ട്രാഫിക് പിഴയിലെ ഇളവ് : കാലാവധി മാർച്ച് ഒന്നു വരെ

February 13th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : ട്രാഫിക് പിഴ നിരക്കിലെ 50% ഇളവ് മാർച്ച് ഒന്നിന് അവസാനിക്കും. 2016 ആഗസ്റ്റ് ഒന്നിനും 2017 ഡിസം ബർ ഒന്നിനും ഇട യിലെ ഗതാഗത നിയമ ലംഘന ങ്ങൾ ക്കാണ് ഇളവ് നൽകി വന്നിരുന്നത്.

അബു ദാബി പൊലീസിന്റെ കസ്റ്റമർ ഹാപ്പി നസ് സെന്റ റുകളി ലൂടെയോ സ്മാർട്ട് ആപ്പ് വഴിയോ ട്രാഫിക് നിയമ ലംഘന ങ്ങളെ ക്കുറിച്ച് അറിയുവാനും പിഴ അട ക്കു വാനും സാധിക്കും എന്ന് അബു ദാബി പൊലീസ് ട്രാഫിക് ആൻഡ്പട്രോൾ ഡയറക്ടറേറ്റ് സെൻട്രൽ ഓപ്പറേ ഷൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി റോ‍ഡു കളിലും ടോൾ ഗേയ്റ്റുകള്‍ വരുന്നു

February 6th, 2018

traffic-police-installed-infra-red-camera-ePathram
അബുദാബി : യു. എ. ഇ. യുടെ തലസ്ഥാനമായ അബു ദാബി യിലും ടോൾ ഗേയ്റ്റുകള്‍ വരുന്നു. യു. എ. ഇ. പ്രസി ഡണ്ടും അബു ദാബി ഭരണാ ധി കാരി യുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇതു സംബ ന്ധിച്ച നിയമം പ്രഖ്യാപിച്ചു. ഗതാഗത തിരക്ക് കുറക്കു വാന്‍ ലക്ഷ്യ മിട്ടു കൊണ്ടാണ് ടോൾ ഗേയ്റ്റുകള്‍ നിർമ്മി ക്കുന്നത്.

ടോൾ ഗേയ്റ്റുകള്‍ സ്ഥാപിക്കേണ്ട പ്രദേശ ങ്ങൾ, പ്രാവർ ത്തിക മാക്കുന്ന സമയം, ടോള്‍ നിരക്ക് എന്നിവ നിശ്ച യി ക്കുന്ന തിനുള്ള ഉത്തര വാദിത്വം ഗതാഗത വകുപ്പിന്ന് ആയിരിക്കും. വകുപ്പിന്റെ നിർദ്ദേശ ങ്ങൾ എക്സി ക്യൂട്ടീവ് കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിന് സമർ പ്പിച്ച് അനുമതി തേടണം.

toll-gate-in-abudhabi-to-control-traffic-block-ePathram

ഗതാഗത തിരക്ക് : ഉദാഹരണ ചിത്രം

ടോൾ ഗേയ്റ്റു കള്‍ വഴി പോകുന്ന വാഹനങ്ങളിൽ നിന്ന് നികുതി പിരിക്കുന്ന ചുമതലയും ഗതാഗത വകുപ്പി ന്ന് ആയിരിക്കും.

ടോള്‍ നിരക്ക് നല്‍കാതിരിക്കുവാന്‍ വാഹന ത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചു വെച്ച് റോഡിലൂടെ സഞ്ചരി ക്കുന്നത് ശിക്ഷാർഹ മായി രിക്കും. ടോള്‍ ഗേയ്റ്റ് വഴി കടന്നു പോകുന്ന വരില്‍ നികുതി അടക്കാ ത്തവർ 10,000 ദിർഹ ത്തിൽ കവി യാത്ത പിഴ അടക്കേണ്ടി വരും എന്നും നിയമം അനുശാസിക്കുന്നു.

എന്നാല്‍ ആംബുലൻസുകൾ, പബ്ലിക് ബസ്സുകൾ, മോട്ടോർ സൈക്കിളു കൾ, പൊലീസ് – സായുധ സേനാ വാഹന ങ്ങൾ, സിവിൽ ഡിഫൻസ് വാഹന ങ്ങൾ എന്നിവ യെ ടോൾ നിരക്ക് ഈടാ ക്കുന്നതിൽ നിന്നും ഒഴി വാക്കി യിട്ടുണ്ട്.

വാഹന ഗതാഗത ത്തിലെ ടോൾ നിരക്ക് (സാലിക്) ആദ്യ മായി യു. എ. ഇ. യിൽ ആരംഭിച്ചത് 2007 ജൂലായില്‍ ദുബായില്‍ ആയിരുന്നു. പ്രധാന റോഡുകളിലെ തിരക്ക് കുറക്കു വാനായി തുടങ്ങിയ സാലിക് സംവി ധാനം ഏറെ വിജയ കര മായതിന്റെ പശ്ചാ ത്തല ത്തിലാണ് അബു ദാബി യിലും ഈ സം വിധാനം ഒരുക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിറ്റാമിന്‍ – ഡി ഇനി കുപ്പി വെള്ള ത്തില്‍

January 18th, 2018

injection-medicine-vitamin-D- ePathram
അബുദാബി : വിറ്റാമിന്‍ – ഡി അടങ്ങിയ കുപ്പി വെള്ളം യു. എ. ഇ. യിലെ വിപണിയി ലേക്ക് എത്തിയ തായി നിര്‍മ്മാ താക്കളായ അഗതിയ ഗ്രൂപ്പ് അറിയിച്ചു.

രണ്ടു ദിര്‍ഹം വിലയുള്ള 500 മില്ലീ ലിറ്റര്‍ ‘അല്‍ ഐന്‍ വിറ്റാമിന്‍ – ഡി’ വെള്ള ക്കുപ്പിക്ക് ഓറഞ്ചു നിറ ത്തി ലുള്ള ലേബൽ പതിച്ചതാണ്.

എന്നാല്‍ വെള്ളത്തിനു നിറമോ, പ്രത്യേക സുഗന്ധമോ ഇല്ല. മാത്രമല്ല പ്രിസര്‍ വേറ്റര്‍ ചേര്‍ക്കാത്ത സാധാരണ വെള്ളം തന്നെ യാണ് ‘അല്‍ ഐന്‍ വിറ്റാമിന്‍ – ഡി’ എന്ന് അഗതിയ ഗ്രൂപ്പ് മേധാവി കള്‍ വ്യക്ത മാക്കി.

രാജ്യത്തെ 78 ശതമാനം ആളുക ളിലും വിറ്റാ മിന്‍ – ഡി യുടെ കുറവു മൂലമുള്ള രോഗ ങ്ങള്‍ കണ്ടു വരുന്ന സാഹ ചര്യ ത്തിലാണ് ഇത്തരം ഒരു ആശയം പ്രാവര്‍ ത്തിക മാക്കിയത് എന്നും അഗതിയ ഗ്രൂപ്പ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ

November 27th, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : ജനുവരി മുതൽ യു. എ. ഇ. യിൽ നടപ്പി ലാക്കുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) യുടെ വിശദ വിവര ങ്ങൾ പ്രതിപാദിച്ചു കൊണ്ട് പരിചയ സമ്പന്ന രായ ഓഡിറ്റ്, നികുതി മേഖല കളിലെ വിദഗ്ധർ നയി ക്കുന്ന ബോധ വത്കരണ ക്ലാസ്സ് നവംബർ 29 ബുധ നാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യൽ സെന്റ റിൽ നടക്കും.

ചെറുകിട കച്ചവട സ്ഥാപന ങ്ങൾ നടത്തുന്നവർ, അക്കൗണ്ടിംഗ് ജോലിക്കാർ, ഉപ ഭോക്താ ക്കൾ തുടങ്ങി പ്രവാസി സമൂഹ ത്തിലെ നാനാ തുറ യിലും ഉള്ള വർക്ക് വാറ്റ് നികുതി ഘടനയെ കുറിച്ചു കൂടുതൽ മനസ്സി ലാക്കും വിധ മാണ് കെ. എസ്. സി. യും ശക്തി തിയ്യ റ്റേഴ്‌സും സംയു ക്ത മായി ഈ പരിപാടി സംഘടി പ്പിക്കു ന്നത്.

 

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ് ചേഞ്ച് വിന്റർ പ്രമോഷന് തുടക്കം

November 27th, 2017

logo-uae-exchange-ePathram
അബുദാബി : പ്രതിദിനം പതിനായിരം ദിർഹം സമ്മാന വു മായി യു. എ. ഇ. എക്സ് ചേഞ്ച് വിന്റർ പ്രമോഷന് തുടക്കം കുറിച്ചു.

രാജ്യത്തെ 150 തോളം വരുന്ന യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കൾ വഴി ഡിസംബർ 31 വരെ നടത്തുന്ന വിദേശ വിനിമയം, ബിൽ പേയ് മെന്റ് തുടങ്ങി എല്ലാ വിധ സേവന ങ്ങളും വിന്റർ പ്രമോഷ നിൽ ഉൾപ്പെടും.

കൂടാതെ പുതുതായി ആരംഭിച്ച ഓൺ ലൈൻ മണി ട്രാൻസ്ഫർ സേവനം വഴിയും സമ്മാനം കരസ്ഥ മാക്കു വാന്‍ അവസരം ലഭിക്കും.

ദിവസേന നറുക്കെടു പ്പിലൂടെ 10000 ദിർഹം സമ്മാന മായി നേടുന്ന വിജയി യെ യു. എ. ഇ. എക്സ് ചേഞ്ച് ഫേയ്സ് ബുക്ക് പേജി ലൂടെ അറി യിക്കും.

കഴിഞ്ഞ വർഷം തുടങ്ങിയ വിന്റർ പ്രമോഷൻ ഈ വർഷവും അവതരി പ്പിക്കു മ്പോൾ ‘ദിവ സവും ക്യാഷ് പ്രൈസ്’ എന്ന വലിയ ആകര്‍ ഷണം ഉണ്ടെന്നും ഇത് ഉപ ഭോക്താ ക്കളുടെ ഹ്രസ്വ – ദീർഘ കാല സ്വപ്ന ങ്ങൾക്ക് സായൂജ്യ സാദ്ധ്യത യാണ് എന്നും യു. എ. ഇ. എക്സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കയ്യിദ് പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നബിദിനവും ദേശീയ ദിനവും : സ്വകാര്യ മേഖല യിൽ മൂന്നു ദിവസം അവധി
Next »Next Page » സെന്‍റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ആഘോഷിച്ചു »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine