വാഷിംഗ്ടൺ പോസ്റ്റ് ലേഖകൻ മാപ്പ് പറയില്ല

September 7th, 2012

manmohan-singh-epathram

ന്യൂയോർക്ക് : ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനമെഴുതിയ സൈമൺ ഡെന്യർ തന്റെ ലേഖനത്തിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ല എന്ന് വ്യക്തമാക്കി. വാഷിംഗ്ടൺ പോസ്റ്റിന്റെ ഇന്ത്യാ ബ്യൂറോ ചീഫാണ് ലേഖകൻ. താൻ നേരത്തെ പ്രധാന മന്ത്രിയുടെ ഓഫീസിലെ വാർത്താവിനിമയ ഉപദേശകനായ പങ്കജ് പച്ചൌരിയോട് മാപ്പ് പറഞ്ഞു എന്ന് പറയുന്നത് അസത്യമാണ് എന്നും ലേഖകൻ അറിയിക്കുന്നു. താൻ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എന്നാൽ വെബ്സൈറ്റ് അൽപ്പ നേരത്തേക്ക് പ്രവർത്തന രഹിതമായതിനാൽ ലേഖനത്തെ കുറിച്ച് പ്രതികരിക്കാൻ പ്രധാന മന്ത്രിയുടെ ഓഫീസിനു കഴിഞ്ഞില്ലെന്നും ഇതിനാണ് താൻ മാപ്പ് പറഞ്ഞത് എന്നും സൈമൺ വ്യക്തമാക്കി.

നിശ്ശബ്ദനായ പ്രധാന മന്ത്രി ഒരു ദയനീയ ചിത്രമായി എന്ന തലക്കെട്ടിൽ വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആഴത്തിൽ അഴിമതി നിലനിൽക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന നിഷ്ഫലനായ പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ്ങ് എന്ന് വർണ്ണിക്കുന്നു.

കൽക്കരി അഴിമതിയെ ചൊല്ലി മന്മോഹൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തനം സ്തംഭിച്ച കാര്യവും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

മൻ മോഹൻ സിങ്ങ് കൽക്കരി വകുപ്പിന്റെ ചുമതല വഹിച്ച കാലത്ത് സർക്കാർ ഖജനാവിന് വൻ നഷ്ടം വരുത്തിക്കൊണ്ട് കൽക്കരി ഖനന അനുമതി സ്വകാര്യ കമ്പനികൾക്ക് തുച്ഛമായ തുകയ്ക്ക് നൽകിയതാണ് ഇപ്പോൾ സർക്കാർ ഓഡിറ്റർ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on വാഷിംഗ്ടൺ പോസ്റ്റ് ലേഖകൻ മാപ്പ് പറയില്ല

തീവ്രവാദ ബന്ധം: മറ്റൊരു ഡോക്ടര്‍ കൂടെ അറസ്റ്റില്‍

September 4th, 2012
terrorist-epathram
ബാംഗ്ലൂര്‍: ::തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോക്ടര്‍ നയിം സിദ്ധിഖിനെ പോലീസ് അറസ്റ്റു ചെയ്തു. ഹുബ്ലി സ്വദേശിയായ ഡോ.ജാഫര്‍ ഇഖ്ബാലിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.   തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്ന പതിമൂന്നു പേരെ കര്‍ണ്ണാടകയില്‍ നേരത്തെ  അറസ്റ്റു ചെയ്തിരുന്നു.   തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുള്‍പ്പെടെ ഉള്ള കാര്യങ്ങളാണ് ഇവര്‍ ചെയ്തിരുന്നതെന്ന് സംശയിക്കുന്നു.  പിടിയിലായ ഡോ.നയിം സിദ്ധിഖിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്‍`.  കര്‍ണ്ണാടകയിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തും വിധം വന്‍ തോതില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുവാന്‍ പദ്ധതിയിട്ടിരുന്നതായി സംശയിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on തീവ്രവാദ ബന്ധം: മറ്റൊരു ഡോക്ടര്‍ കൂടെ അറസ്റ്റില്‍

കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള പോര് മുറുകുന്നു

August 29th, 2012

arvind-khejriwal-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരെ സംഘത്തിലെ കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള പോര് മുറുകുന്നു.  അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും ശക്തമായ വിമര്‍ശനവുമായി കിരണ്‍ ബേദി രംഗത്ത് വന്നു. ചില വ്യക്തികളുടെ ‘പ്രത്യേക രാഷ്ട്രീയ ലക്ഷ്യം’ മൂലം ഹസാരെ സംഘം സമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലിലാണെന്നും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയം ഇല്ലാതാക്കാന്‍ എത്രയും പെട്ടെന്ന് അണ്ണാ ഹസാരെ ഇടപെടണമെന്നും കിരണ്‍ ബേദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബി ജെ പി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിയുടെ വീട് ഉപരോധിച്ച നടപടിയെ കിരണ്‍ ബേദി എതിര്‍ത്തിരുന്നു. എന്നാല്‍ ബേദിയുടെ അഭിപ്രായം തള്ളികൊണ്ട് കെജ്രിവാളിന്റെ നേതൃത്വത്തില്‍ പഴയ ഹസാരെ സംഘം ഞായറാഴ്ചത്തെ ഉപരോധസമരം നടത്തിയത്. ഇതോടെ ഇവര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള പോര് മുറുകുന്നു

കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തിന്റെ ദുര്‍ദശയെന്ന് നരേന്ദ്ര മോഡി

August 28th, 2012
narendra modi-epathram
ഗാന്ധിനഗര്‍:  കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തെ തെറ്റായ ദിശയിലേക്കും മോശപ്പെട്ട അവസ്ഥയിലേക്കും നയിച്ചിരിക്കുന്നതായും  ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലേറുവാന്‍ അനുവദിക്കരുതെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ഥിച്ചു. ഗുജറാത്തിലെ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിനെ വിലക്കിക്കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കുലര്‍ ഇറക്കിയതിനെ ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളോട് കോണ്‍ഗ്രസ്സ് അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നതെന്നും നരേന്ദ്ര മോഡി പറഞ്ഞു. സൊഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ കോണ്‍ഗ്രസ്സിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ബ്ലോക്ക് ചെയ്യുന്നതായി ആരോപിച്ച മോഡി ഇത്തരം ഒരു കക്ഷിക്ക് എങ്ങിനെയാണ് ജനാധിപത്യത്തെ കുറിച്ച് പറയുവാന്‍ ആകുകയെന്നും ചോദിച്ചു. ഗാന്ധി നഗറില്‍ മഹിളാ മോര്‍ച്ച സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് നരേന്ദ്ര മോഡി കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചു വിട്ടത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തിന്റെ ദുര്‍ദശയെന്ന് നരേന്ദ്ര മോഡി

കൂട്ട എസ്. എം. എസിനു പതിനഞ്ചു ദിവസത്തെക്ക് നിരോധനം

August 18th, 2012

sms-service-banned-epathram
ന്യൂഡെല്‍ഹി: ആസാം കലാപവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളും വീഡിയോ ക്ലിപ്പിങ്ങുകളും പ്രചരിക്കുന്നതിനു തടയിടുവാനായി കൂട്ട എസ്.എം.എസ്സുകളും എം.എം.എസ്സുകളും അയക്കുന്നതിനു പതിനഞ്ചു ദിവസത്തെക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇരുപത് കെ.ബിയില്‍ കൂടുതല്‍ ഡാറ്റ മൊബൈല്‍ ഫോണ്‍ വഴി അയക്കുന്നതിനോ അഞ്ചിലധികം എസ്.എം.എസ് ഒറ്റത്തവണ അയക്കുന്നതിനോ കഴിയില്ല.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടക്കുന്നതായും നടക്കുവാന്‍ പോകുന്നതായുമുള്ള വ്യാജവാര്‍ത്തകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. ഊഹാപോഹങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്നും മറ്റും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം ആളുകള്‍ ഒഴിഞ്ഞു പോകുവാന്‍ തുടങ്ങിയിരുന്നു. ബംഗ്ലൂരിനെ കൂടാതെ മുംബൈ, ഹൈദരബാദ്, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇത്തരം ഒഴിഞ്ഞു പോകല്‍ ആരംഭിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കൂട്ട എസ്. എം. എസിനു പതിനഞ്ചു ദിവസത്തെക്ക് നിരോധനം

Page 50 of 50« First...102030...4647484950

« Previous Page « ലൈക്കടിക്കാത്ത ഫെയ്സ്ബുക്ക് ഓഹരി
Next » ഗീതികയുടെ ആത്മഹത്യ; മുന്‍ മന്ത്രി ഗൊപാല്‍ കന്ദയെ അറസ്റ്റു ചെയ്തു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha