അമേരിക്കക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയിലേക്ക്

March 24th, 2018

WTO_epathram

ന്യൂഡൽഹി : അമേരിക്കയുടെ വ്യവസായ നയങ്ങൾക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം വർധിപ്പിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കുന്നത്.

ചില രാജ്യങ്ങൾക്ക് മാത്രം ഇറക്കുമതി ചുങ്കത്തിൽ അനുവദിച്ച ഇളവിനെതിരെയാണ് ഇന്ത്യയുടെ പ്രതിഷേധം. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതിയും അലൂമിനിയത്തിന് 15 ശതമാനം നികുതിയും ചുമത്താനാണ് ട്രംപ് ഭരണകൂടം തീരുമാനം എടുത്തത്.

- അവ്നി

വായിക്കുക: , , ,

Comments Off on അമേരിക്കക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയിലേക്ക്

എക്‌സ്‌പോ 2020 : അപേക്ഷ കര്‍ക്കായി പുതിയ പോര്‍ട്ടല്‍

March 20th, 2018

expo-2020-dubai-uae-new-logo-ePathram
ദുബായ് : എക്‌സ്‌പോ-2020 യിലെ വിവിധ തസ്തിക കളെ ക്കുറിച്ച് അറിയുവാനും അപേക്ഷി ക്കുവാനും വേണ്ടി പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോ ളജി (ഐ. സി. ടി.), മാര്‍ക്ക റ്റിംഗ് ആന്‍ഡ് കമ്യൂണി ക്കേഷന്‍, ലീഗല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍, ഡിസൈന്‍, ഓപ്പറേ ഷന്‍സ് എന്നീ മേഖല കളി ലേക്കാണ് റജിസ്റ്റര്‍ ചെയ്യു വാന്‍ സാധി ക്കുക.

യോഗ്യതക്ക് അനുസരിച്ചുള്ള അവസരം നിലവില്‍ ഇല്ല എങ്കിലും ഭാവി യില്‍ വരുന്ന അവസര ങ്ങളില്‍ ഇവരെ പരിഗണിക്കും എന്നും ആയതിനാല്‍ ഇപ്പോള്‍ തന്നെ ഓണ്‍ ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം എന്നും ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍ അറിയിച്ചു.

2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെ യാണ് ദുബായ് എക്സ്പോ നടക്കുക.

- pma

വായിക്കുക: , , , ,

Comments Off on എക്‌സ്‌പോ 2020 : അപേക്ഷ കര്‍ക്കായി പുതിയ പോര്‍ട്ടല്‍

എല്ലാ വാണിജ്യ സ്ഥാപന ങ്ങള്‍ക്കും വാറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബ്ബന്ധം

March 14th, 2018

logo-uae-federal-tax-authority-vat-registration-ePathram
അബുദാബി : പ്രതിവര്‍ഷം 3,75,000 ദിര്‍ഹ ത്തില്‍ അധികം വരുമാന മുള്ള എല്ലാ വാണിജ്യ സ്ഥാപന ങ്ങള്‍ക്കും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) രജിസ്‌ട്രേഷന്‍ നിര്‍ബ്ബന്ധം എന്ന് ഫെഡറല്‍ ടാക്‌സ് അഥോറിറ്റി.

ഓണ്‍ ലൈനി ലൂടെ യുള്ള വാറ്റ് രജിസ്‌ട്രേഷന്‍ നടപടി ക്രമ ങ്ങള്‍ 15 മുതല്‍ 20 മിനിറ്റു കള്‍ ക്കുള്ളില്‍ പൂര്‍ത്തി യാക്കാം.

ഇതി നായി അന്താരാഷ്ട്ര നില വാര ത്തില്‍ തയ്യാറാക്കി യി ട്ടുള്ള അഥോറിറ്റി യുടെ വെബ്‌ സൈറ്റി ലെ ഇ – സര്‍വ്വീസ് പോര്‍ട്ടല്‍ 24 മണി ക്കൂറും പ്രവര്‍ത്തി ക്കുന്നു എന്നും ഔദ്യോഗിക വൃത്ത ങ്ങള്‍ അറിയിച്ചു. വാറ്റ് രജിസ്‌ട്രേ ഷന്‍, വാറ്റ് റിട്ടേണ്‍ സമര്‍പ്പി ക്കല്‍, ടാക്സ് പേയ്മെന്റ് എന്നിവക്ക് ഫെഡറല്‍ ടാക്‌സ് അഥോറിറ്റി യുടെ വെബ് സൈറ്റ് സന്ദര്‍ശിക്കാം.

ലോകത്ത് ഏറ്റവും കുറഞ്ഞ നികുതി നിരക്കു മായി 2018 ജനുവരി ഒന്നു മുതലാണ് ‘വാറ്റ്’ യു. എ. ഇ. യില്‍ പ്രാബ ല്യ ത്തില്‍ വന്നത്.

വാറ്റ് രജിസ്‌ട്രേഷനു സമയ പരിധി പ്രഖ്യാപിച്ചിട്ടും സ്ഥാപന ങ്ങള്‍ നടപടി കള്‍ പൂര്‍ത്തി യാക്കാ ത്തതി നെ തുടര്‍ന്നു രജിസ്റ്റര്‍  ചെയ്യുവാന്‍ വൈകുന്ന വരില്‍ നിന്നും പിഴ ഈടാ ക്കുന്നത് ഏപ്രില്‍ 30 വരെ നിര്‍ത്തി വെച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on എല്ലാ വാണിജ്യ സ്ഥാപന ങ്ങള്‍ക്കും വാറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബ്ബന്ധം

രജിസ്ട്രേഷൻ നടത്തി യവർ പൂർണ്ണ മായും നികുതി നിയമ ങ്ങൾക്ക് അനുസരിച്ച് പ്രവർ ത്തിക്കണം. മാത്രമല്ല ഉൽപന്ന ങ്ങളിൽ നികുതി ഉൾ പ്പെടെ യുള്ള വില പ്രദർ ശിപ്പി ച്ചില്ല എങ്കിൽ വ്യാപാരി കള്‍ പിഴ അട ക്കേണ്ട തായി വരും എന്നും ഫെഡറല്‍ ടാക്‌സ് അഥോറിറ്റി മുന്നറി യിപ്പു നല്‍കുന്നു.

ലോകത്ത് ഏറ്റവും കുറഞ്ഞ നികുതി നിരക്കു മായി 2018 ജനുവരി ഒന്നു മുതലാണ് ‘വാറ്റ്’ യു. എ. ഇ. യില്‍ പ്രാബ ല്യ ത്തില്‍ വന്നത്.

വാറ്റ് രജിസ്‌ട്രേഷനു സമയ പരിധി പ്രഖ്യാപിച്ചിട്ടും സ്ഥാപന ങ്ങള്‍ നടപടി കള്‍ പൂര്‍ത്തി യാക്കാ ത്തതി നെ തുടര്‍ന്നു രജിസ്റ്റര്‍  ചെയ്യുവാന്‍ വൈകുന്ന വരില്‍ നിന്നും പിഴ ഈടാ ക്കുന്നത് ഏപ്രില്‍ 30 വരെ നിര്‍ത്തി വെച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on എല്ലാ വാണിജ്യ സ്ഥാപന ങ്ങള്‍ക്കും വാറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബ്ബന്ധം

ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്ച്. ആശുപത്രിക്ക്

March 4th, 2018

dr.shamseer-receive-sheikh-khalifa-excellence-award-2014-ePathramഅബുദാബി : ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ ത്തന ങ്ങള്‍ക്ക് എല്‍. എല്‍. എച്ച്. ആശു പത്രിക്ക് ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.

അബുദാബി ഇന്‍ വെസ്റ്റ്‌ മെന്റ് അഥോ റിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാ നില്‍ നിന്നും ഡോക്ടര്‍. ഷംസീര്‍ വയലില്‍ ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിച്ചു.

യു. എ. ഇ. കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറ ക്ടറു മായ ഡോക്ടര്‍. ഷംസീര്‍ വയലില്‍   പ്രവാസി ഭാരതീയ സമ്മാൻ ജേതാ വാണ്.

അബുദാബി യിലെ വാണിജ്യ വ്യവസായ മേഖല യില്‍ മികവ് തെളി യിക്കുന്ന വരെ ആദരി ക്കുന്ന തി നായി അബു ദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡ സ്ട്രി യാണ് ശൈഖ് ഖലീഫാ എക്സല ന്‍സ് അവാര്‍ഡ് നല്‍കി വരുന്നത്.

അഞ്ചാം തവണ യാണ് എല്‍. എല്‍. എച്ച്. ആശുപത്രി ഈ നേട്ടം കൈ വരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്ച്. ആശുപത്രിക്ക്

Page 46 of 67« First...102030...4445464748...60...Last »

« Previous Page« Previous « ദുബായില്‍ കാല്‍ നട യാത്രക്കാര്‍ക്കായി 15 സ്മാര്‍ട്ട് സിഗ്നലുകള്‍ കൂടി
Next »Next Page » നിയമ വിരുദ്ധ മായി റോഡ് മുറിച്ചു കടന്ന 50,595 പേർ പോലീസ് പിടിയിലായി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha