നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരം

March 12th, 2017

election

ന്യൂഡല്‍ഹി : അഞ്ച് നിയമസഭ തെരെഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോള്‍ ഭരണവിരുദ്ധ വികാരം അലയടിച്ചു. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ വിധിയെഴുത്ത് ഭരണത്തിനെതിരായി. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും പഞ്ചാബില്‍ അകാലി-ബിജെപി കൂട്ടുകെട്ടും ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ്സും അധികാരത്തില്‍ നിന്നും പുറത്താകുന്നതിന്റെയും മണിപ്പൂരിലും ഗോവയിലും തൂക്കുനിയമസഭയുടെയും ചിത്രമാണ് വോട്ടെണ്ണല്‍ ഫലം കാഴ്ചവെക്കുന്നത്.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ചു. വിജയത്തില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും നേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. പഞ്ചാബ് കോണ്‍ഗ്രസ്സ് തിരിച്ചുപിടിച്ചപ്പോള്‍ മണിപ്പൂരില്‍ ഇറോം ശര്‍മിള പരാജയപ്പെട്ടു.

- അവ്നി

വായിക്കുക: ,

Comments Off on നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരം

കൊല്‍ക്കത്ത ബുറാബസാറില്‍ വന്‍ തീപിടുത്തം

February 28th, 2017

fire-epathram

കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രമായ ബുറാബസാറില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തീയണക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് നിഗമനം. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിച്ച കെട്ടിടത്തിന്റെ അടുത്തേക്കുള്ള വഴി ഇടുങ്ങിയതു കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയാണ്. ഇതുവരെ 25 അഗ്നി ശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

അപകടത്തെ തടയാനുള്ള സുരക്ഷാസംവിധാനങ്ങളോന്നും തീപിടിച്ച സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on കൊല്‍ക്കത്ത ബുറാബസാറില്‍ വന്‍ തീപിടുത്തം

ഇസ്ലാമിക് ബാങ്ക് : സര്‍ക്കാര്‍ നിലപാട് വെളി പ്പെടുത്തുവാന്‍ കഴിയില്ല എന്ന് റിസര്‍വ്വ് ബാങ്ക്

February 27th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂദല്‍ഹി : ഇസ്ലാമിക് ബാങ്ക് ഇന്ത്യയില്‍ ആരംഭിക്കുന്നതു സംബ ന്ധിച്ച് സര്‍ക്കാര്‍ നില പാട് വെളി പ്പെടുത്തുവാൻ കഴിയില്ല എന്ന് റിസര്‍വ്വ് ബാങ്ക് അധികൃതര്‍.

ഇസ്ലാമിക് ബാങ്കിംഗ്‌ സംബന്ധിച്ച് റിസര്‍വ്വ് ബാങ്കിന് ധന മന്ത്രാലയം നല്‍കിയ കത്തി ന്റെ കോപ്പി ആവശ്യ പ്പെട്ടു കൊണ്ട് വിവരാവ കാശ നിയമ പ്രകാരം ആവശ്യ പ്പെട്ടതിന് മറുപടി ആയിട്ടാണ് റിസര്‍വ്വ് ബാങ്ക് ഇക്കാര്യം വെളി പ്പെടുത്തിയത്.

കത്ത് നല്‍കുന്നത് സംബന്ധിച്ച് ധന മന്ത്രാല യത്തോട് റിസര്‍വ്വ് ബാങ്ക് അനുമതി ചോദി ച്ചിരുന്നു. എന്നാല്‍, അത് നല്‍കരുത് എന്നും ധന മന്ത്രാലയത്തിന്റെ ഇന്റര്‍ ഡിപ്പാര്‍ട്ട്‌ മെന്റ് ഗ്രൂപ്പ് (ഐ. ഡി. ജി.) നിര്‍ദ്ദേശിച്ചതായി റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.

- pma

വായിക്കുക: ,

Comments Off on ഇസ്ലാമിക് ബാങ്ക് : സര്‍ക്കാര്‍ നിലപാട് വെളി പ്പെടുത്തുവാന്‍ കഴിയില്ല എന്ന് റിസര്‍വ്വ് ബാങ്ക്

ജമ്മു കശ്മീരില്‍ വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണം : അതിഥികള്‍ 500 മാത്രം

February 22nd, 2017

wedding-coast-reduce-marriage-ePathram
ശ്രീനഗര്‍ : വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ക്കൊണ്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ചടങ്ങു കള്‍ക്ക് ക്ഷണി ക്കാവുന്ന അതിഥി കളുടെ എണ്ണ ത്തിലും വിഭവ ങ്ങളുടെ എണ്ണത്തിലും വരെ നിയന്ത്രണ ങ്ങളുണ്ട്. മകളുടെ വിവാഹത്തിന് 500 പേരെയും മകന്റെ വിവാഹത്തിന് 400 പേരെയും മാത്രമേ പങ്കെടു പ്പിക്കാവൂ. വിവാഹ നിശ്ചയം അടക്കമുള്ള ചടങ്ങു കള്‍ക്ക് 100 പേരെ ക്ഷണിക്കാം.

ഇരുപതിലധികം വിഭവങ്ങള്‍ വിളമ്പുന്നത് കശ്മീര്‍ വിവാഹ ങ്ങളില്‍ സാധാ രണ യാണ്. ഭക്ഷ്യ വിഭവങ്ങളുടെ അമിത ഉപ യോഗം തടയുവാ നാണ് സര്‍ക്കാര്‍ പുതിയ ഉത്തര വിലൂടെ ലക്ഷ്യ മിടുന്നത്.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഏഴ് ഇനം സസ്യ – സസ്യേതര വിഭവ ങ്ങളും മറ്റ് രണ്ട് വിഭവ ങ്ങളും മാത്രമേ ചടങ്ങു കളില്‍ വിളമ്പാന്‍ അനുവദി ക്കുകയുള്ളൂ.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തി കള്‍ എന്നിവര്‍ നടത്തുന്ന പരി പാടി കള്‍ക്കും നിയന്ത്രണ ങ്ങള്‍ ബാധകമാണ്. ചടങ്ങുകളില്‍ ഉച്ച ഭാഷിണി കളും പടക്ക ങ്ങളും ഉപ യോഗി ക്കുന്നതും തടഞ്ഞിട്ടുണ്ട്.

ഏപ്രില്‍ 1 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.

- pma

വായിക്കുക: , , ,

Comments Off on ജമ്മു കശ്മീരില്‍ വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണം : അതിഥികള്‍ 500 മാത്രം

ജമ്മു കശ്മീരില്‍ വിവാഹ ചടങ്ങു കള്‍ക്ക് നിയന്ത്രണം : അതിഥി കള്‍ 500 മാത്രം

February 22nd, 2017

wedding-coast-reduce-marriage-ePathram
ശ്രീനഗര്‍ : വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍ പ്പെടുത്തി ക്കൊണ്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തര വിറക്കി. ചടങ്ങു കള്‍ക്ക് ക്ഷണി ക്കാവുന്ന അതിഥി കളുടെ എണ്ണ ത്തിലും വിഭവ ങ്ങളുടെ എണ്ണത്തിലും വരെ നിയന്ത്രണ ങ്ങളുണ്ട്. മകളുടെ വിവാഹത്തിന് 500 പേരെയും മകന്റെ വിവാഹത്തിന് 400 പേരെയും മാത്രമേ പങ്കെടു പ്പിക്കാവൂ. വിവാഹ നിശ്ചയം അടക്കമുള്ള ചടങ്ങു കള്‍ക്ക് 100 പേരെ ക്ഷണിക്കാം.

ഇരുപതിലധികം വിഭവ ങ്ങള്‍ വിള മ്പുന്നത് കശ്മീര്‍ വിവാഹ ങ്ങളില്‍ സാധാ രണ യാണ്. ഭക്ഷ്യ വിഭവ ങ്ങളുടെ അമിത ഉപ യോഗം തടയുവാ നാണ് സര്‍ക്കാര്‍ പുതിയ ഉത്തര വിലൂടെ ലക്ഷ്യ മിടുന്നത്.

നിയമം പ്രാബല്യ ത്തില്‍ വരുന്നതോടെ ഏഴ് ഇനം സസ്യ – സസ്യേതര വിഭവ ങ്ങളും മറ്റ് രണ്ട് വിഭവ ങ്ങളും മാത്രമേ ചടങ്ങു കളില്‍ വിളമ്പാന്‍ അനു വദി ക്കുക യുള്ളൂ.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തി കള്‍ എന്നി വര്‍ നടത്തുന്ന പരി പാടി കള്‍ക്കും നിയ ന്ത്രണ ങ്ങള്‍ ബാധക മാണ്. ചടങ്ങു കളില്‍ ഉച്ച ഭാഷി ണി കളും പടക്ക ങ്ങളും ഉപ യോഗി ക്കു ന്നതും തടഞ്ഞി ട്ടുണ്ട്.

ഏപ്രില്‍ 1 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.

- pma

വായിക്കുക: , , ,

Comments Off on ജമ്മു കശ്മീരില്‍ വിവാഹ ചടങ്ങു കള്‍ക്ക് നിയന്ത്രണം : അതിഥി കള്‍ 500 മാത്രം

Page 87 of 97« First...102030...8586878889...Last »

« Previous Page« Previous « കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം
Next »Next Page » തൃശ്ശൂര്‍ പൂരം : ജില്ലയില്‍ ഹര്‍ത്താല്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha