സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ

May 6th, 2024

red-signal-new-law-abu-dhabi-police-traffic-department-ePathram

അബുദാബി : റോഡിൽ ചുവപ്പ് ട്രാഫിക് ലൈറ്റ് മുറിച്ചു കടന്നാൽ ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റുകളും ശിക്ഷ ലഭിക്കും. നിയമ ലംഘകരുടെ വാഹനം 30 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ആയിരിക്കും. ചുവപ്പു സിഗ്നൽ മറി കടക്കുന്നതിൻ്റെ അപകട ദൃശ്യങ്ങൾ പങ്കു വെച്ച് കൊണ്ടാണ് അബുദാബി പോലീസ് വീണ്ടും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അബുദാബി എമിറേറ്റിലെ നിയമം അനുസരിച്ച് (2022ലെ Law No.5), അശ്രദ്ധമായി വാഹനം ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നവരുടെ കാറുകൾ പോലീസിൽ നിന്ന് മോചിപ്പിക്കുന്നതിന് 50,000 ദിർഹം വരെ പിഴ നൽകേണ്ടി വരും. പിടിച്ചെടുത്ത തീയ്യതി മുതൽ മൂന്നു മാസത്തിനകം പിഴയടച്ച് വാഹനം ഉടമ തിരിച്ചെടുത്തില്ല എങ്കിൽ അവ പൊതു ലേലത്തിൽ വിൽക്കും.

നിയമ ലംഘനം മൂലം സംഭവിക്കുന്ന ഗുരുതരമായ രണ്ട് അപകടങ്ങളുടെ 49 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് പോലീസിൻ്റെ സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം മൂലം ശ്രദ്ധ തിരിക്കുന്നതിൻ്റെ അപകടങ്ങളെ ക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഈദുൽ ഫിത്വർ അവധി ദിനങ്ങൾ

April 3rd, 2024

crescent-moon-ePathram
അബുദാബി : യു. എ. ഇ. യിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെൻ്റ് സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ച നീണ്ടു നിൽക്കുന്ന അവധി ലഭിക്കും. 2024 ഏപ്രിൽ 8 തിങ്കളാഴ്ച (റമദാൻ 29) മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ശനിയും ഞായറും യു. എ. ഇ. യിൽ ഔദ്യോഗിക വാരാന്ത്യ അവധി ആയതിനാൽ സർക്കാർ സ്ഥാപനങ്ങൾ ഒൻപതു ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 15 മുതൽ പ്രവൃത്തി പുനരാരംഭിക്കുകയുള്ളൂ.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഏപ്രിൽ 8 മുതൽ 12 വെള്ളിയാഴ്ച വരെയാണ് അവധി. ശനിയും ഞായറും അവധി നൽകി വരുന്ന സ്വകാര്യ മേഖലയിലുള്ളവർക്ക് ഫെഡറല്‍ ഗവണ്‍മെൻ്റ് അവധി പോലെ ദീർഘ ദിനങ്ങൾ പെരുന്നാൾ അവധി ലഭിക്കും.

റമദാൻ 29 (ഏപ്രിൽ 8 തിങ്കളാഴ്ച) ചന്ദ്രപ്പിറവി ദൃശ്യമായാൽ ഏപ്രിൽ 9 ചൊവ്വാഴ്ച (ശവ്വാൽ ഒന്ന്) ഈദുൽ ഫിത്വർ ആഘോഷിക്കും. അല്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി ഏപ്രിൽ 10 ബുധനാഴ്ച പെരുന്നാൾ ആയിരിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദുബായ് സർക്കാരിന് പുതിയ ലോഗോ

March 20th, 2024

government-of-dubai-new-logo-2024-ePathram

ദുബായ് : സർക്കാരിൻ്റെ പുതിയ ലോഗോ പുറത്തിറക്കി. ദുബായ് കിരീട അവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർ മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അംഗീകാരം നൽകി പുറത്തിറക്കിയ പുതിയ ലോഗോ, ദുബായ് സർക്കാർ സ്ഥാപനങ്ങളിൽ ആറു മാസത്തിനുള്ളിൽ സ്ഥാപിക്കണം എന്നും നിർദ്ദേശിച്ചു.

യു. എ. ഇ. യുടെ ദേശീയ പക്ഷി ചിറകു വിരിച്ച് നിൽക്കുന്ന ഫാൽക്കൺ, പരമ്പരാഗത പായ്ക്കപ്പൽ, ഈന്തപ്പന, ഗാഫ് ഇലകൾ,എന്നിവ ദേശീയ പതാക യുടെ നിറത്തിൽ സമന്വയിപ്പിച്ചതാണ് ദുബായ് ഗവണ്മെണ്ടിൻ്റെ പുതിയ ലോഗോ.

Image Credit : TECofDubai

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

February 28th, 2024

uae-cyber-security-council-issues-high-risk-alert-for-google-chrome-users-ePathram

ദുബായ് : ജനപ്രിയ ബ്രൗസർ ഗൂഗിള്‍ ക്രോം ഡെസ്ക് ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് യു. എ. ഇ. സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

അതീവ അപകട സാദ്ധ്യത എന്ന് വ്യക്തമാക്കി ‘ഹൈ-റിസ്ക് അലർട്ട്’ എന്നാണു അധികൃതർ അറിയിച്ചത്. വ്യക്തി ഗത വിവരങ്ങളും വിശദാംശങ്ങളും ചോർന്നു പോവുന്നത് തടയിടാനും തട്ടിപ്പുകൾ തടയാനും ഗൂഗിള്‍ ക്രോമിന്‍റെ ഏറ്റവും പുതിയ പതിപ്പ് അപ്‌ ഡേറ്റ് ചെയ്യണം എന്നും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിർദ്ദേശിച്ചു.

ഗൂഗിള്‍ ക്രോം 122.0.6261.57 അല്ലെങ്കില്‍ അതിന് മുമ്പുള്ള വേര്‍ഷനെയാണ് ഇവ ബാധിക്കുക. പുതിയ പതിപ്പില്‍ 12 സുരക്ഷാ പരിഹാരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സലാം പാപ്പിനിശ്ശേരി ഇടപെട്ടു : ക്രിമിനൽ കേസിൽ കുടുങ്ങിയ മലയാളിയെ നാടുകടത്തില്ല

February 26th, 2024

salam-pappinissery-yab-legal-dinil-dinesh-ePathram

ദുബായ് : ക്രിമിനൽ കേസിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിയെ യു. എ. ഇ. യിൽ നിന്ന് നാടു കടത്തില്ല. യാബ് ലീഗല്‍ സര്‍വ്വീസസ് സി. ഇ. ഒ. യും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ മൂലം കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് എന്ന യുവാവിനു 3 മാസം ജയില്‍ വാസം, ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം രൂപ) നഷ്ട പരിഹാരം നൽകൽ എന്നിവയിൽ നിന്നും ഒഴിവായി.

കമ്പനിയിലെ മുൻ ജീവനക്കാരൻ ചെയ്ത വഞ്ചനാ കുറ്റത്തിന്ന് ദിനിൽ ദിനേശ് കൂട്ട് നിന്നു എന്ന് ആരോപിച്ചു കൊണ്ട് ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിലാണ് ദുബായ് ക്രിമിനൽ കോടതിയുടെ ഉത്തരവ്.

കേസിന്ന് ആസ്പദമായ സംഭവം നടക്കുന്നത് 2022 ലാണ്. കേസിലെ ഒന്നാം പ്രതിയും ഇതേ കമ്പനിയിലെ മുൻ ജീവനക്കാരനുമായ പ്രതിയുടെ അസ്സിസ്റ്റൻഡ് ആയി ജോലി ചെയ്തു വരികയായിരുന്നു ദിനിൽ.

ഇതിനിടയിൽ ബാംഗ്ലൂർ സ്വദേശിയായ ഒന്നാം പ്രതി കമ്പനിയിൽ നിന്ന് ജോലി അവസാനിപ്പിച്ച് പോയി. ജോലിയിൽ പ്രയാസം നേരിട്ട ദിനിൽ, ഒന്നാം പ്രതിയുമായി ബന്ധം പുലർത്തുകയും കമ്പനിയുടെ പേരിൽ ഉള്ള ഇ-മെയിൽ ഐ. ഡി. യും പാസ്‌വേർഡും ഇയാൾക്ക് കൈമാറി കൊണ്ട് ജോലിയിൽ സഹായം സ്വീകരിച്ചു എന്ന് കമ്പനി ആരോപിച്ചു.

ഇതിനിടയിൽ ഒന്നാം പ്രതി കമ്പനി ഇ – മെയിൽ ഐ. ഡി. ദുരുപയോഗം ചെയ്തു കമ്പനിയുടെ പേരിൽ വ്യാജ രേഖ യുണ്ടാക്കി ഡു ടെലി കമ്മ്യുണിക്കേഷനിൽ നിന്ന് വിലയേറിയ ഫോൺ കൈപ്പറ്റി. വിവരം മനസ്സിലാക്കിയ തൊഴിലുടമ ദിനിൽ ഉൾപ്പടെ ഇരുവർക്കും എതിരെ ജബൽ അലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിക്കുകയും കേസിലെ ഒന്നാം പ്രതിയെ സഹായിച്ചു എന്നാരോപിച്ച് ദിനിലിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

കേസ് പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി, ഒന്നാം പ്രതിയുമായി ബന്ധം പുലർത്തിയിരുന്നതിനാലും കമ്പനിയുടെ ഇ – മെയിലും പാസ്‌വേർഡും കൈമാറിയതിന്റെയും കമ്പനിയിലെ മറ്റൊരു ജീവനക്കാരന്റെ സാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിൽ ദിനിലിനെ കുറ്റക്കാരനായി വിധിക്കുകയും ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം ഇന്ത്യൻ രൂപ) പിഴയും മൂന്ന് മാസം തടവും നാട് കടത്താനും വിധിച്ചു.

ഇതോടെ സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ ദിനിൽ കേസുമായി ബന്ധപ്പെട്ട് പല നിയമ സ്ഥാപനങ്ങളെയും സമീപിച്ചു എങ്കിലും ഭീമമായ വക്കീൽ ഫീസ് ആവശ്യപ്പെട്ടതിനെതുടർന്ന് കേസ് നടത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയും ഒടുവിൽ യു. എ. ഇ. യിലെ യാബ് ലീഗൽ സർവ്വീസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. തുടർന്ന് ഇദ്ദേഹം ഈ കേസ് ഏറ്റെടുക്കുകയും ദിനിലിന് സൗജന്യ നിയമ സഹായം നൽകുകയും യു. എ. ഇ. സ്വദേശിയായ അഭി ഭാഷകൻ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി മുഖാന്തിരം ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു.

അപ്പീൽ കോടതിയിൽ ദിനിലിനെതിരെ കേസെടുത്തിരിക്കുന്നത് കമ്പനി ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് എന്നും എന്നാൽ അതിന് കൃത്യമായ തെളിവുകളോ ന്യായീകരണമോ കമ്പനിയുടെ ഭാഗത്തു നിന്നും സമർപ്പിച്ചിട്ടില്ല എന്നും പരാതിക്കാരനായ കമ്പനിയുടെ ഇൻഫർമേഷൻ ടെക്‌നോളജി ഡിപ്പാർട്ട് മെന്റിലെ ജീവനക്കാരൻ ആയിരുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത് എന്നും കോടതിയിൽ വിശദമാക്കി.

കൂടാതെ ഒന്നാം പ്രതിയുടെ കമ്പനിയിലെ മുൻ പരിചയം വിലയിരുത്തുമ്പോൾ ഈ കുറ്റകൃത്യം ആരുടെയും സഹായമില്ലാതെ തന്നെ സ്വയം ചെയ്യാനുള്ള ഒന്നാം പ്രതിയുടെ പ്രാപ്തിയേയും അഭിഭാഷകൻ ചൂണ്ടി കാട്ടി. പ്രതി ചേർക്കപ്പെട്ട ദിനിൽ കുറ്റകൃത്യം ചെയ്തു എന്നതിനോ മെയിൽ ആക്ടിവേറ്റ് ചെയ്തത് ഇദ്ദേഹം തന്നെയാണെന്നതിനോ മതിയായ തെളിവുകളൊന്നും തന്നെ കമ്പനിയുടെ ഭാഗത്തു നിന്നും ഹാജരാക്കിയിട്ടില്ല.

അതിനാൽ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ ആർട്ടിക്കിൾ 217 പ്രകാരം ഒരാളെ ശിക്ഷയ്ക്ക് വിധിക്കുകയാണ് എങ്കിൽ ഓരോ വിധി ന്യായ ത്തിന്റെയും കാരണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്, അല്ലാത്ത പക്ഷം അത് അസാധു ആണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

പത്തിലധികം തവണയാണ് കേസിൽ ഇരുഭാഗങ്ങളും തമ്മിൽ പരസ്പരം വാദം ഉണ്ടായത്. അഭിഭാഷകന്റെ വാദങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കമ്പനി അധികൃതർക്ക് സാധിച്ചില്ല. തുടർന്ന് ഇരുവരുടെയും വാദം പരിശോധിച്ച അപ്പീൽ കോടതി കേസിന്റെ നിജസ്ഥിതി മനസ്സിലാക്കി ദിനിൽ നിരപരാധി എന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ എല്ലാ ആരോപണത്തില്‍ നിന്നും കുറ്റ വിമുക്തൻ ആക്കുകയും വെറുതെ വിടാൻ അപ്പീൽ കോടതി ഉത്തരവിടുകയും ചെയ്തു. * Yab Legal FB Page

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

4 of 1413451020»|

« Previous Page« Previous « പ്രവാസികൾക്ക് സിവിൽ സർവ്വീസ് പരിശീലനം യു. എ. ഇ. യിൽ
Next »Next Page » പെരുന്നാളിന്‌ കൊടിയേറി »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine