
വാഷിംഗ്ടണ്‍ : കൊവിഡ്-19 വൈറസ് ബാധിതര്‍ക്ക് വിറയലും കുളിരും അടക്കം ആറു പുതിയ രോഗ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തി.
ഇടവിട്ടുള്ള വിറയൽ, കുളിര്, പേശി വേദന, തലവേദന, മണവും രുചിയും നഷ്ടപ്പെടൽ എന്നിവ യാണ് പുതിയ തായി കണ്ടെ ത്തിയ രോഗ ലക്ഷണങ്ങള്‍. വൈറസ് ബാധ ഏറ്റവര്‍ക്ക് ഏറ്റവും ചുരുങ്ങിയ രീതിയില്‍ മുതല്‍ കഠിനമായ രീതിയില്‍ വരെ മേല്‍ പ്പറഞ്ഞ രോഗ ലക്ഷണ ങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ടു ദിവസം മുതൽ 14 ദിവസ ത്തിനകം ഇൗ ലക്ഷണ ങ്ങൾ കണ്ടു തുടങ്ങും എന്ന് അമേരിക്ക യിലെ സെന്റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ (ഡി. സി. സി.) അറി യിച്ചു.
എന്നാൽ, ലോക ആരോഗ്യ സംഘടന യുടെ സൈറ്റില്‍ ഈ പുതിയ ലക്ഷണ ങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.
പനി, തൊണ്ട വേദന, വരണ്ട ചുമ, ക്ഷീണം, വേദന, വയറിളക്കം, മൂക്കൊലിപ്പ് എന്നിവ യാണ് കൊവിഡ്-19 ലക്ഷണ ങ്ങള് എന്ന് WHO പറയുന്നത്.

























