കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

December 13th, 2012

endosulfan-india-epathram

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. എന്‍സോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇതിനിടയിലാണ് കാലാവധി കഴിഞ്ഞാല്‍ കൂടുതല്‍ ഹാനികരം ആകുമെന്നതിനാല്‍ കെട്ടിക്കിടക്കുന്ന ഉല്പന്നം വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുവാന്‍ കോടതി കൂട്ടാക്കിയില്ല.

എൻഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് രണ്ടാമത്തെ സമിതിയുടെ പഠന റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. കേരളവും കര്‍ണ്ണാടകവും മാത്രമാണ് നിരോധനം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ മറ്റിടങ്ങളില്‍ വില്‍ക്കുവാന്‍ അനുമതി വേണമെന്നും കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ജസ്റ്റിസുമാരായ മാന്‍ ലോകര്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കൂടാതെ ഡി. വൈ. എഫ്. ഐ. യും കക്ഷിയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

നാരായണ മൂർത്തിക്ക് ഹൂവർ മെഡൽ

October 25th, 2012

narayana murthy-epathram

വാഷിംഗ്ടൺ : സാമൂഹ്യ സേവന രംഗത്ത് വിശിഷ്ടമായ പ്രവർത്തനം നടത്തുന്ന എഞ്ചിനിയർമാർക്ക് നൽകുന്ന പ്രശസ്തമായ ഹൂവർ മെഡൽ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിക്ക് ലഭിച്ചു. സിയാറ്റിലിൽ നടന്ന ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ടെക്നോളജി സമ്മേളനത്തിൽ വെച്ചാണ് നാരായണ മൂർത്തിക്ക് മെഡൽ സമ്മാനിച്ചത്. അമേരിക്കൻ പ്രസിഡണ്ടുമാരായ ഐസൻഹോവർ, ഏൾ കാർട്ടർ, മുൻ ഇന്ത്യൻ രാഷ്ട്രപതി എ. പി. ജെ. അബ്ദുൾ കലാം എന്നിവർക്ക് മുൻപ് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.

ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സ്ഥാപനം കെട്ടിപ്പടുത്തതിനാണ് മൂർത്തിക്ക് ഈ ബഹുമതി ലഭിച്ചത്. മുപ്പതിലേറെ രാഷ്ടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ ഇൻഫോസിസ് എന്ന സ്ഥാപനം മുന്നോട്ട് വെച്ച ഗ്ലോബൽ ഡെലിവറി മോഡൽ ആണ് ഇന്ത്യൻ വിവര സാങ്കേതിക രംഗത്തെ ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കാൻ ശക്തമായ പ്രചോദനം ആയത്. പബ്ലിൿ ഹെൽത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനായ മൂർത്തി കോർണൽ സർവകലാശാല, ഇൻസീഡ്, യു. എൻ. ഫൌണ്ടേഷൻ, ഫോർഡ് ഫൌണ്ടേഷൻ എന്നിങ്ങനെ ഒട്ടേറെ
ജീവ കാരുണ്യ പ്രസ്ഥാനങ്ങളിൽ സജീവമാണ്.

അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് പെട്രോളിയം എഞ്ചിനീയേഴ്സ്, അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് എന്നിവര്‍ സംയുക്തമായാണ് ഈ പുരസ്കാരം നല്‍കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on നാരായണ മൂർത്തിക്ക് ഹൂവർ മെഡൽ

ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു

September 9th, 2012

verghese-kurien-epathram

അഹമ്മദാബാദ് : ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് രാവിലെ നദിയദ് മുൽജിഭായ് പട്ടേൽ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗം മൂലമാണ് അന്ത്യം സംഭവിച്ചത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്ഷീര ക്ഷാമം നേരിട്ടിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും അധികം പാൽ ഉത്പാദിപ്പിക്കുന്ന രാഷ്ട്രമായി വളർത്തി എടുക്കുന്നതിൽ ഡോ. വർഗ്ഗീസ് കുര്യന്റെ ദീർഘ വീക്ഷണവും നേതൃത്വ പാടവവും വഹിച്ച പങ്ക്‍ നിസ്തുലമാണ്. ഓപ്പറേഷൻ ഫ്ലഡ് എന്ന പേരിൽ അദ്ദേഹം ആരംഭിച്ച പദ്ധതിയും അമൂൽ എന്ന ബ്രാൻഡ് ഇന്ത്യയിലെ ഓരോ വീട്ടിലും എത്തിച്ചേർന്നതും ഇതിന്റെ ഉദാഹരണങ്ങളാണ്.

ഡോ. കുര്യന്റെ നിര്യാണത്തിൽ പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ചു. കൃഷി, ഗ്രാമ വികസനം, ക്ഷീരോല്പ്പാദനം എന്നീ മേഖലകളിൽ വൻ മുന്നേറ്റം കൊണ്ടു വന്ന് ഇന്ത്യയിൽ ധവള വിപ്ലവത്തിന് കാരണമായ മഹദ് വ്യക്തിയാണ് ഡോ കുര്യൻ എന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങും ഡോ. കുര്യന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു

Page 45 of 45« First...102030...4142434445

« Previous Page « എമേര്‍ജിങ്ങ് കേരളയിൽ എമേര്‍ജിങ്ങ് കാബറെയും?
Next » വര്‍ഗ്ഗീയത വളര്‍ത്തുന്നത് യു.ഡി.എഫ്. : പിണറായി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha