം. കെ. മുനീര്‍ ഉത്ഘാടനം ചെയ്തു.

അബുദാബി കെ. എം. സി. സി പ്രസിഡന്റ് എം. കെ. മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് സി. എച്ച്. മുഹമ്മദ്‌ കോയ യുടെ അനുഭവ ങ്ങളും നിയമ സഭാ പ്രസംഗ ങ്ങളും അടക്കം പ്രസിദ്ധീ കരിച്ച പുസ്തക ങ്ങളുടെ പ്രകാശനം മന്ത്രി എം. കെ. മുനീര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് സി. എച്ച്. അനുസ്മരണ പ്രഭാഷണം എം. കെ. പ്രേമചന്ദ്രന്‍ എം. പി. നിര്‍വ്വഹിച്ചു.

മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും ജന മനസ്സു കളില്‍ നിറ സാന്നിധ്യ മായി നിറഞ്ഞു നില്‍ക്കുന്ന നേതാ വാണ്‌ സി. എച്ച്. മുഹമ്മദ്‌ കോയ. അതിനെ തെളിയി ക്കുന്നതാണ് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നിറഞ്ഞു കവിഞ്ഞ സദസ്സ് എന്നും തികഞ്ഞ ഇസ്‌ലാമിക ചിന്താഗതി കളുമായി ജീവിച്ച സി. എച്ചിന് ഒരിക്കലും രാഷ്ട്രീയ ത്തിലും സാമൂഹ്യ ജീവിത ത്തിലും പകയോ വിദ്വേഷമോ ഉണ്ടായിരുന്നില്ല എന്നും സി. എച്ച്. അനുസ്മരണ പ്രഭാഷണം ചെയ്തു കൊണ്ട് എം. കെ. പ്രേമചന്ദ്രന്‍ എം. പി. പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലെ അംഗ ങ്ങള്‍ക്ക് നല്‍കി വരുന്ന ‘ബെനിഫിറ്റ് സ്കീം’ പദ്ധതിയുടെ വിതരണ ഉത്ഘാടനവും നടന്നു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, സുന്നി സെന്റര്‍ പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍ ഒളവട്ടൂര്‍, കെ. എം. സി. സി. കേന്ദ്ര കമ്മിറ്റി ട്രഷറര്‍ യു. അബ്ദുള്ള ഫാറൂഖി, എവര്‍ സെയ്ഫ് എം. ഡി. സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ. എം. സി. സി. ജനറല്‍ സെക്രട്ടറി നസീര്‍ ബി. മാട്ടൂല്‍ സ്വാഗതവും ട്രഷറര്‍ സമീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on സി. എച്ച്. മുഹമ്മദ്‌ കോയ അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി

ഓണാഘോഷം ശ്രദ്ധേയമായി

September 23rd, 2014

ksc-onam-celebration-2014-ePathram
അബുദാബി : നാടന്‍ കലകള്‍ ഉള്‍പ്പെടുത്തി കേരള സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയ മായി. കാസര്‍ കോട് മുതല്‍ തിരുവനന്ത പുരം വരെ ഓണവു മായി ബന്ധപ്പെട്ട ആചാര ങ്ങളും അനുഷ്ഠാന ങ്ങളും നാടന്‍ കല കളും ഒരുക്കി വ്യത്യസ്തമായ രീതി യില്‍ ഒരുക്കിയ ആഘോഷം പ്രവാസി കള്‍ക്ക് വേറിട്ട അനുഭവമായി മാറി.

പൂക്കള മത്സര ത്തോടെ ആരംഭിച്ച പരിപാടികള്‍ ഡോ. കെ. പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു വിന്‍െറ അധ്യക്ഷത യില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളന ത്തില്‍ ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, യു. എ. ഇ. എക്സ്ചേഞ്ച് സോണല്‍ മേധാവി അലക്സ് കരുവേലില്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ശക്തി തിയറ്റേഴ്സിലെ 25ഓളം പേര്‍ അണിനിരന്ന ചെണ്ട മേള ത്തോടെ പൂത്താലമേന്തിയ കുട്ടികളും സ്ത്രീകളും ചേര്‍ന്ന് മാവേലിയെ വരവേറ്റു.

കാര്‍ഷിക വൃത്തി യുമായി ബന്ധപ്പെട്ട കാള കളി, സെന്‍റര്‍ വനിതാ വിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളി, സുകുമാരന്‍ കണ്ണൂരും സംഘവും ഒരുക്കിയ കോതാമൂരി, അഭിലാഷും സംഘവും അവതരിപ്പിച്ച കുമ്മാട്ടി ക്കളി, പുലിക്കളി, ഓണപ്പാട്ടുകള്‍, ആറന്‍മുള വള്ളം കളി യിലെ തുഴക്കാരനായ പുരുഷോത്തമന്‍ നെടുമ്പ്രയാറും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട്, കണ്ണിയാര്‍കളി, മധു പരവൂരും സംഘവും അവതരിപ്പിച്ച വട്ടം കളി, ഉറിയടി, കവുങ്ങ് കയറ്റം, തുമ്പിതുള്ളല്‍ എന്നിവയെല്ലാം ചേര്‍ന്ന് വൈവിധ്യ ങ്ങളുടെ ആഘോഷ മായിരുന്നു.

പൂക്കള മത്സര ത്തില്‍ വനിത കളുടെ വിഭാഗ ത്തില്‍ ആനുഷ്മ ബാല കൃഷ്ണന്‍, അനുപമ ബാല കൃഷ്ണന്‍, ദേവിക ലാല്‍ എന്നിവര്‍ പങ്കെടുത്ത ടീമും കുട്ടി കളുടെ വിഭാഗ ത്തില്‍ നൗറീന നൗഷാദ്, ഊര്‍മ്മിള ബാലചന്ദ്രന്‍, നിമ മനോജ് എന്നിവര്‍ പങ്കെടുത്ത ടീമും ഒന്നാം സമ്മാനാര്‍ഹ രായി.

ഇന്ത്യന്‍ അംബാസഡറുടെ പത്നി ദീപ സീതാറാം, രാജാ ബാലകൃഷ്ണന്‍, സദാനന്ദന്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. കലാഭവന്‍ അമീറും സംഘവും നയിച്ച ഘോഷ യാത്രയോടു കൂടിയാണ് ആഘോഷ പരിപാടി കള്‍ക്ക് തിരശ്ശീല വീണത്.

- pma

വായിക്കുക: , ,

Comments Off on ഓണാഘോഷം ശ്രദ്ധേയമായി

അക്ഷരം സാംസ്‌കാരിക വേദി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

September 23rd, 2014

minister-anoop-jacob-inaugurate-aksharam-website-ePathram
ഷാര്‍ജ : അക്ഷരം സാംസ്‌കാരിക വേദി യുടെ വെബ്‌ സൈറ്റിന്റെ ഉദ്ഘാടനം ദുബായ് ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പു മന്ത്രി അനൂപ് ജേക്കബ് നിര്‍വ്വഹിച്ചു.

അക്ഷരം സാംസ്‌കാരിക വേദി ചെയര്‍മാന്‍ മഹേഷ് പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സന്തോഷ് പി വര്‍ഗീസ്, നനീഷ് ടി. എ., ബോര്‍ജിയോ ലൂവിസ്, വിഷ്ണു ദാസ്, ലധിന്‍ നായര്‍, ഗിരീഷ് ബാലന്‍, സജീഷ് എം.വി., ലാസര്‍ സി. സി., ആന്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on അക്ഷരം സാംസ്‌കാരിക വേദി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു


« Previous Page« Previous « ജി. പി. എസ്. സംവിധാന വുമായി ബന്ധിപ്പിച്ച് പുതിയ സ്ഥല നാമങ്ങള്‍
Next »Next Page » ഓണാഘോഷം ശ്രദ്ധേയമായി »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine