ദുബായ് : ഫെഡറല്‍ തല ത്തിലുള്ള സര്‍ക്കാര്‍ സേവന ങ്ങ ളുടെ ഫീസ് മൂന്നു വര്‍ഷ ത്തേക്ക് വര്‍ദ്ധി പ്പി ക്കു കയില്ല എന്ന് യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം.
ബുധനാഴ്ച നടന്ന മന്ത്രി സഭാ യോഗ ത്തില്‍ എടുത്ത തീരു മാനം തന്റെ ട്വിറ്റര്‍ പേജില്‍ പങ്കു വെക്കുക യായി രുന്നു ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്.
I chaired a Cabinet meeting where we decided to freeze federal fee increases for the next three years, to support our commercial sector.
The UAE’s competitiveness is a government priority. pic.twitter.com/uMVzsJqckM— HH Sheikh Mohammed (@HHShkMohd) February 28, 2018
രാജ്യ ത്തിന്റെ സാമ്പത്തിക വും സാമൂ ഹിക വുമായ സ്ഥിര തക്കു വേണ്ടിയും വാണിജ്യ – വ്യാപാര മേഖല കളെ പിന്തുണ ക്കുവാനും വിദേശ നിക്ഷേപകരെ ആകര്‍ഷി ക്കുന്ന തിനും കൂടിയാണ് ഇത്തരം ഒരു തീരുമാനം എന്നും പുതിയ സാമൂഹിക – സാമ്പത്തിക വികസന സംരംഭ ങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കും എന്നും ഇതില്‍ യുവാക്ക ളുടെ പങ്കാളിത്തം ഉറപ്പു വരുത്തും എന്നും മന്ത്രി സഭാ യോഗ ത്തിൽ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം പ്രഖ്യാപിച്ചു.