അബുദാബി : സംഗീത കൂട്ടായ്മ യായ ഇശൽ ബാൻഡ് അബുദാബി, കവിയും ഗാന രചയി താവുമായ സത്താർ കാഞ്ഞങ്ങാടിനെ ആദരിച്ചു.
പുതു വത്സര ആഘോഷ ങ്ങളുടെ ഭാഗ മായി ഇശൽ ബാൻഡ് അബു ദാബി യിൽ സംഘടി പ്പിച്ച കുടുംബ സംഗമ ത്തിലാണ് മൂന്നു പതിറ്റാണ്ടിലെ പ്രവാസ ജീവിത ത്തിൽ കലാ രംഗത്ത് നല്കിയ സംഭാവന കളെ മാനിച്ചു കൊണ്ട് സത്താർ കാഞ്ഞങ്ങാടിനെ ആദരിച്ചത്.
കോഴിക്കോട് യൂണിവേഴ്സിറ്റി യിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുബൈർ മേടമ്മൽ, പ്രമുഖ നാടക പ്രവർ ത്തകനും സംവിധായ കനു മായ ഗോപി കുറ്റി ക്കോൽ, പൊതു പ്രവർത്ത കനായ മുഹമ്മദ് ഹാരിസ്എന്നിവർ ചടങ്ങിൽ അതിഥി കൾ ആയിരുന്നു.
പത്തു പാവപ്പെട്ട പെണ്‍ കുട്ടി കളുടെ വിവാഹം ഏറ്റെടു ക്കാൻ തയ്യാറായ ഇശൽ ബാൻഡ് അബുദാബി എന്ന കൂട്ടായ്മ , ഈ വരുന്ന മാർച്ചിൽ ആദ്യ വിവാഹം നടത്താൻ ഒരുങ്ങി കഴിഞ്ഞു എന്നും നാട്ടിലെ ജീവ കാരുണ്യ രംഗത്ത് കൂടുതൽ ശ്രദ്ധ നൽകുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഇശൽ ബാൻഡ് ചെയർ മാൻ റഫീഖ് ഹൈദ്രോസ് പറഞ്ഞു.
വിവിധ മേഖല കളിൽ വ്യക്തി മുദ്ര പതി പ്പിച്ച ഇശൽ ബാൻഡ് അബുദാബി യുടെ അംഗങ്ങ ള്‍ക്കും അഭ്യുദയ കാംക്ഷി കള്‍ക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.
റിഥം അബുദാബി ചെയർ മാൻ സുബൈർ തളിപ്പറമ്പ്, ലുലു പബ്ലിക് റിലേഷന്‍ ഓഫീസര്‍ പി. എ. അഷറഫ്, നൌഫൽ ബിൻ അബൂബക്കർ, സോംഗ് ലവ് ഗ്രൂപ്പ് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ, സജിന അബ്ദുൽ ഖാദർ, സ്മിതാ ബാബു, സുഹറ കുഞ്ഞഹമ്മദ്, തുടങ്ങി യവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സൽ മാൻ ഫാരിസ് സ്വാഗതവും, ട്രഷറർ സലീൽ വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.
യോഗ നടപടി കൾക്കു ശേഷം അംഗ ങ്ങളുടെയും കുട്ടി കളുടെയും സംഗീത നിശ യും വിവിധ കലാ പരിപാടി കളും അരങ്ങേറി. ബഷീർ കാരൂത്ത്, അസീം കണ്ണൂർ, ശിഹാബ് എടരിക്കോട്, ഷമീർ വളാഞ്ചേരി, അസീസ് ചെമ്മണ്ണൂർ, റാഫി പെരിഞ്ഞനം എന്നിവർ പരിപാടി കള്‍ക്ക് നേതൃത്വം നല്കി.