ഇന്ത്യന്‍ അംബാസഡര്‍ക്ക് സ്വീകരണം നൽകി

December 25th, 2016

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍  സെന്‍റ റിൽ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരിക്ക് സ്വീകരണം നൽകി.

യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡര്‍ ആയി ചുമതല യേറ്റ ശേഷം നവ്ദീപ് സിംഗ് സൂരി പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടി യായി രുന്നു ഇത്.

ലോക രാഷ്ട്ര ങ്ങള്‍ ഉറ്റു നോക്കുന്ന രാജ്യമാണ് ഇന്ത്യ എന്നും നമ്മുടെ നാടിനെ പ്രതി നിധീകരിച്ച് യു. എ. ഇ. യിൽ സേവനം അനുഷ്ഠി ക്കുവാൻ സാധി ച്ചതിൽ സന്തോഷം ഉണ്ടെന്നും സ്വീകരണ യോഗ ത്തിൽ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. യു. എ. ഇ. യെ വളര്‍ച്ചയി ലേക്ക് നയിച്ച ഭരണാധി കാരി കളെ അദ്ദേഹം അഭി നന്ദിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികാസം ലോകം ഉറ്റു നോക്കി കൊണ്ടി രിക്കുക യാണ് എന്നും വിവിധ രാജ്യ ങ്ങളില്‍ പ്രവര്‍ ത്തി ക്കുന്ന ഇന്ത്യന്‍ സമൂഹം നൽകുന്ന സംഭാവന കൾക്ക് രാജ്യ ത്തിന്റെ പുരോഗതി യിൽ വലിയ സ്ഥാനം ഉണ്ടെന്നും അംബാസിഡർ പറഞ്ഞു.

ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്‍റ് തോമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എം. എ. യൂസഫലി, വൈ. സുധീർ കുമാർ ഷെട്ടി, ഡോ. ഷംഷീര്‍ വയലില്‍, അദീബ് അഹ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വഖഫ് അഡീഷണല്‍ ഡയറ ക്ട റായി അദീബ് അഹ്മദിനെ തെരഞ്ഞെടുത്തു

December 11th, 2016

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : വഖഫ് ഡെവലപ്‌മെന്റ് കോര്‍പ്പ റേഷന്‍ ലിമിറ്റഡിന്റെ അഡീഷണല്‍ ഡയറ ക്ട റായി പ്രമുഖ പ്രവാസി വ്യവ സായിയും ലുലു ഇന്റർനാഷണൽ എക്സ് ചേഞ്ച് മേധാവി യുമായ അദീബ് അഹ്മദ് തെര ഞ്ഞെടു ക്കപ്പെട്ടു.

ഇന്ത്യയില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള സ്ഥാപന ങ്ങള്‍ പരി പാലി ക്കുകയും ഇവയില്‍ നിന്നുള്ള വരു മാനം മുസ്ലിം സമൂഹ ത്തിന്റെ വിവിധ ക്ഷേമ പ്രവര്‍ ത്തന ങ്ങള്‍ക്ക് ഉപയോഗി ക്കുക യു മാണ് ബോര്‍ഡിന്റെ പ്രധാന ചുമതല.

ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍, ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിംഗ്‌സ് എം. ഡി., ടേബിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമത ല കളാണ് അദ്ദേഹം ഇപ്പോള്‍ വഹിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സത്താർ കാഞ്ഞങ്ങാടിനെ ആദരിച്ചു

January 3rd, 2016

ishal-band-abudhabi-felicitate-sathar-kanhangad-ePathram
അബുദാബി : സംഗീത കൂട്ടായ്മ യായ ഇശൽ ബാൻഡ് അബുദാബി, കവിയും ഗാന രചയി താവുമായ സത്താർ കാഞ്ഞങ്ങാടിനെ ആദരിച്ചു.

പുതു വത്സര ആഘോഷ ങ്ങളുടെ ഭാഗ മായി ഇശൽ ബാൻഡ് അബു ദാബി യിൽ സംഘടി പ്പിച്ച കുടുംബ സംഗമ ത്തിലാണ് മൂന്നു പതിറ്റാണ്ടിലെ പ്രവാസ ജീവിത ത്തിൽ കലാ രംഗത്ത്‌ നല്കിയ സംഭാവന കളെ മാനിച്ചു കൊണ്ട് സത്താർ കാഞ്ഞങ്ങാടിനെ ആദരിച്ചത്.

കോഴിക്കോട് യൂണിവേഴ്സിറ്റി യിലെ സുവോളജി വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസർ ഡോ. സുബൈർ മേടമ്മൽ, പ്രമുഖ നാടക പ്രവർ ത്തകനും സംവിധായ കനു മായ ഗോപി കുറ്റി ക്കോൽ, പൊതു പ്രവർത്ത കനായ മുഹമ്മദ്‌ ഹാരിസ്എന്നിവർ ചടങ്ങിൽ അതിഥി കൾ ആയിരുന്നു.

പത്തു പാവപ്പെട്ട പെണ്‍ കുട്ടി കളുടെ വിവാഹം ഏറ്റെടു ക്കാൻ തയ്യാറായ ഇശൽ ബാൻഡ് അബുദാബി എന്ന കൂട്ടായ്മ , ഈ വരുന്ന മാർച്ചിൽ ആദ്യ വിവാഹം നടത്താൻ ഒരുങ്ങി കഴിഞ്ഞു എന്നും നാട്ടിലെ ജീവ കാരുണ്യ രംഗത്ത്‌ കൂടുതൽ ശ്രദ്ധ നൽകുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഇശൽ ബാൻഡ് ചെയർ മാൻ റഫീഖ് ഹൈദ്രോസ് പറഞ്ഞു.

വിവിധ മേഖല കളിൽ വ്യക്തി മുദ്ര പതി പ്പിച്ച ഇശൽ ബാൻഡ് അബുദാബി യുടെ അംഗങ്ങ ള്‍ക്കും അഭ്യുദയ കാംക്ഷി കള്‍ക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.

റിഥം അബുദാബി ചെയർ മാൻ സുബൈർ തളിപ്പറമ്പ്, ലുലു പബ്ലിക് റിലേഷന്‍ ഓഫീസര്‍ പി. എ. അഷറഫ്, നൌഫൽ ബിൻ അബൂബക്കർ, സോംഗ് ലവ് ഗ്രൂപ്പ് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ, സജിന അബ്ദുൽ ഖാദർ, സ്മിതാ ബാബു, സുഹറ കുഞ്ഞഹമ്മദ്, തുടങ്ങി യവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സൽ മാൻ ഫാരിസ് സ്വാഗതവും, ട്രഷറർ സലീൽ വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.

യോഗ നടപടി കൾക്കു ശേഷം അംഗ ങ്ങളുടെയും കുട്ടി കളുടെയും സംഗീത നിശ യും വിവിധ കലാ പരിപാടി കളും അരങ്ങേറി. ബഷീർ കാരൂത്ത്, അസീം കണ്ണൂർ, ശിഹാബ് എടരിക്കോട്, ഷമീർ വളാഞ്ചേരി, അസീസ്‌ ചെമ്മണ്ണൂർ, റാഫി പെരിഞ്ഞനം എന്നിവർ പരിപാടി കള്‍ക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , , , , , ,

Comments Off on സത്താർ കാഞ്ഞങ്ങാടിനെ ആദരിച്ചു

ഡോ. ഷംസീര്‍ വയലില്‍ കിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം

December 31st, 2015

dr.shamseer-receive-sheikh-khalifa-excellence-award-2014-ePathram
അബുദാബി : പ്രമുഖ യുവ വ്യവസായി യും യു. എ. ഇ. കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറ ക്ടറു മായ ഡോക്ടര്‍. ഷംസീര്‍ വയലില്‍ കണ്ണൂര്‍ അന്താ രാഷ്ട്ര വിമാന ത്താവള ത്തിന്റെ (കിയാല്‍) ഡയറക്ടര്‍ ബോര്‍ഡ് അംഗ മായി ചുമതല യേറ്റു.  കോഴിക്കോട് സ്വദേശി യായ ഡോ. ഷംസീര്‍ വയലില്‍ പ്രവാസി ഭാരതീയ സമ്മാൻ ജേതാ വാണ്.

* വി. പി. എസ്. ഹെൽത്ത് കെയർ

* ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌

- pma

വായിക്കുക: , , ,

Comments Off on ഡോ. ഷംസീര്‍ വയലില്‍ കിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം

കരാറില്‍ ഒപ്പ് വെച്ചു

November 4th, 2015

dr-shamseer-vps-cancer-hospital-ePathram
അബുദാബി : യു. എ. ഇ. യിലെ ആതുര ശുശ്രൂഷാ മേഖല യില്‍ അമേരിക്ക യിലെ പെന്‍സില്‍ വാനിയ ഹെല്‍ത്ത് സിസ്റ്റവും (പെന്‍ മെഡിസിന്‍) വി. പി. എസ്. ഹെല്‍ത്ത് കെയറും യോജിച്ചു പ്രവര്‍ത്തി ക്കാന്‍ ധാരണ യായി.

അബുദാബി യിൽ നടന്ന ചടങ്ങിൽ പെന്‍സില്‍ വാനിയ സര്‍വ്വ കലാ ശാല സി. ഇ. ഒ. റാല്‍ഫ് മുള്ളറും വി. പി. എസ്. ഗ്രൂപ്പ് എം. ഡി ഷംസീർ വയലിലും ഇതു സംബന്ധിച്ച കരാറിൽ ഒപ്പു വെച്ചു.

ചികിത്സ, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖല കളില്‍ കൂടുതല്‍ മികച്ച സേവനം ലഭ്യ മാക്കാനും വി. പി. എസ്. ഗ്രൂപ്പിന്‍െറ കീഴിലുള്ള ഡോക്ടര്‍ മാര്‍ക്കും നഴ്സുമാര്‍ക്കും അടക്കം പെന്‍ മെഡിസിന്‍െറ കീഴില്‍ പരിശീലനം നേടാനും ഈ പുതിയ കരാറിലൂടെ സാധിക്കും.

അര്‍ബുദ ചികിത്സയില്‍ കൂടുതല്‍ ഗവേഷണ ങ്ങള്‍ക്കും ഇത് നേട്ട മാവും. മാത്രമല്ല ആരോഗ്യ രംഗത്ത് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാകാൻ പെന്‍ മെഡിസിനു മായുള്ള കരാറി ലൂടെ സാധ്യ മാവും എന്നും യു. എ. ഇ. സര്‍ക്കാറിന്‍െറ ‘വിഷന്‍ 2020’ പദ്ധതി യുടെ ഭാഗ മായി ലോക നിലവാരമുള്ള ചികിത്സാ സംവിധാനം രാജ്യത്ത് തന്നെ ഉറപ്പു വരു ത്താനുള്ള സര്‍ക്കാരിന്റെ ശ്രമ ങ്ങള്‍ക്ക് വി. പി. എസ്. ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടാകും എന്നും ഡോക്ടര്‍ ഷംസീർ വയലിൽ പറഞ്ഞു.

ഗ്രൂപ്പ് സി. ഇ. ഒ. ഡോക്ടര്‍ അലി ഉബൈദ് അല്‍ അലി, സീനിയര്‍ ഡയറക്ടര്‍ ഡോക്ടര്‍ ചാള്‍സ് സ്റ്റാന്‍ ഫോര്‍ഡ്, പെന്‍സില്‍ വാലിയ സര്‍വ്വ കലാ ശാല ബിസിനസ്സ് ഡെവലപ്മെന്‍റ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഫില്‍ ഒക്കാല എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on കരാറില്‍ ഒപ്പ് വെച്ചു


« Previous Page« Previous « സ്വരുമ അവാര്‍ഡുകള്‍ സമ്മാനിച്ചു
Next »Next Page » കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ജന്മ ശതാബ്ദി ആഘോഷം »



  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine